Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 30, 2018

ഹദീസ് പാഠം 716

    ┏══✿ഹദീസ് പാഠം 716✿══┓
            ■══✿ <﷽> ✿══■
            1439 - ശവ്വാൽ - 18
          ■ 2-7-2018 തിങ്കൾ ■
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ ﷺ  بَعَثَ رَجُلًا عَلَى سَرِيَّةٍ ، وَكَانَ يَقْرَأُ لِأَصْحَابِهِ  فِي صَلَاتِهِمْ ، فَيَخْتِمُ بِـ { قُلْ هُوَ اللهُ أَحَدٌ} فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ ﷺ فَقَالَ : سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ ؟ فَسَأَلُوهُ ، فَقَالَ : لِأَنَّهَا صِفَةُ الرَّحْمَنِ ،  وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا . فَقَالَ النَّبِيُّ ﷺ : أَخْبِرُوهُ أَنَّ اللهَ يُحِبُّهُ (متفق عليه)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഒരാളെ ഒരു യുദ്ധ സംഘത്തിൽ പറഞ്ഞയച്ചു, മഹാൻ അവിടുത്തെ അനുചരന്മാർക്ക് വേണ്ടി നിസ്കാരത്തിൽ (വിശുദ്ധ ഖുർആൻ) ഓതി കേൾപ്പിക്കുമായിരുന്നു അങ്ങനെ അവസാനം {قُلْ هُوَ اللهُ أَحَدٌ} കൊണ്ടായിരുന്നു പാരായണം അവസാനിപ്പിക്കാർ, അങ്ങനെ അവർ തിരു നബി ﷺ യിലേക്ക് മടങ്ങി വന്നപ്പോൾ വിവരം തിരു നബി ﷺ യോട് പറഞ്ഞു അപ്പോൾ തിരു നബി ﷺ പറഞ്ഞു: അദ്ദേഹം എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് നിങ്ങൾ അദ്ദേഹത്തോട് ചോദിക്കൂ അങ്ങനെ അവർ അദ്ദേഹത്തോട് വിവരം തിരക്കി, അദ്ദേഹം പറഞ്ഞു: നിശ്ചയം അത് (സൂറത്തുൽ ഇഖ്ലാസ്) കാരുണ്യവാനായ അല്ലാഹുവിന്റെ വിശേഷണങ്ങൾ അടങ്ങിയ സൂറത്താണ്, അത് പാരായണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു; തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അദ്ദേഹത്തോട് പറയണം നിശ്ചയം അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു ണ്ടെന്ന് (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: