Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 13, 2018

വിജയ പാത ഭാഗം 30

സ്വലാത്ത്
جاء  في  الخبر  عن  النبي  صلى  الله  عليه  وسلم  أنه  قال  : "أن  الله  تعالى  خلق  ملكاً  له  جناح  في  المشرق  و  جناح  في  المغرب  و  رأسه  تحت  العرش  و  رجلاه  تحت  الأرض  السابعة ' و  عليه  بعدد  خلق  الله  تعالى  ريش ، فإذا  صلى  رجل  أو  امرأة  من  أمتي  علي ، أمره  الله  تعالى  بأن  ينغمس  في  بحر  من  نور  تحت  العرش  فينغمس  فيه  ثم  يخرج  وينفض  جناحيه  فينقطر  من  كل  ريشة  قطرة . فيخلق  الله  تعالى  من  كل  قطرة  ملكاً  يستغفر  له  إلي  يوم  القيامة"         (مكاشفة  القلوب)
നബി صلى  الله  عليه  وسلم  യെ തൊട്ട് ഉദ്ധരിക്കുന്നു :ഒരു മലക്ക് ഉണ്ട് . അതിന്റെ ഒരു ചിറക് മഗ്'രിബിലും മറ്റേ ചിറക് മശ്'രിക്കിലും, തല അർശിന്റെ താഴേയും കാല് ഏഴാം ഭൂമിയുടെ താഴെയുമാണ്, മാത്രമല്ല..അല്ലാഹു വിന്റെ സൃഷ്ടികളുടെ എണ്ണമനുസരിച്ച് തുവ്വലുകളും ഉണ്ട്.
എന്റെ മേലിൽ ആരെങ്കിലും സ്വലാത്ത് ചൊല്ലിയാൽ അൽലാഹു മലക്കിനോട്  സമുദ്രത്തിൽ  മുങ്ങാൻ കൽപ്പിക്കും .അപ്പോൾ അത് മുങ്ങുകയും ശേഷം പുറത്ത് വന്ന് ചിറകുകൾ കുടയുകയും ചെയ്യും . അപ്പോൾ അതിൽ നിന്നുറ്റി  വീഴുന്ന വെള്ളതുള്ളികളുടെ എണ്ണമനുസരിച്ച് മലക്കുകളെ സൃഷ്ടിച്ച് , ഖിയാമത്ത് നാള് വരെ അയാൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ കൽപ്പിക്കും.

സ്വീകരിക്കുമെന്ന് ഉറപ്പു പറയാൻ പറ്റുന്ന ഒരു അരാധനയാണ് നബി صلى  الله  عليه  وسلم യുടെ മേലിലുള്ള സ്വലാത്ത്.

ഒറ്റ ഇബാദത്ത് (സ്വലാത്ത്) കൊണ്ട്  ചുരുങ്ങിയത് പത്ത് പ്രതിഫലമാണ് ലഭിക്കുന്നത് .

തമാശ രൂപത്തിൽ ആയാൽ പോലും പ്രതിഫലം ലഭിക്കുന്ന ഇബാദത്താണ് സ്വലാത്ത്.

സ്ഥിരമായി സ്വലാത്ത് പതിവാക്കിയവർ നബി صلى  الله  عليه  وسلم  യുടെ സംരക്ഷണത്തിലായിരിക്കും.

No comments: