Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 6, 2018

ഹദീസ് പാഠം 721

     ┏══✿ഹദീസ് പാഠം 721✿══┓
           ■══✿ <﷽> ✿══■
            1439 - ശവ്വാൽ - 22
           ■ 7-7-2018 ശനി
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : كُنْتُ مَعَ رَسُولِ اللهِ ﷺ  جَالِسًا فِي الْحَلْقَةِ، وَرَجُلٌ قَائِمٌ يُصَلِّي ، فَلَمَّا رَكَعَ وَسَجَدَ فَتَشَهَّدَ ، ثُمَّ قَالَ فِي دُعَائِهِ : اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ ، لَا إِلَهَ إِلَّا أَنْتَ الْمَنَّانُ، يَا بَدِيعَ السَّمَاوَاتِ وَالْأَرْضِ، يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ ، إِنِّي أَسْأَلُكَ. فَقَالَ النَّبِيُّ ﷺ  : أَتَدْرُونَ بِمَا دَعَا اللهَ ؟ قَالَ : فَقَالُوا : اللهُ وَرَسُولُهُ أَعْلَمُ. قَالَ : وَالَّذِي نَفْسِي بِيَدِهِ ، لَقَدْ دَعَا اللهَ بِاسْمِهِ الْأَعْظَمِ ، الَّذِي إِذَا دُعِيَ بِهِ أَجَابَ ، وَإِذَا سُئِلَ بِهِ أَعْطَى (رواه أحمد)
✿═══════════════✿
അനസ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ കൂടെ ഞാൻ ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു അന്നേരം ഒരാൾ അവിടെ വെച്ച് നിന്ന് നിസ്കരിക്കുന്നുണ്ടായിരുന്നു, അങ്ങനെ അദ്ദേഹം റുകൂഉം സുജൂദും തശഹ്ഹുദും കഴിഞ്ഞ ശേഷം തന്റെ പ്രാർത്ഥനയിൽ (ഇപ്രകാരം) പറഞ്ഞു: "ഓ അല്ലാഹുവേ ഞാൻ നിന്നോട് ചോദിക്കുന്നു: നിശ്ചയം നിനക്കാണ് സർവ്വ സ്തോത്രങ്ങളും, നീ അല്ലാതെ മറ്റൊരു ആരാധ്യനില്ല നീ ഓശാരമായി നൽകുന്നവനാണ്, ഓ ആകാശ ഭൂമികളെ മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനാണ്, ഓ ഔന്നത്യവും മഹത്വവും ഉടയവനായ എന്നെന്നു ജീവിച്ചിരിക്കുന്ന ശക്തവാനായ അല്ലാഹുവേ ഞാൻ നിന്നോട് ചോദിക്കുന്നു" അപ്പോൾ തിരു നബി ﷺ പറഞ്ഞു: അദ്ദേഹം എന്ത് ഉപയോഗിച്ചാണ് ദുആഅ് ചെയ്തതെന്ന് നിങ്ങൾക്ക് അറിയുമോ? അവർ പറഞ്ഞു: അല്ലാഹുവും അവന്റെ തിരു ദൂതർക്കുമറിയാം തിരു നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ അതീനതയിലാണോ അവൻ തന്നെയാണ് സത്യം, അദ്ദേഹം അല്ലാഹുവിന്റെ ഏറ്റവും മഹത്തരമായ നാമം (ഇസ്മുൽ അഅ്ളം) കൊണ്ടാണ് ചോദിച്ചിട്ടുള്ളത്; ആ നാമം ഉപയോഗിച്ച് പ്രാർത്ഥിച്ചാൽ ഉത്തരം ചെയ്യപ്പെടും, അത് ഉപയോഗിച്ച് ചോദിക്കപ്പെട്ടാൽ നൽകപ്പെടും(അഹ്മദ്)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: