┏══✿ഹദീസ് പാഠം 690✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 21
■ 6-6-2018 ബുധൻ ■
وَعَنْ رَبِيعَةَ بْنِ كَعْبٍ رَضِيَ اللهُ عَنْهُ قَالَ : قَالَ لِي رَسُولُ اللهِ ﷺ : سَلْنِي أُعْطِكَ قُلْتُ : يَا رَسُولَ اللهَ أَنْظِرْنِي أَنْظُرْ فِي أَمْرِي. قَالَ : فَانْظُرْ فِي أَمْرِكَ قَالَ : فَنَظَرْتُ، فَقُلْتُ : إِنَّ أَمْرَ الدُّنْيَا يَنْقَطِعُ ، فَلَا أَرَى شَيْئًا خَيْرًا مِنْ شَيْءٍ آخُذُهُ لِنَفْسِي لِآخِرَتِي ، فَدَخَلْتُ عَلَى النَّبِيِّ ﷺ فَقَالَ : مَا حَاجَتُكَ ؟ فَقُلْتُ : يَا رَسُولَ اللهِ اشْفَعْ لِي إِلَى رَبِّكَ عَزَّ وَجَلَّ ، فَلْيُعْتِقْنِي مِنَ النَّارِ. فَقَالَ : مَنْ أَمَرَكَ بِهَذَا ؟ فَقُلْتُ : لَا وَاللهِ يَا رَسُولَ اللهِ مَا أَمَرَنِي بِهِ أَحَدٌ ، وَلَكِنِّي نَظَرْتُ فِي أَمْرِي ، فَرَأَيْتُ أَنَّ الدُّنْيَا زَائِلَةٌ مِنْ أَهْلِهَا ، فَأَحْبَبْتُ أَنْ آخُذَ لِآخِرَتِي . قَالَ : فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ (رواه أحمد)
✿═══════════════✿
റബീഅത്തു ബ്ൻ കഅ്ബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: എന്നോട് (എന്തും) ചോദിച്ചോളൂ ഞാൻ നൽകാം ഞാൻ പറഞ്ഞു: അങ്ങ് അൽപം സാവകാശം തന്നാലും ഞാൻ അൽപം ചിന്തിക്കട്ടെ. തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങളുടെ കാര്യത്തിൽ ചിന്തിച്ചോളു അങ്ങനെ ഞാൻ ചിന്തിച്ചു ആത്മഗതം ചെയ്തു: നിശ്ചയം ഐഹിക കാര്യം അറ്റുപോകുന്നതാണ് അതുകൊണ്ട് പാരത്രിക ജീവിതത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നതിനെകാൾ നല്ലതായി ഐഹിക കാര്യത്തെ ഞാൻ കാണുന്നില്ല , അങ്ങനെ ഞാൻ തിരു നബി ﷺ യുടെ അരികിൽ പ്രവേശിച്ചു കൊണ്ട് പറഞ്ഞു: എന്താണ് നിങ്ങളുടെ ആവശ്യം? ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കാൻ അങ്ങയുടെ രക്ഷിതാവിനോട് ശുപാർശ ചെയ്താലും തിരു നബി ﷺ ചോദിച്ചു: ഇങ്ങനെ പറയാൻ നിങ്ങളോട് ആരാണ് നിർദ്ദേശിച്ചത്? ഞാൻ പറഞ്ഞു: ഇല്ല ; അല്ലാഹു തന്നെയാണ് സത്യം ഓ അല്ലാഹുവിന്റെ തിരു ദൂതരെ എന്നോട് ആരും തന്നെ നിർദ്ദേശിച്ചിട്ടില്ല, മറിച്ച് എന്റെ കാര്യത്തിൽ ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടത് നിശ്ചയം ഐഹിക ലോകം അതിന്റെ ആളുകളിൽ നിന്ന് നീങ്ങി പോകും അപ്പോൾ എന്റെ പാരത്രിക ജീവിതത്തിന് വേണ്ടി (വല്ലതും) സമ്പാദിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു തിരു നബി ﷺ പറഞ്ഞു: ധാരാളം സുജൂദ് അധികരിപ്പിക്കൽ കൊണ്ട് നിന്റെ ശരീരത്തിന് വേണ്ടി എന്നെ നിങ്ങൾ സഹായിക്കണം(അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment