Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 31, 2018

ഹദീസ് പാഠം 776

     ┏══✿ഹദീസ് പാഠം 776✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 20
                 31 -8-2018 വെള്ളി
وَعَنْ قَيْسِ بْنِ عُبَادٍ رَضِيَ اللهُ عَنْهُ قَالَ : صَلَّى عَمَّارُ بْنُ يَاسِرٍ رَضِيَ اللهُ عَنْهُ بِالْقَوْمِ صَلَاةً أَخَفَّهَا ، فَكَأَنَّهُمْ أَنْكَرُوهَا ، فَقَالَ : أَلَمْ أُتِمَّ الرُّكُوعَ وَالسُّجُودَ ؟ قَالُوا : بَلَى. قَالَ : أَمَا إِنِّي دَعَوْتُ فِيهَا بِدُعَاءٍ كَانَ النَّبِيُّ ﷺ  يَدْعُو بِهِ : اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ ؛ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي ، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي ، وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَكَلِمَةَ الْإِخْلَاصِ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ ، وَقُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بِالْقَضَاءِ ، وَبَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَلَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ ، وَأَعُوذُ بِكَ مِنْ ضَرَّاءَ مُضِرَّةٍ وَفِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ ، وَاجْعَلْنَا هُدَاةً مُهْتَدِينَ (رواه النسائي)
✿═══════════════✿


ഖൈസ് ബ്ൻ ഉബാദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അമ്മാർ ബ്ൻ യാസിർ (റ) ഒരു വിഭാഗത്തെ കൊണ്ട് വളരെ ലഘുവായ രൂപത്തിൽ നിസ്കാരം നിർവഹിച്ചു, അപ്പോൾ അവർക്ക് ആ പ്രവർത്തനം (ലഘൂകരിച്ചത്) വെറുപ്പായത് പോലെ തോന്നിയപ്പോൾ അവിടുന്ന് ചോദിച്ചു: ഞാൻ റുകൂഉം സുജൂദും പൂർണ്ണമായി നിർവ്വഹിച്ചിട്ടില്ലേ? അവർ പറഞ്ഞു: അതെ , തിരു നബി ﷺ പ്രാർത്ഥിച്ച പ്രാർത്ഥന ഞാൻ ചെയ്തില്ലേ? അല്ലാഹുവേ സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും അദൃശ്യ കാര്യങ്ങളുടെ മേലുള്ള നിന്റെ അറിവു കൊണ്ടും (ഞാൻ നിന്നോട് ചോദിക്കുന്നു) എനിക്ക് ജീവിതം ഖൈറാണെന്ന് നീ അറിയുന്ന കാലത്തോളം എന്നെ ജീവിപ്പിക്കുകയും എനിക്ക് മരണം ഖൈറാണെന്ന് നിനക്ക് അറിയുന്ന സമയത്ത് എന്നെ നീ മരിപ്പിക്കുകയും ചെയ്യണേ.. ദൃശ്യത്തിലും അദൃശ്യത്തിലും നിന്നോടോള്ള ഭക്തിയും , തൃപ്തിയുള്ള വേളകളിലും ദേഷ്യപ്പെടുന്ന സന്ദർഭങ്ങളിലും നിഷ്കളങ്കതയുടെ വാചകവും, അറ്റുപോകാത്ത അനുഗ്രഹങ്ങളും, മുറിഞ്ഞ് പോകാത്ത കൺകുളിർമ്മയും , നിന്റെ വിധിയിലുള്ള പൂർണ്ണ സംതൃപ്തിയും മരണാനന്തരമുള്ള ശോഭന ജീവിതവും, നിന്റെ ലിഖാഇന്റെ (കണ്ടുമുട്ടൽ) അനുഭൂതിയും നിന്നെ കാണാനുള്ള അടങ്ങാത്ത ആഗ്രഹവും ഞാൻ നിന്നോട് ചോദിക്കുന്നു, കുഴപ്പിക്കുന്ന ബുദ്ധിമുട്ടിൽ നിന്നും മാർഗ്ഗ ഭ്രംശം വരുത്തുന്ന കുഴപ്പങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു, അല്ലാഹുവേ സത്യവിശ്വാസത്തിന്റെ സൗന്ദര്യം കൊണ്ട് എന്നെ നീ ഭംഗിയാക്കുകയും, സന്മാർഗ്ഗ സിദ്ധിച്ച വിഭാഗത്തിൽ പെടുത്തുകയും ചെയ്യണേ (നസാഈ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: