✍ ഉസ്താദ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കുറ്റ്യാടി എഴുതുന്നു..
____________________________
ഒരു വോയ്സ് ക്ലിപ്പ് ശ്രദ്ധയിൽ പെട്ടു .നബി (സ) തങ്ങളെ 'ഉപ്പാപ്പാ' എന്ന് വിളിച്ച് തേടി കൊണ്ട് പൊതു സ്റ്റേജിൽ വെച്ച് നടത്തിയ ഒരു പരിപാടി.
ഇസ്തിആസയുടെ അന്തസത്തയും പൊരുളും അറിയുന്നവരും അല്ലാത്തവരുമായ കുട്ടികളടക്കമുള്ള നിരവധി ആളുകൾ ഉള്ള പൊതു വേദിയിൽ നടന്ന ഈ രീതി അത്ര കരണീയമായില്ല. ഒഴിവാക്കേണ്ടതായിരുന്നു.

മഹാനരായ വരക്കൽ മുല്ലക്കോയ തങ്ങൾ, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ഉള്ളാൾ തങ്ങൾ തുടങ്ങിയ ഈ നൂറ്റാണ്ടിൽ കേരളീയ മുസ്ലിം സമൂഹത്തിന് മത, വൈജ്ജാനിക, രാഷ്ട്രീയ രംഗത്ത് നേതൃത്വം നൽകിയ മണ്മറഞ്ഞ സാദാത്തീങ്ങൾ നമ്മെ പഠിപ്പിച്ചതും,
ദീനുൽ ഇസ്ലാമിന്റെ ആദർശാടിസ്ഥാനങ്ങൾക്ക് ആധ്യാത്മികതയുടെയുടെ തെളിനീരൊഴിച്ച് വളർത്തി വലുതാക്കി പടർന്ന് പന്തലിച്ച വടവൃക്ഷമാക്കി നമ്മുടെ കൈകളിൽ ഏൽപിച്ച മുൻകഴിഞ്ഞ നൂറ്റാണ്ടുകളിൽ ജീവിച്ച് വഫാത്തായ മൗലദ്ദവീല മമ്പുറം സയ്യിദ് അലവി തങ്ങളെപ്പോലെയുള്ള സാദാ:ശിരോമണികളും ഉലമാ പുങ്കവരും ജീവിച്ച് കാണിച്ച് തന്നതുമാണ്, അഹ്ലുസ്സുന്ന: വൽ ജമാഅയുടെ ആദർശം.

തവസ്സുലും ഇസ്തിആസയും നാം പഠിച്ചതും പകർത്തിയതും അവരിലൂടെയാണ്.സമകാലിക ഉലമാക്കൾ അവരുടെ വഴിയാണ് പിന്തുടരുന്നത്.പിന്തുടരേണ്ടതും.
ഇസ്തിആസ പഠിപ്പിച്ച ശംസുൽ ഉലമയുടെയും താജുൽ ഉലമയുടെയും മറ്റ് മഹാൻമാരുടെയും എത്ര പ്രാർത്ഥനകളിൽ നാം സാക്ഷിയായതാണ്, അവരാരും സ്റ്റേജിൽ കയറി ദീർഘ നേരം 'ഉപ്പാപ്പ' വിളിച്ച് 'ഇങ്ങനെ' തേടിയതായി അറിവില്ല. അവരെല്ലാം ഇസ്തിആസ അംഗീകരിച്ചവരും ചെയ്തവരുമാണ്.
ഏത് അമലുകൾക്കും അതിന്റെതായ ആദാബുകളുണ്ട്.
വാമൊഴിയും വരമൊഴിയും അവരുടെ ജീവിത വഴിയുടെ മൂശയിലിട്ട് വേണം മനസ്സിലാക്കാൻ , പുതിയ രീതി കൊണ്ട് വരുമ്പോൾ നാല് വട്ടം ആലോചിക്കണം. വിവരം കുറഞ്ഞവർ പണ്ഡിതന്മാരെ പിൻപറ്റണം. ലഭിക്കുന്ന ബഹുമാനങ്ങളിൽ ചതിപ്പെട്ട് പോവരുത്.
അതാണ് സുന്നത്ത് ജമാഅത്ത്. പാരമ്പര്യത്തിലാണ് അതിന്റെ ജീവൻ. അതിനെ തള്ളുന്നതാണ് പ്രശ്നം. പൂർവ്വ സൂരികളുടെ മാതൃക തള്ളി ഒരു പുതിയതും ആരും കടത്തി കൊണ്ട് വരേണ്ട.
കൊണ്ട് വന്നാൽ തള്ളി പറയുന്നതാണ് നമ്മുടെ പാരമ്പര്യം.

പിന്നെ, നബി(സ)യെ വിളിക്കുമ്പോൾ റസൂലുള്ളാ,നബിയ്യുള്ളാ, ഹബീബുള്ളാ ... തുടങ്ങിയ പേരിലാണ് അവർ വിളിച്ച് കാട്ടി തന്നത്,
അത്, ആ വഴി തന്നെ തുടരലാണ് അഭികാമ്യം..
തനിച്ച 'ഉപ്പാപ്പ' വിളിയിൽ അതിലേക്കാളേറെ മഹത്വം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല,
ഞാൻ നബിയുടെ പേരക്കുട്ടിയാണെന്ന 'കിബ്റ്' വിളംബരം ആ വിളിയുടെ ഉള്ളിൽ അറിയാതെ ഒളിഞ്ഞിരുന്ന് പോവുമെങ്കിൽ ആ വിളി തെറ്റുമാണ്.

നബി (സ) യുടെ പേരക്കുട്ടി ഹസൻ (റ) പോലും ജദ്ദീ ( എന്റെ ഉപ്പാപ്പ ) എന്ന് നബിയെ വിളിച്ച പല സ്ഥലങ്ങളിലും റസൂലുള്ളാഹി എന്ന് കൂടി ചേർത്തി പറഞ്ഞത് കാണാം.
മൗലിദിൽ 'ജദ്ദൽ ഹുസൈനി' ( ഹുസൈന്റെ വല്യുപ്പ) എന്ന് നാം ചൊല്ലാറുണ്ട്,

സ്വർഗ്ഗീയ യുവാക്കളുടെ നേതാവായ ഹുസൈൻ (റ)ന്റെ ഉപ്പാപ്പ ആവുക എന്നത് നബി(സ)ക്ക് ഒരു മദ്ഹ് തന്നെയാണ് . പക്ഷേ, എന്റെ ഉപ്പാപ്പ എന്ന്
നമ്മെ പോലെയുള്ള മോശക്കാരിലേക്ക് ചേർത്തി നബിയെ വിളിക്കുമ്പോൾ അത് നബി(സ)ക്ക് കുറവ് വരുത്തലായി പോവുമോ എന്നല്ലേ ഒരു ആശിഖ് പേടിക്കേണ്ടത്?

As Received

No comments:
Post a Comment