Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 1, 2018

ബദർ മൗലീദു പദാനുപാദ അർത്ഥസഹിതം ഭാഗം 1

ഹുസൈൻ കാമിൽ ഓമച്ചപ്പുഴ
ഒന്നാം ഹികായത് (ഹദീസ് )
﷽ = കാരുണ്യകനും കരുണാ നിധിയുമയ അല്ലാഹു വിന്റെ നാമത്തിൽ ഞാൻ തുടങ്ങുന്നു. الْحَمْدُ لِلٌهِ = സർവ സ്തുതിയും അല്ലാഹു വിനാണ്.  الّذي هَدَانَا اِلَي الْمِلَّةِ الْحَنِيفِيٌَةِ = നേരായ മാർഗത്തിലേക്ക് മാർഗ ദർശനം നൽകിയ അല്ലാഹു വിന്. وَانْهَلَنَا = അവൻ നമ്മുടെ ദാഹം ശമിപിച്ചിട്ടുണ്ട്. مِنْ حُمَيا قَوْلِهِ تَعَالَی وَلَقَدْ كَرَّمْنَا َبَني آدَمْ كُؤْسَاتٍ سَنِيٌَةٍ = നിശ്ചയം നാം 
മനുഷ്യരെ  ആദരിച്ചിരിക്കുന്നു എന്ന പ്രത്യേകമായ വചനമാകു
ന്ന كُؤُساتٍ سنِيَّةٍ = സുരസമായ പാന
പാത്രങ്ങളിൽ നിന്ന് പാനിയം നൽകി ( ദാഹം ശമിപിച്ചിട്ടുണ്ട്) وَعَلٌَنَا = വീണ്ടും അവൻ നമ്മുടെ ശമിപ്പിച്ചിട്ടുണ്ട്. مِنْ اَقْدَاحِ خُصُوصِ = പ്രത്യേക പാനപാത്രങ്ങളിൽനിന്ന് .قَوْلِهِ تَعَالي كُنْتُم خَيْرَ اُخْرِجَتْ لِلنَّاسِ = മനുഷ്യ
വർഗത്തിനു വേണ്ടി രംഗത്തിറക്കപ്പെട്ട (നിയോഗിക്കപ്പെട്ട ) ഉത്തമ സമുദായ
മാകുന്നു നിങ്ങൾ എന്ന റബ്ബി ന്റെ
പ്രഖ്യാപനത്തിലൂടെ .سَاءِغَةً هَنِيَّةً = സ്വാദുള്ള പാനിയം നൽകി (അവൻ നമ്മുടെ ദാഹം തീർത്ത് തന്നിട്ടുണ്ട് .) وَشَرَّفَنَا = അല്ലാഹു നമ്മെ ആദരിക്കുകയും ചെയ്തി
രിക്കുന്നു. بِحَبِيبِهِ المُصْطَفَي مِنَ الْجِبِّلٌََةِ البَشَرِيٌَةِ = സൃഷ്ടികളിൽ നിന്ന് തിരഞ്ഞെടു
ക്കപ്പെട്ട മുഹമ്മദ് നബി (സ ) മൂലം . مُحَمَّدِنِ المَبْعُوثِ = മുഹമ്മദ് നബി
യെ അല്ലാഹു നിയോഗിച്ചത്. بِالدّينِ الحَقٌِ المُؤَيٌَدِ بِاْلآيَاتِ الْبَاهِرَاتِ الْعَلِِيٌَةِ .= ഉന്നതമായ ,എല്ലാത്തിനെയും അതിജയിക്കുന്ന ,
ദൃഷ്ടാന്തങ്ങൾ നൽകി കൊണ്ടാണ്
സത്യ പ്രസ്ഥാന വുമായി (തിരുനബിയെ അല്ലാഹു നിയോഗിച്ചത്.)سُبْحانَ = അല്ലാഹു എത്ര പരിശുദ്ധൻ .منْ شَيَّدَ اَرْكَانَ دِينِهِ = മതത്തിന്റെ തൂണുകൾക്ക് ശക്തി
നൽകിയ   بِالنَّبَِيِّ = നബി(സ) മയെ
കൊണ്ടും . بِاَصْحَابِهِ = അവിടുത്തെ സ
ഖാക്കളെ കൊണ്ടും .الَّذِبن = എങ്ങ നെയുള്ള സഖാക്കളാണ്. وَصَفَهُمْ بِقَوْلِهِ تَعَالَی = ഖുർആൻ പുകഴ്ത്തി പറഞ്ഞവരാണ് അവർ محَمَّدٌ رَّسُولُ اللٌٰهِ = മുഹമ്മദ് നബി (സ) അല്ലാഹു വിന്റെ ദൂതനാകുന്നു.وَ الٌَذِينَ مَعَهُ = നബിയു
ടെ കൂടെയുള്ള സ്വഹാബത്ത് . اَشِدٌَاءُ عَلَي الْكُفٌَارِ = അവിശ്വാസികളുടെ നേരെ കർക്കശമായി വർത്തിക്കു
ന്നവരാണ്‌ .رُحْمَاءُ بَيْنَهُمْ = അവർ അന്യോന്യം ദയാലുക്കളുമാകു
ന്നു.تَرَاهُمْ : നബിയേ അങ്ങക്ക് അവ
രെ കാണാം. رُكٌَعْا = കുമ്പിട്ടും. سُجَّدًا = സൃഷ്ടാംഗം ചെയ്തും .يَبْتَغُونَ فَضْلاً مِنَ اللّٰهِ ورِضْوَانًَا = അല്ലാഹുവിങ്കൽ നിന്നു
ള്ള അനുഗ്രഹവും, പ്രീതിയും തേടികൊണ്ട് ( നിസ്കരിക്കുന്ന
തായി ) سِيمَاهُمْ في وُجُهِهِمْ = അവരുടെ
മുഖങ്ങളിൽ ഉണ്ട് .مِنْ اَثَرِ السُجُودِ = സു
ജൂദിന്റെ ഫലമായി അവരുടെ അ
ടയാളം .ذَالِكَ مَثَلُهُمْ فِي التٌَوْراةِ = അതാണ്
തൗറാത്തിൽ അവരെ പറ്റിയുള്ള 
ഉപമ .وَمَثَلَهُمْ فِي الاِنْجِيلِ = ഇഞ്ചീലിൽ
ഇവരെ പറ്റിയുള്ള ഉപമ ഇങ്ങനെ
യാണ്. كَزرَعٍ = ഒരു കൃഷി പോലെ
യാന്ന്. اَخْرَجَ شَطْاَهُ = ആ വിള അതി
ന്റെ കൂമ്പ് പുറത്ത് കാണിച്ചു. فَاٰزَرَهُ = എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. فَاسْتَغْلَظَ  = എന്നിട്ടത് കരുത്താർജിച്ചു . فَاسْتَوَی عَلَی سُوقِهِ = എന്നിട്ട് അത്
അതിന്റെ കാൺഡത്തി ന്റെ മേൽ
നിവർന്നു നിന്നു. يُعِجِبُ الزُّرَّاعَ  = അങ്ങ
നെ അത് കർഷകർക്ക് കൗതുകം 
തോന്നിച്ചു കൊണ്ട്. (ഇങ്ങനെ സ്വഹാബത്തിനെ വളർത്തി കൊണ്ട്
വരുന്നത്, ഉപമിക്കുന്നത് .) لَيَغِِيظَ بِهِمُ الْكُفٌَارَ  = അവർ മൂലം ശത്രുക്കളെ 
അരിശം പിടിപ്പിക്കാൻ വേണ്ടിയാ
ണ്. وَعَدَ اللٌٰهُ = അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.الٌَذِينَ آمَنُوا = വിശ്വ
സിക്കുകയും.  وَعَمِلُوا الصٌَالِحَات = സൽ
കർമ്മങ്ങൾ പ്രവർത്തിക്കുകയും 
ചെയ്തവർക്ക് . مِنْهُمْ مَّغْفِرَةً وَاَجْرًا عَظِيمًا = അല്ലാഹു പാപമോചനവും ,മഹ
ത്തായ പ്രതിഫലവും (വാഗ്ദാനം) ചെയ്തിരിക്കുന്നു.

ഈ പറഞ്ഞ ആയത്തിന്റെ
പൊതുവെയുള്ള വിശദീകരണം ഇങ്ങനെയാണ്.مُحَمَّدٌ رَّسول اللّه ..... അല്ലാഹു ബദ്റിൽ പങ്കെടുത്ത സ്വഹാബക്കളെ കുറിച്ച് പറയുന്ന
തിങ്ങനെയാണ്. മുഹമ്മദ് നബി (സ) അല്ലാഹു വിന്റെ ദൂതനും, നബി തങ്ങളുടെ കൂടെ ഉള്ള സ്വഹാ
ബത്ത് സത്യനിഷേധികളുടെ നേരെ
കർക്കശക്കാരാണെന്നും, എന്നാൽ
അവർ അന്യോന്യം ദയാലുക്കളു
മാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും, പ്രീതിയും തേടികൊണ്ട് അവർ
കുമ്പിട്ടും സാഷ്ടാംഗം ചെയ്തും
നിസ്കരിക്കുന്നതായി നബിയേ
അവരെ അങ്ങക്ക് കാണാം. സുജീ
ദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലു
ണ്ടെന്നാണ് ഇവരെ പറ്റി തൗറാത്ത്
എന്ന കിതാബിൽ പറഞ്ഞിരിക്കു
ന്ന ഉപമ.
ഇഞ്ചീലിൽ പറഞ്ഞ രിക്കുന്ന
ഉപമ  ഇങ്ങനെയാണ്." ഒരു വിള
(കൃഷി ) അതിന്റെ കൂമ്പ് പുറത്ത്
കാണിച്ചു. എന്നിട്ടതിനെ പുഷ്ടി
പ്പെടുത്തി. എന്നിട്ടതു കരുത്താർ
ജിച്ചു. അങ്ങനെ അത് കർഷകർക്ക്
കൗതുകം തോന്നിച്ചു കൊണ്ട് 
അതിന്റെ കാൺഡത്തിന്റെ മേൽ
നിവർന്നു നിന്നു.
  സഹാബത്തിനെ ഇങ്ങനെ വളർ
ത്തി കൊണ്ട് വരുന്നത്, ഉപമിക്കു
ന്നത് അവർ മൂലം സത്യനിഷേധി
കളെ അരിശം പിടിപ്പിക്കാൻ വേണ്ടിയാണ്. വിശ്വസിക്കുകയും
സൽകർമ്മങ്ങൾ പ്രവർത്തിക്കുക
യും ചെയ്തവർക്ക് അല്ലാഹു 
പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്‌ദാനം ചെയ്തി
രിക്കുന്നു. (സുറത്ത്: ഫത്ഹ്: 29 )

وَ فَضَّلَ مِنْ اَصْحابِهِ الْمُجَا هِدِ ينَ وَذالِكَِ قَوْلُهُ تَعالَی وَ فَضَّلَ اللّهُ الْمُجَاهِدينَ عَلَی الْقَاعِدِينَ اَجْرًا عَظِيمًا. دَرَ جَاتٍ مِنْهُ وَ مَغْفِرَةً وَرَحْمَةً وَكَانَ اللّهُ غَفُورًا رَّحِيمًا.                     و فضل : അല്ലാഹു കൂടുതൽ പദവി നൽകിയിരിക്കുന്നു. من اصحابه المجاهدين : നബി(സ)യുടെ സ്വഹാബ
ത്തിൽ നിന്നും യുദ്ധം ചെയ്യുന്നവ
ർ ക്ക്.  وَ ذالِكَ قَوْلُهُ تَعالَي :     അക്കാര്യം
അല്ലാഹു വിശുദ്ധ ഖുർആനിൽ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.وَ فَضَّلَ اللّهُ الْمُجَاهِدِينَ: അല്ലാഹു വിന്റെ
മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവർ ക്ക്.عَلَی الْقَاعِدينَ : യുദ്ധത്തിനു പോകാതെ ഒഴിഞ്ഞ് നിൽക്കുന്നവരെക്കാളും. اجْرًا عَظِيمْا : കൂടുതലായി അല്ലാഹു
മഹത്തായ പ്രതിഫലം നൽകുന്ന
താണ്.  دَرَجَاتٍ مِنْهُ : അവന്റെ പക്കൽ
നിന്നുള്ള പല പദവികളും. وَمَغْفِرَةْ :പാപമോചനവും. وَرَحْمَةً : കാരുണ്യ
വും അവർക്കുണ്ട്. وَ كَان اللٌهُ غَفُورًا رَّحِيمًا : അല്ലാഹു ഏറെ പൊറുക്കുന്നവ
നും കരുണാ നിധിയുമാകുന്നു. 
(സുറത്ത് നിസാഅ: 95, 96). 
[പലകാരണങ്ങൾ പറഞ്ഞ് അല്ലാഹു വിന്റെ മാർഗ്ഗത്തിൽ
യുദ്ധത്തിന് പോകാതെ ഒഴിഞ്ഞ്
നിൽക്കുന്നവരെക്കാളും എത്രയോ
മഹത്തരമായ പ്രതിഫലമാണ് യുദ്ധത്തിന് പോകുന്നവർക്ക് അല്ലാഹു നൽകുന്നത് . അല്ലാഹു
അവർക്ക് പല പദവികളും, പാപമോചനവും, കാരുണ്യവും നൽകും. അല്ലാഹു ഏറെ പൊറു
ക്കുന്നവനും കരുണാനിധിയുമാ
കുന്നു.
وَ فَضَّلَ مِنْهُمُ الشُّهَدَاءَ الْبَدْرِيِّينَ الَّذِينَ بَذَلُوا لِلّهِ ولِلرَّسولِ نُفُو سهُمُ الزَّكِيَّةَ. وَشَرَّفَهُمْ وَجَعَلَ فِي قِرَاءَةِ اَسْماءِهِمْ وَالتَّوَسُلِ بِهِمْ فَوَاءِدَ جَلِيَّةً. رَضِيَ اللّهُ عَنْهُمْ وَنَفَعَنَا بَهِمْ فِي الدّاريْنِ بِبَرَكَتِهِمِ الْعَلِيَّةِ.وَصَلَّی اللّهُ عَلَي سَيِّدِ نَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا   كَثِيرًاكَثِيرًا                                                    
    =.  وَفَضَّلَ مِنْهُمُ الشُهَدَاءالْبَدْرِيِّين അക്കൂട്ടത്തിൽ ബദർ
ശുഹദാക്കളുടെ ശ്രേഷ്ഠത വേറെ
തന്നെ                                                      .الَّذينَ : അവർ .بذَلُوا لِلّهِ وَلِلرَّسُولِ : അവർ അല്ലാഹുവിനും അവന്റെ റസൂലിനും വേണ്ടി (അവരുടെ പൊരുത്തത്തിനു വേണ്ടി ) നൽകിയ വരാണ്.نُفُو سَهُمُْ الزَّكِيَّةَ : അവരുടെ പരിശുദ്ധ ശരിരത്തിനെ.وَشَرَّفَهُمْ : അവരെ അല്ലാഹു ഉത്കൃഷ്ടരാക്കി
യിരിക്കുന്നു.وَجَعَلَ فِي قِرَاءَةِ اَسْمَاءِهِمْ : അവരുടെ (ബദ് രീങ്ങളുടെ ) നാമങ്ങൾ ചൊല്ലുന്നതിലും.وَالتَوَسُّلِ بِهِمْ : അവരെ തവസ്സുലാക്കി പ്രാർ
ത്ഥിക്കുന്നതിലും.فَوَاءِدَ جَلِيَّةً : വലിയ
നേട്ടമുണ്ട്. رَضِيَ اللّهُ عَنْهُمْ : അവരെ പറ്റി അല്ലാഹു സംതൃപ്തിയായിരി
ക്കുന്നു.وَنَفَعَنَا بِهِمْ = അവരെ കൊണ്ട്
നമുക്ക് ഉപകരിക്കട്ടെ! فِي الدّاريْنِ = ഇഹത്തിലും പരത്തിലും. بِبَرَكَتِهِمِ العَلِيَّةِ = അവരുടെ ഉന്നത ബർക്കത്ത്
കൊണ്ട് . وَصَلَّی اللّهُ عَلَي سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كَثِيرًا كَثِيرًا = നബി (സ) തങ്ങൾ, അവിടുത്തെ കുടുംബം, സഹാബത്ത് എന്നിവർക്കല്ലാം സർവശക്തനായ അല്ലാഹു കൂടുതൽ, കൂടുതൽ കരുണയും രക്ഷയും നൽകട്ടെ!كَثِيرًا كَثِيرا = കൂടുതൽ കൂടുതൽ. [ നബി(സ) മയുടെ അനുയായികളായ സ്വഹാ
ബത്തിൽ നിന്നും ബദർ യുദ്ധത്തിൽ പങ്കെടുത്തവർക്കും,
രക്തസാക്ഷികളായവർക്കും അല്ലാഹു ഉന്നത പദവി നൽകി കൊണ്ട് ,അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ശരീരവും രക്തവും അല്ലാഹു വിനും അവന്റെ റസൂലിനും നൽകിയവരാണ്. അത് കൊണ്ടാ
ണ് അല്ലാഹു സംതൃപ്തിയായതും,
ഉന്നത പദവി നൽകിയതും. അവരുടെ പേരുകൾ ചൊല്ലുന്നതിലും, അവരെ തവസ്സ
ലാക്കി (ഇടയാക്കി) പ്രാർത്ഥിക്കു
ന്നതിലും വലിയ നേട്ടം നമുക്ക് ലഭിക്കും. അവരുടെ ഉന്നത ബർ
ക്കത്ത് കൊണ്ട് നമുക്ക് ഇഹത്തിലും പരത്തിലും അല്ലാഹു
ഉപകാരം നൽകട്ടെ!]


*ഒന്നാമത്തെ ബൈത്തുകളുടെ അർത്ഥം*
صَلَوة :അല്ലാഹു വിന്റെ
കാരുണ്യവും.       ٌ  وَتَسْلِيمٌ = രക്ഷയും.وَاَزْكَی تَحِيَّةٍ = ഏറ്റവും നല്ല അഭിവാദ്യവും. عَلَی الْمُصْطَفي = തെരഞ്ഞടുക്കപ്പെട്ടവരും.الْمُخْتَارِ = തെളിയ്ക്കപ്പെട്ടവരും. خَيْرِ الْبَرِيَةِ = സൃ
ഷ്ടികളിൽ ഏറ്റവും ഉത്തമരുമായ
നബി(സ)മയുടെ മേൽ സദാ വർഷി
ക്കട്ടെ!. ألا = അറിയുക.لِلْ اِلاهِ = അല്ലാ
ഹു വിനാണ്. اَلْحَمْدُ = സർവസ്തുദി
യും. فِي كُلِّ لَحْظَةٍ = എല്ലാ സമയത്തും عَلَي مَا هَدَانَا = നമുക്ക് അവൻ മാർഗ
ദർശനം നൽകിയതിന്നു . مِلَّةً خَيْرَ مِلَّةٍ = സത്യപ്രസ്താനത്തിലേക്ക്. (അറിയുക, സത്യ പ്രസ്ഥാനത്തിലേ
ക്ക് നമുക്ക് മാർഗ്ഗദർശനം നൽകി
യ അല്ലാഹു വിനാണ് എല്ലാ സമയ
ത്തും സർവസൂതിയും അർപ്പിക്കു
ന്നത്.).وَكَرَّمَنَا :അവൻ (അല്ലാഹു) നമ്മെ ആദ രിച്ചിരിക്കുന്നു. فَضْلاً = അവന്റെ ഔദാര്യം കൊണ്ട്. عَلَيْنَا = നമ്മുടെ മേൽ. بَاَ حْمَدٍ نَبِيِّ الْهُدَی =സൻമാർഗം കാണിച്ചുതരുന്ന മുഹമ്മദ് നബി (സ)നിമിത്തമാ
യി. مَاحِي : രക്ഷപ്പെടുത്തുന്ന .الرَّدَی وَالرَّزِيَّةِ = വലിയ വിപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും.(രക്ഷപ്പെടുത്തുന്ന ) 
(വലിയവിപത്തുകളിൽ നിന്നും,
അപകടങ്ങളിൽ നിന്നും രക്ഷപ്പെടു
ത്തുന്ന, സന്മാർഗം കാണിച്ചുതരു
ന്ന നബി(സ) നിമിത്തമായി അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് അവൻ നമ്മെ ആദരിച്ചി
രിക്കുന്നു )

. رَسُولٌ = നബി(സ) തങ്ങ
ൾ. دَعَي الْكُفَّار = അവിശ്വാസികളെ
ക്ഷണിച്ചു. لِلْحَقِّ = സത്യ മതത്തിലേ
فَالاُولَى قَفَوْه = അപ്പോൾ നബിയേ പിൻപറ്റിയവർക്ക് 
.  اهْتدوْا =സൻ
മാർഗം ലഭിച്ചു. وَالْفَوْزَ نَالوُا بِجُمْلَةٍ = വലിയ വിജയം അവരെല്ലാവരും
കരസ്ഥമാക്കി. (നബി (സ)സത്യ
മതത്തിലേക്ക് അവിശ്വാസികളെ
ക്ഷണിച്ചപ്പോൾ നബിയേ പിൻപറ്റിയവരല്ലാം വലിയ വിജയവും, സൻമാർഗവും കരസ്ഥമാക്കി.)

ومَنْ مَنَعُوا مِنْهُ = അവരിൽ നിന്ന്
സത്യം അംഗീകരിക്കാൻ വിസമ്മ
തിച്ചവർ.
فَاُرْدُوا وَاُهْلِكُوا = അവർ ചര
മം അടഞ്ഞു. (അവരെ നശിപ്പി
ച്ചു) بِاَنْوَاعِ تَعْذِيبٍ = വിവിധയിനം ശിക്ഷകൾ കൊണ്ടും.وَاَصْنَافِ نِقْمَةٍ = അല്ലാഹുവിൽ നിന്നുള്ള പലവിധ
തിരിച്ചടികളാലും.(അതെ സത്യ മതം അംഗീകരിക്കാനും അതിലേക്ക് മടങ്ങുവാനും വിസമ്മതിച്ചവർക്ക്
അല്ലാഹുവിന്റെ വിവിധയിന
ത്തിലുള്ള ശിക്ഷകൾ ഏറ്റ് കൊണ്ട്
അവർ ചരമം അടഞ്ഞു.)

وَ اَيَّدهُ = നബി തങ്ങൾക്ക് അല്ലാഹു ശക്തി
നൽകി. بِالْمُعْجِزات = അല്ലാഹു വിന്റെ അമാനുഷിക സിദ്ധി കൊണ്ടും وَبِالاُولَی  = അക്കൂട്ടരെ കൊണ്ടും  (സ്വഹാബത്തടക്കമുള്ള ).هُمُو = അവർ شَيَّدوا دِين الا لهِ = അല്ലാഹു
വിന്റെ മതത്തിനെ അവർ ശക്തി
പ്പെടുത്തുന്നു.بِنُصْرَةٍ = നബിതങ്ങളെ
സഹായിച്ചുകൊണ്ട് .( അല്ലാഹു
അവന്റെ അമാനുഷിക ശക്തി
നബിക്ക് നൽകി കൊണ്ടും, സ്വഹാ
ബാക്കളുടെ സഹായം കൊണ്ടും അവന്റെ മതത്തിനെ ശക്തിപെടു
ത്താനുള്ള ശക്തി നബി(സ) ക്ക്
അല്ലാഹു നൽകി). 
وَجَادُوا بِامْوَالٍ = സ്വ
ഹബത്ത് അവരുടെ സമ്പത്ത് ചെല
വഴിക്കുകയും .وَبَاعُوا نُفُو سَهُمْ = അവ
രുടെ ശരീരത്തെ നൽകുകയും ചെ
യ്തു. لِدِينِ الهُدی = അല്ലാഹുവിന്റെ
ദീനിനു വേണ്ടി.فِي كُلِّ مَوْ طِنِ غَزْوَةٍ = 
സർവ യുദ്ധങ്ങളിലും. (ദിനിന്റെ
സംരക്ഷണാർത്ഥം സ്വഹാബത്ത്
അവരുടെ സമ്പത്ത് ചെലവഴിക്കുക
യും , സ്വന്തം ശരീരങ്ങളെ അല്ലാഹു വിന്റെ ദീനിനു വേണ്ടി
നൽകുകയും ചെയ്തു.)
وَشَرَّفَ مِنْهُمْ =
സ്വഹാബത്തിൽ നിന്നും അല്ലാഹു
മഹത്തരമാക്കി. اهْلَ بَدْرٍ = ബദ് രീങ്ങ
ളെ . اِلهُنَا = നമ്മുടെ രക്ഷിതാവ്. بِاَنْوَاعِ آلآءِ = വിവിധയിനം അനുഗ്രഹ
ങ്ങൾ നൽകി കൊണ്ട്. وَاَعْلَی مَزِيَّةٍ = ഉന്നതമായ പദവികൾ നൽകി കൊണ്ടും. (വിവിധയിനം അനുഗ്രഹങ്ങളും, ഉന്നതമായ പദ
വികളും നൽകി കൊണ്ടും സ്വഹാ
ബത്തിൽ നിന്നുള്ള ബദ് രീങ്ങളെ
അല്ലാഹു മഹത്തരമാക്കിയിരിക്കു
ന്നു.)
وَفِي مَدْ حِهِمْ = അവരെ (ബദ് രീ
ങ്ങളെ )പുകഴ്ത്തിയുള്ള മൊഴികൾ.جَاءَ الْكِتَابُ وَسُنٌََةٌ = വിശുദ്ധ
ഖുർആനിലും, തിരുസുന്നത്തിലും
(ഹദീസിൽ ) വന്നിട്ടുണ്ട്. كَفَاهُمْ  = അത് അവരുടെ ഉന്നതമായ പദവി
ക്ക് മതിയായതാണ്.لهم نص الْكِتَابِ وَ سُنٌَةٍ = ഈ രണ്ട് പ്രമാണങ്ങളുടെ പ്രഖ്യാപനം തന്നെ അവർക്കു  ( മതിയാകുന്ന
താണ്) ( ബദ് രീങ്ങളെ പുകഴ്ത്തി
വിശുദ്ധ ഖുർആനിലും തിരുസുന്ന
ത്തിലും വന്നിട്ടുണ്ട്. ഇത് തന്നെ
ധാരാളം മതിയാകും ബദ് രീങ്ങളുടെ ഉന്നതമായ പദവി മന
സ്സിലാക്കാൻ .)
وَصَلَّي = അല്ലാഹുവി
ൻറെ കരുണ. عَلَی الْهادي = മാർഗദർ
ശകരായ തിരുനബിയിലും. وَآلٍ = അവിടുത്തെ കുടുംബങ്ങളിലും.      وَصَحْبِهِ - അവിടുത്തെ സഹാബത്തി
ലും ഉണ്ടാവട്ടെ!  صلٰوةً = ഈ പറയ
പ്പെട്ടവരുടെ മേൽ സ്വലാത്ത് വർ
ഷിപ്പിക്കട്ടെ! مَعَ التَسْليمِ = സലാ മോടു
കൂടി. رَبُّ الْبَرِيٌَةِ = പ്രപഞ്ചനാഥൻ. 
(പ്രപഞ്ചനാഥനായ അല്ലാഹു മാർ
ഗദർശകരായ തിരുനബി യിലും,
അവിടുത്തെ കുടുംബങ്ങളിലും,
സ്വഹാബത്തിലും എന്നെന്നും
സലാമോടു കൂടി സ്വലാത്ത് വർഷി
പ്പിക്കട്ടെ! ആമീൻ
ഹുസൈൻ കാമിൽ ഓമച്ചപ്പുഴ

No comments: