Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, October 25, 2018

നബിദിനാഘോഷം നിരർത്ഥകമായ ചോദ്യങ്ങൾക്ക് അർത്ഥവത്തായ മറുപടി

വഹാബി ഉത്തരം കിട്ടീലാന്ന് പറയരുത് 

ദാ കിടക്കുന്നു.

മുജാഹിദ് ചോദ്യം

---------------------------
1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
(ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) )

മറുപടി

----------------------------
പാവം വഹാബികൾ ഉത്തരം അറിയാത്തത് കൊണ്ടാവും  ബ്രാക്കറ്റിൽ ഈ നിലക്ക് കൊടുക്കേണ്ടി വന്നത് ഈ വിഷയം പറയേണ്ടത് ചരിത്രകാരന്മാരായ പണ്ഡിതന്മാരാണ് അതുകൊണ്ടുതന്നെ മുജാഹിദുകളുടെ പ്രിയപ്പെട്ട നേതാവായ ഇബ്നു തൈമിയ്യയുടെ  ശിഷ്യൻ കൂടിയായ ഹാഫിസ് ഇബ്നുകസീർ ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥം അൽ ബിദായത്തു വന്നിഹായ  മറിച്ചു നോക്കിയാൽ കാണാവുന്നതാണ് നബി തങ്ങൾ ജനിച്ചത്  റബീഉൽ അവ്വൽ 12 ന് ആണെന്ന്  .ഇതിനു പുറമെ ഡസൻ കണക്കിന് താരീഖ് പണ്ഡിതരും ഈ ചരിത്ര സത്യം രേഖപ്പെടുത്തിയിട്ടുണ്ട്
ഇനി അറബി അറിയാത്ത മുജാഹിദുകൾ വിഷമിക്കേണ്ട KNM നേതാവായ അനസ് മൗലവി വ്യക്തമായി റബിഉൽ അവ്വൽ12ന് ആണ് നബി തങ്ങൾ ജനിച്ച തെന്ന് പച്ചമലയാളത്തിൽ പ്രസംഗിച്ചിട്ടുണ്ട്

മുജാഹിദ് ചോദ്യം 

---------------------------
2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം?
(മക്ക, മദീന, ത്വായിഫ്, ശാം)

മറുപടി

---------------------------
നബിയുടെ വരവിൽ സന്തോഷിച്ച സച്ചരിതരായ ആദ്യനൂറ്റാണ്ടുകളിലെ  സ്വാലിഹീങ്ങൾ നബി തങ്ങൾ ജനിച്ച ആ ദിവസം തന്നെ  നബി തങ്ങൾ ജനിചസ്ഥലത്തു അവർ സന്ദർശനം നടത്തിയതായി ഇമാം കസ്തലാനീ ( റ )
മവാഹിദിൽ  രേഖപ്പെടുത്തിയിട്ടുണ്ട്
സന്തോഷം പങ്കിടാൻ യാത്രയാകുന്നത് തന്നെയാണല്ലോ വഹാബി ഭാഷയിൽ ഘോഷയാത്ര എന്ന് പറയുന്നത്

മുജാഹിദ് ചോദ്യം 

---------------------------
3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?
(ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ)

മറുപടി

--------------------------
വഹാബികൾ അവരുടെ സന്തോഷപ്രകടനത്തിന്  വ്യത്യസ്ത ഭക്ഷണങ്ങൾ ഇന്നു ഉപയോഗിക്കുന്നതു പോലെ തന്നെ ആ കാലഘട്ടത്തിലും വ്യത്യസ്ത ഭക്ഷണം  രീതികൾ നിലനിന്നിരുന്നു

മുജാഹിദ് ചോദ്യം 

---------------------------
4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്?
( നബി (സ), അബൂബക്കർ (റ), ഉമർ (റ), ഹംസ (റ) )

മറുപടി

--------------------------
സഹാബികൾ ഒക്കെ നബിതങ്ങളുടെ  മൗലിദ് പറയുന്നതിൽ മത്സരിച്ചിരുന്നു ആ കൂട്ടത്തിൽ പ്രത്യേകം മൗലിദ് ചൊല്ലാൻ വേണ്ടി നബി തന്നെ മിമ്പർ ഒരുക്കിക്കൊടുത്ത പ്രമുഖ സ്വഹാബി ആയിരുന്നു ഹസ്സാനുബ്നു സാബിത് അതിനുപുറമേ ഹസാ നെ ജിബ്രീലിനെ കൊണ്ട് ശക്തിപ്പെടുത്തുവാൻ പ്രത്യേകം ദുആ കൂടി ചെയ്തു കൊടുത്തിരുന്നു അതുപോലെ കഅബ് ( റ ) മൗലിദ്  പറഞ്ഞവരിൽ പ്രമുഖനായിരുന്നു

മുജാഹിദ് ചോദ്യം 

---------------------------
5.  നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ?

(മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്, ബദർ മൗലിദ്, ഇവ മൂന്നും)
മറുപടി 

---------------------------
അറബി ഭാഷയിൽ  നല്ല കഴിവുള്ളവരായിരുന്നു സഹാബികൾ അതുകൊണ്ടുതന്നെ അവർക്ക് നബിയുടെ മൗലിദ് പാരായണം ചെയ്യാൻ  പ്രത്യേക കിതാബ് നോക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല അവരുടെ ഹൃദയങ്ങൾ തന്നെയായിരുന്നു  അവരുടെ കിതാബുകൾ കിത്താബു നോക്കി മാത്രമേ  മൗലിദ് ഓതാൻ പാടുള്ളൂ എന്ന് ആരും വാദിച്ചിട്ടില്ല അങ്ങനെ ചിന്തിക്കുന്നത് വഹാബികളുടെ  മണ്ടത്തരം മാത്രം

മുജാഹിദ് ചോദ്യം 

---------------------------
6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?
(23, 63, 10, 13)

മറുപടി

---------------------------- 
നബി  തങ്ങൾ ആടിനെ അറുത്തു കൊണ്ട്  തന്നെ സ്വന്തം  ജന്മദിനം ആഘോഷിച്ചതാണെന്ന് ലോകപ്രശസ്ത* പണ്ഡിതനായ  ഹാഫിസ്  ഇമാം സുയൂതി ഹദീസ് വിശദീകരിച്ചു കൊണ്ട് തന്നെ* രേഖപ്പെടുത്തിവെച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എണ്ണം എത്രയാണെന്നത്  പ്രസക്തമല്ല നബി തങ്ങൾ ചെയ്ത ഹജ്ജിന്റെ  എണ്ണം മാത്രമേ  നമുക്കും ചെയ്യാൻ പാടുള്ളൂ എന്ന വഹാബികൾ പറയുമോ ആവോ

മുജാഹിദ് ചോദ്യം 

----------------------------
7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?
( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) )

മറുപടി

---------------------------- 
മദീനയിൽ  ഈ പറഞ്ഞ നാല് സ്വഹാബികൾ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത് നബി തങ്ങൾ  മദീനയിൽ പ്രവേശിച്ച ദിവസം തന്നെ സ്വഹാബികൾ കൂട്ടം കൂടി തന്നെ തക്ബീർ വിളികളോടെയും 
ത്വലാഹുൽ ബദറു ചൊല്ലിക്കൊണ്ടും 
തന്നെ നബിയെ സ്വാഗതം ചെയ്തതായി മുജാഹിദുകളുടെ ഏറ്റവും വലിയ നേതാവായ ഇബ്നു തൈമിയ്യ തന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്

മുജാഹിദ് ചോദ്യം

---------------------------- 
8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്ത പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?

(1, 3, 10, 100)
മറുപടി

---------------------------
എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ 10 പ്രതിഫലം ലഭിക്കും എന്ന് നബി തങ്ങൾ തന്നെ വ്യക്തമായി പഠിപ്പിച്ചതാണ്  മൗലിദിൽ ധാരാളം സ്വലാത്തുകൾ ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ
ഒരു മൗലിദ് ചൊല്ലിക്കഴിയുമ്പോഴേക്കും
നൂറുക്കണക്കിന് സ്വലാത്ത് ചൊല്ലുന്നു
അതോടെ എണ്ണിയാലൊടുങ്ങാത്ത* പ്രതിഫലവും ലഭിക്കുന്നു സ്വലാത്ത് ചൊല്ലി  ജനങ്ങൾക്ക് പ്രതിഫലം കിട്ടുന്നതിൽ വഹാബി എന്തിനു പ്രയാസപ്പെടുന്നു

മുജാഹിദ് ചോദ്യം 

----------------------------
9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി?

(സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) )
മറുപടി

--------------------------- 
മങ്കൂസ് മൗലിദിന്റെ രചയിതാവ് മഹാനായ  ഇമാം സൈനുദ്ദീൻ
മഖ്‌തും  (റ ) ആണ്  പാവം വഹാബികൾക്കു അതു പോലും അറിയാതെ ആയിപ്പോയി ഒരുദാഹരണം പറയാം  സഹീഹുൽ ബുഹാരി രചിച്ചത് മുഹമ്മദ് നബിയല്ല സ്വഹാബികളും അല്ല മറിച്ച് ഇമാം ബുഹാരി യാണ് ആ ബുഖാരിയിലുള്ളത്  നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങളുമാണ് ഇതുപോലെ തന്നെയാണ് മങ്കൂസ് മൗലിദ് രചിച്ചത് സൈനുദ്ദീൻ മഖ്ദൂം തങ്ങളാണ് അതേസമയത്ത്  അതിലുള്ള വിഷയങ്ങൾ ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ടതും ആണ് സാമാന്യ ബുദ്ധി ഉള്ള വഹാബികൾക്ക് കാര്യം പിടുത്തം കിട്ടിക്കാണുമല്ലോ

മുജാഹിദ് ചോദ്യം 

-----------------------------
10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ?

(വെള്ള, നീല, പച്ച, ചുവപ്പ് )
മറുപടി

--------------------------- 
മുജാഹിദ് സമ്മേളനങ്ങളിൽ കൊടി ഉയർത്തുന്നത് ഒരിക്കലും തെളിവില്ലാതെ ആവില്ലല്ലോ  നിങ്ങൾ ഉയർത്തുന്ന കൊടിയുടെ പ്രമാണം നിലകൊള്ളുന്ന കിതാബിന്റെ തൊട്ടടുത്ത പേജിൽ ആദ്യ വരിയിൽ തന്നെയുണ്ട്  ഇതിന്റെ ഉത്തരം.

°°°°°°°°°°°°°°°°°°°°

°°°°°°°°°°°°°°°°°°°°°°
ഇനിയും  ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു  അടുത്തവർഷവും റബീഉൽ അവലിൽ വരുമല്ലോ ലേ ?.......

No comments: