■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 6
17 -8-2018 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : جَاءَ الْفُقَرَاءُ إِلَى النَّبِيِّ ﷺ فَقَالُوا : ذَهَبَ أَهْلُ الدُّثُورِ مِنَ الْأَمْوَالِ بِالدَّرَجَاتِ الْعُلَا وَالنَّعِيمِ الْمُقِيمِ ؛ يُصَلُّونَ كَمَا نُصَلِّي ، وَيَصُومُونَ كَمَا نَصُومُ ، وَلَهُمْ فَضْلٌ مِنْ أَمْوَالٍ يَحُجُّونَ بِهَا وَيَعْتَمِرُونَ وَيُجَاهِدُونَ وَيَتَصَدَّقُونَ . قَالَ : أَلَا أُحَدِّثُكُمْ إِنْ أَخَذْتُمْ أَدْرَكْتُمْ مَنْ سَبَقَكُمْ وَلَمْ يُدْرِكْكُمْ أَحَدٌ بَعْدَكُمْ ، وَكُنْتُمْ خَيْرَ مَنْ أَنْتُمْ بَيْنَ ظَهْرَانَيْهِ إِلَّا مَنْ عَمِلَ مِثْلَهُ : تُسَبِّحُونَ وَتَحْمَدُونَ وَتُكَبِّرُونَ خَلْفَ كُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ فَاخْتَلَفْنَا بَيْنَنَا ، فَقَالَ بَعْضُنَا : نُسَبِّحُ ثَلَاثًا وَثَلَاثِينَ، وَنَحْمَدُ ثَلَاثًا وَثَلَاثِينَ، وَنُكَبِّرُ أَرْبَعًا وَثَلَاثِينَ ، فَرَجَعْتُ إِلَيْهِ فَقَالَ : تَقُولُ : سُبْحَانَ اللهِ وَالْحَمْدُ للهِ واللهُ أَكْبَرُ ، حَتَّى يَكُونَ مِنْهُنَّ كُلِّهِنَّ ثَلَاثًا وَثَلَاثِينَ( رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പാവപ്പെട്ട അനുചരന്മാർ തിരു നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: സമ്പത്തുള്ളവർ ഉന്നതമായ സ്ഥാനമാനങ്ങളും നിലനിൽക്കുന്ന അനുഗ്രഹങ്ങളും കൊണ്ട് പോയല്ലോ, ഞങ്ങൾ നിസ്കരിക്കും പോലെ അവരും നിസ്കരിക്കുന്നു, ഞങ്ങൾ നോമ്പനുഷ്ഠിക്കും വിധം അവരും നോമ്പെടുക്കുന്നോ, അവർക്കാകട്ടെ ഞങ്ങളിലേറെ സമ്പാദ്യമുണ്ട് ; അത് ഉപയോഗിച്ച് അവർ ഹജ്ജും ഉംറയും, യുദ്ധങ്ങളും ദാനധർമ്മവും നിർവ്വഹിക്കുന്നു, തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അത് മുറുകെപ്പിടിക്കുന്ന പക്ഷം നിങ്ങളെ മുൻഗാമികളേയും ശേഷം വരുന്നവരേയും എത്തിക്കുന്ന ഒരു കാര്യം ഞാൻ നിങ്ങളോട് പറഞ്ഞു തരട്ടെ , നിങ്ങൾ ചെയ്യും വിധം അവർ ചെയ്താലല്ലാതെ നിങ്ങളുടെ മുമ്പിലുള്ളവരെക്കാൾ നിങ്ങൾ ഉത്തമരായി മാറുകയും ചെയ്യും: നിസ്കാരാനന്തരം നിങ്ങൾ മുപ്പത്തി മൂന്ന് പ്രാവശ്യം തസ്ബീഹും (സുബ്ഹാനല്ലാഹ്) തഹ്മീദും (അൽഹംദുലില്ലാഹ്) തക്ബീറും (അല്ലാഹു അക്ബർ) ചൊല്ലുക അങ്ങനെ ഞങ്ങൾക്കിടയിൽ അഭിപ്രാന്തരം ഉണ്ടായി, ഞങ്ങളിൽ ചിലർ പറഞ്ഞു: ഞങ്ങൾ മുപ്പത്തി മൂന്ന് പ്രാവശ്യം തസ്ബീഹും മുപ്പത്തി മൂന്ന് പ്രാവശ്യം തഹ്മീദും മുപ്പത്തി നാല് പ്രാവശ്യം തക്ബീറും ചെല്ലും അങ്ങനെ ഞങ്ങൾ തിരു നബി ﷺ യുടെ അടുത്തേക്ക് മടങ്ങി പോയി അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ "സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വല്ലാഹു അക്ബർ മുപ്പത്തി മൂന്ന് പ്രാവശ്യം പറയണം(ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment