Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 13, 2019

ഹദീസ് പാഠം 912

┏══✿ഹദീസ് പാഠം 912✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 8
            14 -1 -2018 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ أَبِي قَيْسٍ رَضِيَ اللهُ عَنْهُ قَالَ : سَأَلْتُ عَائِشَةَ رَضِيَ اللهُ عَنْهَا عَنْ وِتْرِ رَسُولِ اللهِ ﷺ  كَيْفَ كَانَ يُوتِرُ مِنْ أَوَّلِ اللَّيْلِ ، أَمْ مِنْ آخِرِهِ ، فَقَالَتْ : كُلُّ ذَلِكَ قَدْ كَانَ يَصْنَعُ ، رُبَّمَا أَوْتَرَ مِنْ أَوَّلِ اللَّيْلِ ، وَرُبَّمَا أَوْتَرَ مِنْ آخِرِهِ فَقُلْتُ : الْحَمْدُ لِلهِ الَّذِي جَعَلَ فِي الْأَمْرِ سَعَةً. فَقُلْتُ : كَيْفَ كَانَتْ قِرَاءَتُهُ : أَكَانَ يُسِرُّ بِالْقِرَاءَةِ أَمْ يَجْهَرُ ؟ قَالَتْ : كُلُّ ذَلِكَ كَانَ يَفْعَلُ، قَدْ كَانَ رُبَّمَا أَسَرَّ ، وَرُبَّمَا جَهَرَ قَالَ : فَقُلْتُ : الْحَمْدُ لِلهِ الَّذِي جَعَلَ فِي الْأَمْرِ سَعَةً ، قَالَ : قُلْتُ : فَكَيْفَ كَانَ يَصْنَعُ فِي الْجَنَابَةِ ، أَكَانَ يَغْتَسِلُ قَبْلَ أَنْ يَنَامَ ، أَمْ يَنَامُ قَبْلَ أَنْ يَغْتَسِلَ ؟ قَالَتْ : كُلُّ ذَلِكَ قَدْ كَانَ يَفْعَلُ ، فَرُبَّمَا اغْتَسَلَ فَنَامَ ، وَرُبَّمَا تَوَضَّأَ فَنَامَ قُلْتُ : الْحَمْدُ للهِ الَّذِي جَعَلَ فِي الْأَمْرِ سَعَةً (رواه الترمذي)
✿═══════════════✿
അബ്ദുല്ല ബിൻ അബീ ഖൈസ് (റ) ൽ നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ വിത്ർ നിസ്കാരത്തെ കുറിച്ച് ആയിഷ ബീവി (റ) യോട് ഞാൻ ചോദിച്ചു: തിരു നബി ﷺ രാത്രിയുടെ ആദ്യത്തിലാണോ അല്ല അവസാനത്തിലാണോ വിത്ർ നിസ്കരിക്കാറുണ്ടായിരുന്നത്? മഹതി പറഞ്ഞു: എല്ലാം അവിടുന്ന് ചെയ്യാറുണ്ടായിരുന്നു, ചിലപ്പോൾ തിരു നബി ﷺ രാത്രിയുടെ ആദ്യത്തിലും മറ്റു ചിലപ്പോൾ രാത്രിയുടെ അവസാനത്തിലും വിത്ർ നിസ്കരിക്കാറുണ്ടായിരുന്നു അപ്പോൾ ഞാൻ പറഞ്ഞു:  കാര്യത്തിൽ വിശാലത നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ഞാൻ ചോദിച്ചു: തിരു നബി ﷺ യുടെ ഖുർആൻ പാരായണം എങ്ങനെയായിരുന്നു? അവിടുന്ന് പതുക്കെയാണോ അല്ല ഉറക്കെയാണോ പാരായണം ചെയ്തിരുന്നത്?, മഹതി പറഞ്ഞു: എല്ലാം അവിടുന്ന് ചെയ്യാറുണ്ടായിരുന്നു, ചിലപ്പോൾ പതുക്കെ ഓതും മറ്റുചിലപ്പോൾ ഉറക്കെ ഓതുമായിരുന്നു ഞാൻ പറഞ്ഞു: കാര്യത്തിൽ വിശാലത നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ഞാൻ ചോദിച്ചു: ജനാബത്തിൽ (വലിയ അശുദ്ധി) തിരു നബി ﷺ യുടെ നടപടി എന്തായിരുന്നു? ഉറങ്ങുന്നതിന് മുമ്പ് കുളിക്കുമായിരുന്നോ അല്ല കുളിക്കുന്നതിന് മുമ്പ് ഉറങ്ങുമായിരുന്നോ? മഹതി പറഞ്ഞു: എല്ലാം അവിടുന്ന് ചെയ്യാറുണ്ടായിരുന്നു, ചിലപ്പോൾ അവിടുന്ന് കുളിച്ച് ഉറങ്ങുമായിരുന്നു മറ്റു ചിലപ്പോൾ വുളൂഅ് ചെയ്ത് ഉറങ്ങുമായിരുന്നു ഞാൻ പറഞ്ഞു: കാര്യത്തിൽ വിശാലത നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: