Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 13, 2018

വിജയ പാത ഭാഗം 29

അഹങ്കാരം
أن  النبي  صلى  الله  عليه  وسلم  قال  : لا  يدخل  الجنة  من  كان  في  قلبه  مثقال  ذرة  من  كبر . قال  رجل  :  إن  الرجل  يحب  أن  يكون  ثوبه  حسناً  و  نعله  حسنة ، قال  : إن  الله  جميل  يحب  الجمال ، الكبر  بطر  الحق  و  غمط  الناس .  (نفائس  الدرر)

നബി صلى  الله  عليه  وسلم പറഞ്ഞു :
അണു മണി തൂക്കം അഹങ്കാരം ആരുടെയെങ്കിലും ഹൃദയത്തിലുണ്ടായാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ സദസ്സിൽ നിന്നും ഒരാൾ ചോദിച്ചു : ഒരാൾ തന്റെ വസ്ത്രവും ചെരുപ്പും നല്ലതായിരിക്കണം എന്നിഷ്ടപ്പെടലോ ?
നബി صلى  الله  عليه  وسلم  പറഞ്ഞു: അല്ലാഹു സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.  അഹങ്കാരം എന്നാൽ സത്യനിഷേധവും നന്ദികേടുമാണ്.

അല്ലാഹു തന്ന നന്മയിൻ നന്ദി ചെയ്യൽ നമ്മുടെ ബാധ്യതയാണ്.

തന്ന നന്മയെ തിരിച്ചെടുക്കാൻ അല്ലാഹുവിന് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന കാര്യം നാം മറക്കരുത്.

തനിക്ക് കിട്ടിയ നന്മ തന്റെ കൂട്ടുകാരനും കിട്ടാൻ വേണ്ടി പ്രയത്നിക്കുക.

നന്ദി ഉള്ളവനായാൽ അല്ലാഹു വളരെ കൂടുതൽ നൽകുകയും നന്ദികേട് കാണിക്കുന്നവർക്ക് ശിക്ഷയും നൽകും .

No comments: