┏══✿ഹദീസ് പാഠം 691✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 22
■ 7-6-2018 വ്യാഴം ■
وَعَنْ عَدِيِّ بْنِ حَاتِمٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا خَطَبَ عِنْدَ النَّبِيِّ ﷺ فَقَالَ : مَنْ يُطِعِ اللهَ وَرَسُولَهُ فَقَدْ رَشَدَ ، وَمَنْ يَعْصِهِمَا فَقَدْ غَوَى. فَقَالَ رَسُولُ اللهِ ﷺ : بِئْسَ الْخَطِيبُ أَنْتَ، قُلْ : وَمَنْ يَعْصِ اللهَ وَرَسُولَهُ قَالَ ابْنُ نُمَيْرٍ : فَقَدْ غَوِيَ ( رواه مسلم)
✿═══════════════✿
അദിയ്യ് ബ്ൻ ഹാതിം (റ) ൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ യുടെ അരികിൽ വെച്ച് പ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെയും അവന്റെ തിരു ദൂതർ ﷺ യേയും അനുസരിച്ചാൽ അവൻ സന്മാർഗം എത്തിക്കും അവർ ഇരുവരോടും എതിർ കാണിച്ചാൽ അവൻ വഴിപിഴക്കും. അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ വളരേ മോശം പ്രഭാഷകനാണല്ലോ, നിങ്ങൾ ഇങ്ങനെ പറയണം: ആരെങ്കിലും അല്ലാഹുവിനോടും അവന്റെ തിരു ദൂതർ ﷺ യോടും ഏതിർ കാണിച്ചാൽ എന്ന് ഇബ്നു നുമൈർ (റ) പറഞ്ഞു: അപ്പോൾ അവൻ വഴി പിഴച്ചു (മുസ്ലിം)
സാരാംശം:
തിരു നബി ﷺ ഏതൊരു കാര്യവും ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ സ്പഷ്ടമായ ഭാഷയിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത് ഈ ഹദീസിൽ അനുസരണയെ സംബന്ധിച്ച് പറയുന്നിടത്ത് അല്ലാഹുവിന്റെയും അവന്റെ തിരു ദൂതർ ﷺ എന്നും വ്യക്തമാക്കി പറഞ്ഞു അതേസമയം അനുസരണക്കേട് പറയുന്നിടത്ത് "അവർ ഇരുവരോടും" എന്ന് വ്യംഗ്യമായാണ് പറഞ്ഞത് അതിനെയാണ് തിരു നബി ﷺ വിമർശിച്ചത്
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment