┏══✿ഹദീസ് പാഠം 717✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 19
■ 3-7-2018 ചൊവ്വ ■
وَعَنْ مُصْعَبِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : جَاءَ أَعْرَابِيٌّ إِلَى رَسُولِ اللهِ ﷺ فَقَالَ : عَلِّمْنِي كَلَامًا أَقُولُهُ. قَالَ : قُلْ : لَا إِلَهَ إِلَّا اللهُ وَحْدَهُ ، لَا شَرِيكَ لَهُ ، اللهُ أَكْبَرُ كَبِيرًا ، وَالْحَمْدُ للهِ كَثِيرًا ، سُبْحَانَ اللهِ رَبِّ الْعَالَمِينَ ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَزِيزِ الْحَكِيمِ قَالَ : فَهَؤُلَاءِ لِرَبِّي، فَمَا لِي ؟ قَالَ : قُلِ : اللَّهُمَّ اغْفِرْ لِي ، وَارْحَمْنِي ، وَاهْدِنِي ، وَارْزُقْنِي (رواه مسلم)
*✿═══════════════✿*
മുസ്അബ് ബ്ൻ സഅ്ദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരു അപരിഷ്കൃതനായ വ്യക്തി തിരു നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: എനിക്ക് പറയാൻ പറ്റിയ നല്ലൊരു വാചകം അങ്ങ് പറഞ്ഞു തന്നാലും തിരു നബി ﷺ പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല, അവൻ ഏകനാണ്, അവന് ഒരു പങ്കാളിയുമില്ല, അല്ലാഹു വലിയവനാണ്, അവനാണ് സർവ്വ സ്തുതിയും, ലോകപരിപാലകനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവും ഇല്ല; എന്ന് നീ പറയണം അദ്ദേഹം പറഞ്ഞു: ഇതെല്ലാം എന്റെ രക്ഷിതാവിനുള്ളതല്ലേ, എനിക്ക് എന്താണുള്ളത്? തിരു നബി ﷺ പറഞ്ഞു: നീ (ഇങ്ങനെ) പറഞ്ഞോളൂ: അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരികയും കരുണ ചെയ്യുകയും സന്മാർഗ്ഗ പാതയിൽ വഴി നടത്തുകയും , ആവശ്യമായ രിസ്ഖ് നൽകുകയും ചെയ്യണേ(മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment