Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 27, 2018

പണ്ഡിതന്മാർക്കും വിജ്ഞാന കുതുകികൾക്കും സന്തോഷവാർത്ത


ഇസ്ലാമിക് മീഡിയ ചാനലിലെ സംരംഭങ്ങൾ


വിശുദ്ധ ഖുർആനിന്റെ പാരായണ ശാസ്ത്രവും ഖിറാഅത്തുകളിൽ പാലിക്കേണ്ട നിയമങ്ങളും വിശകലനം ചെയ്യുന്ന ഖുർആൻ തജ്വീദ് സമസ്യകൾക്ക് മറുപടി എന്ന വിഷയത്തെ അധികരിച്ച് ആധികാരികവും പ്രമാണബദ്ദവുമായ മറുപടി നൽകി കൊണ്ട് ജാമിഅ മർക്കസ് അക്കാദമി ഫോർ ഖുർആൻ സ്റ്റഡീസ് പ്രിൻസിപ്പാൾ ഖാരിഅ് ഹനീഫ് സഖാഫി ആനമങ്ങാട്


തജ്വീദിലെ തന്നെ പ്രസിദ്ധ ഗ്രന്ഥം മുഖദ്ദിമത്തുൽ ജസരിയ്യ ദർസിന് നേതൃത്വം നൽകി കൊണ്ട് പത്ത് ഖിറാഅത്തുകളിൽ (ഈജിപ്തിൽ നിന്ന്) ഇജാസത്ത് ലഭിക്കുന്ന കേരളത്തിലെ പ്രഥമൻ എന്ന ഖ്യാതി നേടിയ ഹാഫിള് അബ്ദുല്ലത്തീഫ് സഖാഫി അൽ അസ്ഹരി കോടമ്പുഴ

എന്റെ സമുദായത്തിൽ നിന്ന് ആദ്യം മറപ്പിക്കപ്പെട്ട് പോകുന്ന വിജ്ഞാനം എന്ന് തിരു നബി ﷺ വിശേഷിച്ച "ഇൽമുൽ ഫറാഇള്" അനന്തരവകാശ നിയമങ്ങൾ സരളമായി മനഃപാഠമാക്കാൻ പറ്റുന്ന രീതിയിൽ പദ്യ രൂപത്തിലാക്കി ശ്രദ്ധ നേടിയ ഹാഫിള് മുഹമ്മദ് അബ്ദുൽ ഖയ്യൂം സഖാഫി വേങ്ങര തന്റെ ഗ്രന്ഥം അൽ ഇർസുൽ മൻളൂം ദർസിന്  നേതൃത്വം നൽകുന്നുത

ഇസ്ലാമിന്റെ ഭാഷ, സ്വർഗ്ഗത്തിലെ ഭാഷ, ഖുർആനിന്റെ ഭാഷ തുടങ്ങി അറബി ഭാഷക്കുള്ള പ്രത്യേകത അവർണ്ണനിയമാണ്. വിശുദ്ധ ഖുർആനും തിരു സുന്നത്തും മറ്റു ഒട്ടനവധി ഇസ്ലാമിക് ഗ്രന്ഥങ്ങളും അറബി ഭാഷയിലായത് കൊണ്ട് തന്നെ അറബി അറിയാത്തവർക്ക് മുന്നിൽ ഈ വാതായനങ്ങൾ എപ്പോഴും അടക്കപ്പെട്ടതായിരിക്കും. അതോടൊപ്പം വാണിജ്യാവശ്യാർത്ഥവും അല്ലാത്ത സന്ദർഭത്തിലും അറബികളോട് സംസാരിക്കാൻ ഭാഷ അനിവാര്യമാണ് ഈ കുറവ് നികത്തുന്നതിന് ജാമിഅ മർകസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം അറബി സാഹിത്യത്തിൽ അലീഗഢ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ കരസ്തമാക്കി യു എ ഇ മതകാര്യ വകുപ്പിന് കീഴിൽ ഖത്തീബും ഇമാമുമായി ജോലി ചെയ്യുന്ന ഫസീഹു റഹ്മാൻ സഖാഫി അൽ കാമിലി മുക്കം നേതൃത്വം നൽകുന്ന സ്പോക്കൺ അറബിക്.
യു എ ഇ ലെയും ഇന്ത്യൻ സാഹചര്യത്തിൽ നിർബന്ധമായും മനസ്സിലാക്കിയിരിക്കേണ്ട നിയമവശങ്ങൾ വിവരിക്കുന്ന നിയമവും നിങ്ങളും എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകുന്നത് മർക്കസ് ലോകോളേജ് പ്രഥമ ബാച്ച് ബിരുദധാരി അഡ്വ. അഹ്മദ് രിഫാഇ ഹിമമി സഖാഫി.


ഹദീസ്, ഫിഖ്ഹ്, അടക്കം എല്ലാ വിജ്ഞാന ശാഖകളിലും നിസ്തുല സംഭാവനകൾ ചെയ്ത ഇമാം യഹ്‌യ ബ്ൻ ശറഫ് അന്നവവി (റ) യുടെ അനുഗ്രഹീത രചന അൽ അർബഈൻ അന്നവവി എന്ന ഹദീസ് ഗ്രന്ഥത്തിന്റെ വിശകലനവും വിവരണവും നൽകി കൊണ്ട് ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക


ലോകഭാഷയെന്ന ഖ്യാതി നേടിയ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് മൻസൂർ ഹിമമി നേതൃത്വം നൽകുന്നു.


വിശുദ്ധ ഖുർആനിന്റെ അനന്ത സാധ്യതകളിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ഖുർആൻ ക്ലാസ് പരമ്പര ക്ക് നേതൃത്വം നൽകുന്നത് തെക്കൻ കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഹാഫിള് ശിഹാബുദ്ദീൻ സഖാഫി വാവൂർ

ഇതെല്ലാം നിങ്ങളുടെ പ്രീയപ്പെട്ട ഇസ്ലാമിക് മീഡിയ ചാനലിൽ ഒാരോ


നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്ത് 🛎 ഐകൺ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.
ഈ സന്ദേശം കൂട്ടുകാരിലേക്ക് എത്തിക്കുക


No comments: