Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 1, 2018

ബദർ യുദ്ധം അല്പം ചരിത്രം

ഹുസൈൻ കാമിൽ ഓമച്ചപ്പുഴ


ഹൃസ്വമായനിലയിൽ അറിഞ്ഞിരക്കണം  എങ്കിലേ ബദർ മൗലീദ് കേൾക്കുമ്പോൾ നമ്മുടെ ഈമാൻ വർദ്ധിക്കുകയുള്ളൂ: 
മദീനയിൽ നിന്ന് കിലോമീറ്ററുകളോളം 
ദൂരമുള്ള സ്ഥലമാണ് ബദർ. അവിടെ കിനാന അല്ലങ്കിൽ ബനൂ  ളംറ ഗോത്രക്കാരനായ ബദ്റുബ് നുയഖ് ലദ്ബ്നുന്നള്ർ ഈ സ്ഥലത്ത് താമസിച്ചിരുന്നത് കൊണ്ടാണ്  ബദർ എന്ന പേരു് ലഭിച്ചത്.ഒരു വ്യക്തിയുടെ നാമം ആനാടിന് നൽകപ്പെട്ടു.ജനവാസം കുറഞ്ഞ ഗ്രാമമായിരുന്നു ബദർ.ബദ്റുബ് ന് ഖുറൈശ് എന്നൊരാൾ അവിടെ ഒരു കിണർ കുഴിച്ചെന്നും അയാളുടെ പേര് കിണറിന് ലഭി ചെ ന്നും പിന്നീട് അത് സ്ഥല നാമമായിയെന്നും അഭിപ്രായം ഉണ്ട്.  സത്യത്തിന്റെയും, അസത്യത്തി ന്റെയും, വർഗ്ഗ, വർണ്ണ വിവേച നത്തിനടയിലുള്ള ധർമ്മസമരം, ഏക ഇലാഹെന്ന അല്ലാഹു വിലുള്ള വിശ്വാസം നിലനിർത്തു ന്നതിനുള്ള ഇസ് ലാമിന്റെ ഒന്നാം
സ്വാതന്ത്ര്യയുദ്ധ മാണ് ബദർ യുദ്ധം. ഹിജ്റ രണ്ടാംവർഷം റമദാൻ മാസം 17ന് അത്യുഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ യുദ്ധമായ ബദർ യുദ്ധം നടന്നത് .മുന്നൂറിൽപ്പരം സഹാബികൾ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തതായി സഹീഹുൽ ബുഖാരിയിലും സഹീഹുൽ മുസ്ലിമിലും കാണാം.
 ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും ആയി വന്ന ആയിരത്തോളം ശത്രുക്കളെ സഹാബത്ത് നേരിട്ടതും ശത്രുപക്ഷത്തിന്റെ പല പ്രമുഖരും കൊല്ലപ്പെട്ടതും ഇസ്ലാമിനെ വിജയം ലഭിച്ചതും ഇവിടെ ശ്രദ്ധേയമാണ് .ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബി കൾക്കാണ് ബദരീങ്ങൾ എന്നു പറയുന്നത് .ബദറിൽ പങ്കെടുത്ത വരുടെമഹത്വം ഇമാം ബുഖാരി  അനസ് (റ) വിൽ നിന്നും നിവേദനം ചെയ്ത് രേഖപ്പെടുത്തി യതായി കാണാം.കുട്ടിയായിരുന്ന  ഹാരിസ (റ) വിനു ബദർ യുദ്ധത്തിൽ അമ്പേറ്റു. അപ്പോൾ അവരുടെ മാതാവ്  നബിയുടെ അരി കിൽ വന്നു പരാതിപ്പെട്ടപ്പോൾ നബി ഇപ്രകാരം പറഞ്ഞു. നിശ്ചയം ഹാരിസ സ്വർഗത്തിലാണ് ( ബുഖാരി) അൻസാരികളിൽ നിന്ന് ആദ്യം ശഹീദായ വ്യക്തിയാണ് ഹാരിസ.
ഹൗളിൽ നിന്നും വെള്ളം കുടിച്ച്
കൊണ്ടിരിക്കുമ്പോൾ ശത്രുപക്ഷ
ത്തിൽ നിന്നുള്ള ഹിബ്ബാ ബ്നു ഹർഖത്താണ് അമ്പെയ്ത് ഹാരിസ (റ)
നെ കൊന്നത്. ജന്നത്തുൽ ഫിർദൗസാണ് ഹാരിസക്ക് വാഗ്ദാനം ചെയ്തത്. (ഉംദത്തുൽ ഖാരി: 19/94) .

ബദർ യുദ്ധം അനിവാര്യമായി

രുന്നു. സ്വന്തം നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ചു  മദീനത്തേക്ക് പോന്ന ഒരു ജനതയെ
അവിടെയും ജീവിക്കാൻ അനുവദിക്കില്ലന്ന് വന്നാൽ എന്ത്ചെയ്യും? മാത്രമല്ല അല്ലാഹു വിന്റെ ദീൻ ഇവിടെ നിലനിൽപ്പില്ലന്ന് വന്നാൽ എന്ത് ചെയ്യും .അവസാനം നബിക്കും സ്വഹാബത്തിനും യുദ്ധം ചെയ്യേണ്ടി വന്നു.  
ബദർ യുദ്ധം നടന്നതിന്റെ തൊട്ട് മുമ്പത്തെ ശഅ്ബാൻ മാസത്തിലാണ്  റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത് .പക്ഷേ ബദർ യുദ്ധവേളയിൽ നബിയും സഹാബത്തും ഇസ്ലാം അനുവദിച്ച പ്രകാരം നോമ്പും മുറിച്ചിരുന്നു.
സീറത്തുൽ ഹല ബി 2/148.
ആയിരത്തോളം വരുന്ന ശത്രുപക്ഷത്തോടപ്പം600 അങ്കികളും, 100 കുതിരകളും,700 ഒട്ടകങ്ങളും,പാട്ടുപാടി നിർത്തം വെച്ച് ആവേശം കൊള്ളിക്കാൻ നർത്തകിമാരും കൂടെ ഉണ്ടായി
യിരുന്നു.
മുസ്ലിം പക്ഷത്ത് 313 സഹാബി കളം, 60 അങ്കികളും രണ്ട് കുതിര കളും മാത്രമാണ് ഉണ്ടായിരുന്നത്.
പുറമെ ഇമാനും. മുന്ന് പതാക
കൾ ബദർ യുദ്ധത്തിൽ മുസ് ലിം
കൾ വഹിച്ചിരുന്നു. ഒരു വെളുത്തതും 
രണ്ട് കറുത്തതുമായ  പതാകകൾ . വെളുത്ത കൊടി മിസ്അബു
ബ്നു ഉമൈർ (റ)വും, കറുത്ത 
കൊടികൾ ഒന്ന് അലി(റ)വും
മറ്റൊന്ന് സഅദുബ്നു മുആദ് (റ)
വുമായിരുന്നു പിടിച്ചിരുന്നത്.
ശത്രുപക്ഷത്ത് നിന്നും 70 പേർ കൊല്ലപ്പെടുകയും, 70 പേരെ മുസ് ലിംകൾ ബന്ധിയാക്കുകയും ചെയ്തു. മുസ് ലിം പക്ഷത്ത് നിന്ന്
പതിനാല് പേര് ശഹീദായി.
8 അൻസാറുകൾ 6 മുഹാജിറുകൾ (മക്കയിൽ നിന്നും മദീനയിലേക്ക് ഹിജറപോയവർ). 
1. ഉബൈദത്തുബ്നു ഹാരിസ് (റ) 2. ഉമൈറുബ്നു അബീവഖാസ് (റ) 
3. ദുശ്ശിമാലയ്നി (റ)
4. ആഖിലുബ്നു ബുഖൈർ 
5. മിഹജത്ത് (റ) 
6. സ്വഫ് വാൻ (റ) എന്നിവ
രാണ് മുഹാജിറുകൾ. 
1. സഅദ് (റ
2. മുബശ്ശിർ (റ)
3. യസീദ് (റ) 
4. ഉമൈറുബ്നുൽ ഹുമാം.
5. റാഫിഅu ( റ )
6. ഹാരിസ് (റ)
7. ഔ ഫുബ്നു ഹാരിസ് (റ) 
8. മുഅവ്വിദ്(റ) എന്നിവരാണ് അൻസാറുകൾ .

ബദ് രീങ്ങൾ ആദരിക്കപ്പെട്ടത്പോ 

ലെ അവരുടെ നാമങ്ങളും ആദരി
ക്കപ്പെട്ടതാണ്. അവരുടെ നാമങ്ങൾ എഴുതി വെക്കുന്നതും, പാരാ
യണം ചെയ്യുന്നതും വലിയ പുണ്യമുള്ള അമലാണ്. 
വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റെയോ, വീടുകളിലോ, ചരക്കുകളിലോ, കടകളിലോ അസ്മാഉൽ ബദർ എഴുതി വെച്ചാൽ അത് മുഖേന അല്ലാഹുവിന്റെ കാവലും, സർവ്വവിഷമങ്ങളിൽ നിന്നും അവനു അല്ലാഹു മുക്തിയും  നൽകുന്നതാണെ
ന്ന് ഇമാമുകൾ ഉദ്ദരിച്ചതായി കാണാം. 
പ്രമുഖ സ്വഹാബീവനിത ബീവി
റുബയ്യിഅ (റ) പറയുന്നു. എന്റെ വിവാഹ ദിവസം തിരുനബി എന്റെ വീട്ടിലേക്ക് വന്നു.അന്ന് എന്റെ വീട്ടിൽ ചില പെൺ കുട്ടികൾ ബദറിൽ ശഹീദായ ശുഹദാ
ക്കളുടെ പേരുകൾ പറഞ്ഞ് ബദർ
പാട്ട് പാടി ക്കൊണ്ടിരി രിക്കുകയാ
യിരുന്നു. ഇത് കേട്ട് കൊണ്ടാണ് നബിതങ്ങൾ എന്റെ വീട്ടിലേക്ക്
കയറിവന്നത്.എന്റെ അരികിൽ
നബിതങ്ങൾഇരുന്നു. ഇത് കണ്ട പെൺകുട്ടികൾ ബദർപാട്ടുകൾ
നിർത്തി നബിയുടെ മദ്ഹ് ചെല്ലാൻ തുടങ്ങി.
അതിൽ ഒരു പെൺകുട്ടി ഇങ്ങനെപാടി : وفينا Gv يعلم ما في غد : 
(വഫീനാ നബിയ്യും  യ അലമു മാഫീ ഗദി )
[അർത്ഥം. വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട്.]
ഇത് കേട്ട നബി തങ്ങൾ തൽസമയം ഇങ്ങനെ പറഞ്ഞു. എന്നെ പറ്റി
യുള്ള കാവ്യം നീ ഉപേക്ഷിക്കുക.
ആദ്യം ആലപിച്ചത് തന്നെ തുടരുക. (ബുഖാരി) . ബദർ ശുഹദാക്കളുടെ കാവ്യം ആലപ്പിച്ചു
കൊണ്ടിരിക്കുന്നതിനിടയിൽ തിരുനബിയെ കുറിച്ചു പറഞ്ഞതു കൊണ്ടാണ്. അത് നിർത്താൻ നബി(സ) ആ കുട്ടികളോട് ആവശ്യപ്പെട്ടത് (മിർഖാത്ത് 3/419)
  എല്ലാ വർഷവും റമളാൻ 17 വരുമ്പോൾ മുസ്ലീംകൾ ബദർ ദിനം ആചരിക്കുന്നു. പ്രസ്തുത ദിവസം
ബദർ മൗലീദും യാസീനും ഓതി
ഭക്ഷണ വിതരണം നടത്തുന്ന ചര്യ
നൂറ്റാണ്ടുകളായി നില നിന്ന് പോരുന്ന ഒരു സദാചാരമാണ്. ബദ് രീ
ങ്ങളുടെ പേരുകൾ പറഞ്ഞ് തവസ്സു
ലാക്കി ദുആ ചെയ്താൽ അല്ലാഹു
അവന്റെ ആവശ്യം നിർവ്വഹിച്ച്
കൊടുക്കുമെന്ന് പണ്ഡിതന്മാർ
രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ മുൻകാമികൾ ബദർ പാട്ടും, മൗലിദും വീട്ടിലും
പള്ളികളിലും നടത്തുകയും,
ഭക്ഷണം കൊടുക്കുകയും, വിതരണം ചെയ്യുകയും ചെയ്തിരുന്നു. ബദർ ആണ്ട് നേർച്ച നടത്ത
ലും, അതിലേക്ക്  വസ്തുക്കൾ നേർച്ചയാക്കലും പുണ്യകരമായ
കാര്യമാണ്. അതാതു നാട്ടിലെപതിവും, വഴക്കവുമാണ് പരിഗണിക്കേണ്ടതു്. (തുഹ്ഫ10/100)
ഹുസൈൻ കാമിൽ ഓമച്ചപ്പുഴ

2 comments:

Unknown said...

ബദ്റിൽ സ്വഹാബാക്കൾ പിടിച്ച കൊടി ഇന്നാർക്കെങ്കിലുമുണ്ടോ?

Unknown said...

കറുത്ത കോടിയുടെയും വെളുത്ത കോടിയുടെയും ചരിത്രം അറിയാമെങ്കിൽ പോസ്റ്റ്‌ ചെയൂ