┏══✿ഹദീസ് പാഠം 890✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 15
23 -12-2018 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : اشْتَرَى رَجُلٌ مِنْ رَجُلٍ عَقَارًا لَهُ ، فَوَجَدَ الرَّجُلُ الَّذِي اشْتَرَى الْعَقَارَ فِي عَقَارِهِ جَرَّةً فِيهَا ذَهَبٌ ، فَقَالَ لَهُ الَّذِي اشْتَرَى الْعَقَارَ : خُذْ ذَهَبَكَ مِنِّي ، إِنَّمَا اشْتَرَيْتُ مِنْكَ الْأَرْضَ وَلَمْ أَبْتَعْ مِنْكَ الذَّهَبَ. وَقَالَ الَّذِي لَهُ الْأَرْضُ : إِنَّمَا بِعْتُكَ الْأَرْضَ وَمَا فِيهَا. فَتَحَاكَمَا إِلَى رَجُلٍ ، فَقَالَ الَّذِي تَحَاكَمَا إِلَيْهِ : أَلَكُمَا وَلَدٌ ؟ قَالَ أَحَدُهُمَا : لِي غُلَامٌ. وَقَالَ الْآخَرُ : لِي جَارِيَةٌ. قَالَ : أَنْكِحُوا الْغُلَامَ الْجَارِيَةَ، وَأَنْفِقُوا عَلَى أَنْفُسِهِمَا مِنْهُ وَتَصَدَّقَا (متفق عليه)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ മറ്റൊരാളിൽ നിന്ന് പറമ്പ് വിലക്ക് വാങ്ങി, സ്ഥലം വാങ്ങിയ വ്യക്തി തന്റെ പറമ്പിൽ നിന്ന് സ്വർണ്ണത്തിനാലുള്ള നിധി കണ്ടെത്തിയപ്പോൾ വിറ്റ വ്യക്തിയോട് അയാൾ പറഞ്ഞു: നിങ്ങളുടെ സ്വർണ്ണം എന്നിൽ നിന്ന് എടുത്തോളു, ഞാൻ നിങ്ങളിൽ നിന്ന് സ്ഥലം മാത്രമേ വാങ്ങിയിട്ടുള്ളു സ്വർണ്ണം വാങ്ങിയിട്ടില്ല, വിറ്റ വ്യക്തി പറഞ്ഞു: ഞാൻ നിങ്ങൾക്ക് ഭൂമിയും എതിലുള്ള സർവ്വതുമാണ് വിൽപ്പന നടത്തിയത്, അങ്ങനെ ഇരുവരും വിധിപറയാനായി ഒരാളെ സമീപിച്ചു, അദ്ദേഹം ഇരുവരോടുമായി ചോദിച്ചു: നിങ്ങളിരുവർക്കും മക്കളുണ്ടോ? അവരിൽ ഒരാൾ പറഞ്ഞു: എനിക്കൊരു മകനുണ്ട്, മറ്റെ വ്യക്തി പറഞ്ഞു: എനിക്കൊരു പെൺകുട്ടി ഉണ്ട്, അയാൾ പറഞ്ഞു: നിങ്ങളുടെ ആൺകുട്ടി പെൺകുട്ടിയെ വിവാഹം കഴിക്കട്ടെ, അവരിരുവരിലും ഇത് ചെലവൊഴിക്കുകയും മഹർ കൊടുക്കുകയും ചെയ്യട്ടെ (ബുഖാരി, മുസ്ലിം)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment