Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 5, 2018

ഹദീസ് പാഠം 872

┏══✿ഹദീസ് പാഠം 872✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ അവ്വൽ - 27
            5-12-2018 ബുധൻ
وَعَنْ أَبِي أُسَيْدٍ مَالِكِ بْنِ رَبِيعَةَ السَّاعِدِيِّ رَضِيَ اللهُ عَنْهُ قَالَ : بَيْنَا نَحْنُ عِنْدَ رَسُولِ اللهِ ﷺ إِذْ جَاءَهُ رَجُلٌ مِنْ بَنِي سَلِمَةَ فَقَالَ : يَا رَسُولَ اللهِ هَلْ بَقِيَ مِنْ بِرِّ أَبَوَيَّ شَيْءٌ أَبَرُّهُمَا بِهِ بَعْدَ مَوْتِهِمَا ؟ قَالَ : نَعَمِ ؛ الصَّلَاةُ عَلَيْهِمَا ، وَالِاسْتِغْفَارُ لَهُمَا ، وَإِنْفَاذُ عَهْدِهِمَا مِنْ بَعْدِهِمَا ، وَصِلَةُ الرَّحِمِ الَّتِي لَا تُوصَلُ إِلَّا بِهِمَا ، وَإِكْرَامُ صَدِيقِهِمَا ( رواه أبو داود والترمذي)
✿═══════════════✿
അബൂ ഉസൈദ് മാലിക് ബ്ൻ റബീഅഃ അസ്സാഇദി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ ആയിരിക്കെ ബനൂ സലമയിൽ നിന്നുള്ള ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എന്റെ മാതാപിക്കളുടെ മരണാനന്തരം അവർക്ക് ഞാൻ ചെയ്ത് കൊടുക്കേണ്ടതായ വല്ല നന്മയും ശേഷിക്കുന്നുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ; അവർക്ക് വേണ്ടി പ്രാർത്ഥിക്കുക, അവർക്ക് വേണ്ടി പാപമോചനം തേടുക, അവർക്ക് ശേഷം അവർ ചെയ്തിരുന്ന വാഗ്ദാനങ്ങൾ/ വസ്യത്തുകൾ വീട്ടുക, അവരെ കൊണ്ട് മാത്രം ചേർക്കപ്പെടുന്ന കുടുംബ ബന്ധം ചേർക്കുക, അവരുടെ കൂട്ടുകാരെ ആദരിക്കുക (അബൂ ദാവൂദ്, തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: