ഇത് അലവി കോട്ടക്കൽ.....
കൈവിരലുകളിൽ അക്ഷരങ്ങളുടെ മാസ്മരികത തീർക്കുന്ന കലാകാരൻ.അറബി അക്ഷരങ്ങളെ വ്യത്യസ്തങ്ങളായ ഛായങ്ങളിൽ എഴുതിത്തീർക്കുമ്പോൾ കമ്പ്യൂട്ടർ യുഗത്തിൽ കുറ്റിയറ്റു പോകുന്ന കാലിഗ്രഫി എന്ന കലാ രൂപം ഉയിർത്തെഴുന്നേൽക്കുന്നു..
ബഹ്റൈനിൽ ഈ മാസം23,24,25തിയ്യതികളിൽ നടന്ന അന്താരാഷ്ട്ര കാലിഗ്രഫി മത്സരത്തിലെ ഏക അനറബി പ്രതിനിധിയാണ് അലവി കോട്ടക്കൽ.
സഊദിഅറേബ്യ,ബഹ്റൈൻ,കുവൈറ്റ്,യു.എ.ഇ,
ഈജിപ്റ്റ്,യമൻ,ഒമാൻ,ജോർദാൻ,തുടങ്ങിയ അറബ് രാഷ്ട്രങ്ങളിൽ നിന്നും പങ്കെടുത്ത അറുപതിലധികം മത്സരാർത്ഥികളിൽ എല്ലാവരും അറബികൾ..മത്സര ഫലം വന്നപ്പോൾ ഈ കോട്ടക്കൽ കുറ്റിപ്പുറം സ്വദേശിക്ക് എട്ടാം സ്ഥാനം ....
ഇരുപത്തിയഞ്ച് വർഷത്തോളമായി നീണ്ടു നിൽക്കുന്ന പ്രവാസ ജീവിതത്തിനിടയിൽ തന്റെ കയ്യെഴുത്തിന്റെ ഭംഗിയും ആകർഷണീയതയും മനസ്സിലാക്കിയ സ്വന്തം കഫീലാണ് ഈ മേഖലയിലേക്ക് അദ്ധേഹത്തിന് വഴി തെളിച്ചത്.പിന്നീട് രണ്ടു വർഷത്തോളം അവിടെ നിന്നും കാലിഗ്രഫി പഠിച്ച് ഒഴിവു സമയങ്ങളിൽ ഈ തൊഴിൽ കൂടി ചെയ്തു തുടങ്ങി..നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും ചുമരുകളിൽ അലവിയുടെ ഈ അക്ഷര പ്രതിഭാസം പതിഞ്ഞു കഴിഞ്ഞു ബഹ്റൈനിൽ.
1997,98 വർഷങ്ങളിൽ നടന്ന അന്താരാഷ്ട്ര കാലിഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇദ്ധേഹത്തിന് പക്ഷെ എഴുത്ത് ജീവിതത്തിലെ അനർഘ നിമിഷങ്ങൾ കുറേ പറയാനുണ്ട്.
1989 മുതൽ 92 വരെ എസ്.എസ്.എഫ് കോട്ടക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പിന്നീട് എസ്.വൈ.എസ്.നേതൃ രംഗത്തും സേവനം ചെയ്ത അലവി ഈ മേഖലയിലേക്ക് ആദ്യ ചുവടു വെക്കുന്നത് ബുള്ളറ്റിൻ എഴുത്തിലൂടെയാണ്.യൂണിറ്റ് കേന്ദ്രങ്ങളിൽ സ്ഥാപിക്കപ്പെടുന്ന ബുള്ളറ്റിനുകളിൽ ബ്രഷും പെയിന്റും ഉപയോഗിച്ച് ഓരോ ആഴ്ചയും എഴുതിപ്പിടിപ്പിച്ച ഉറച്ച ശബ്ദങ്ങളെ ഉത്തേജനമായി ഉൾകൊണ്ടതാണ് ഈ നേട്ടത്തിനു പിന്നിലെന്ന് അലവി തീർത്തു പറയുന്നു.
സംഘടനാ പ്രവർത്തനങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളിലും കൃത്യമായി ബുള്ളറ്റിൻ എഴുത്തിലൂടെ സംഘടനയുടെ നിലപാടുകളുടെ അറിയിപ്പുകൾ തന്റെ കഴിവിന്റെ വിളനിലമായി കാണാൻ സാധിക്കുന്നു.പിന്നീട് സമ്മേളനങ്ങളുടെയും മറ്റും ചുമരെഴുത്തുകൾ,പോസ്റ്റർ എഴുത്തുകൾ തുടങ്ങിയവയിലൂടെ തന്നിലെ എഴുത്തുകാരനെ പാലൂട്ടി വളർത്തിക്കൊണ്ടിരുന്നു.
സുഹൃത്തിന്റെ കല്യാണ ദിവസം മലയാളത്തിലും അറബിയിലുമായി എഴുതിയ ആശംസാ ബോർഡുകൾ കണ്ട് വന്ദ്യരായ പൊന്മള ഉസ്താദ് അഭിനന്ദനങ്ങളറിയിച്ചതും ഉയർച്ചക്കായി ദുആ ചെയ്തു കൊടുത്തതും നന്ദിയോടെ ഓർത്തെടുക്കുകയാണ് ഇദ്ധേഹം.
ബഹ്റൈൻ ഐ.സി.എഫിൽ സജീവ പ്രവർത്തനം കാഴ്ച വെക്കുന്ന അലവി കൊട്ടക്കൽ അറബിക്കു പുറമെ മലയാളം ഇംഗ്ലീഷ് കാലിഗ്രഫിയുലും കരകൗശങ്ങളിലും ചിത്ര രചനയിലും മികവ് തെളിയിച്ചിട്ടുണ്ട്...
പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ കാഴ്ച വസ്തുക്കൾ നിർമ്മിക്കുന്നതിലും ഇദ്ധേഹം മിടുക്ക് തെളിയിക്കുന്നു...
നിരവധി തവണ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച ഇദ്ധേഹത്തിന് അർഹിക്കുന്ന പുരസ്കാരങ്ങൾ ലഭിക്കേണ്ടതുണ്ട്...
പുതിയ കാലത്തെ ഡിജിറ്റൽ ഡിസൈനുകളിൽ മതിമറന്ന് പാരമ്പര്യ കലയെ കയ്യൊഴിയുന്ന നവ ലോകത്തോട് അധ്വാനത്തിന്റെ വിയർപ്പു കണങ്ങളെ അറിയാൻ ഒരു തിരിച്ചു പോക്ക് സാധ്യമാകണമെന്ന് അദ്ധേഹം ആവശ്യപ്പെടുന്നു.
കാലിഗ്രഫി പഠനങ്ങൾക്ക് പലവിധ സംവിധാനങ്ങളും കേരളത്തിൽ ലഭ്യമാണെങ്കിൽ കൂടി അറബി ഉൾപ്പെടെയുള്ള ലോകരാഷ്ട്ര ഭാഷകൾ പഠിക്കാനുള്ള സംവിധാനങ്ങൾ നിലവില്ല എന്നു തന്നെ പറയാം. എസ്.എസ്.എഫ് സാഹിത്യോത്സവിൽ ഒരു മത്സരയിനമായി കാലിഗ്രഫിയെ ഉൾപ്പെടുത്തിയതും കലാലയം ക്ലബിനു കീഴിൽ കാലിഗ്രഫി പഠനം ആരംഭിച്ചതും ഈ മേഖലയിൽ ആശാവഹമാണ്..അലിഫ്,ഇൻഡോ അറബ് മിഷൻ തുടങ്ങിയ സംഘടനകൾ കൂടി ഈ കാര്യം ശ്രദ്ധിക്കണെന്ന അപേക്ഷയോടെ....
ഒരായിരം അഭിനന്ദനങ്ങൾ.....
ഹാഫിള് അബ്ദുൽ മലിക് സഖാഫി ചിയ്യൂർ
No comments:
Post a Comment