Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 27, 2019

ഹദീസ് പാഠം 925

┏══✿ഹദീസ് പാഠം 925✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 21
            27 -1 -2018 ഞായർ
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : صَلَّى بِنَا رَسُولُ اللهِ ﷺ يَوْمًا صَلَاةَ الْعَصْرِ بِنَهَارٍ ، ثُمَّ قَامَ خَطِيبًا ، فَلَمْ يَدَعْ شَيْئًا يَكُونُ إِلَى قِيَامِ السَّاعَةِ إِلَّا أَخْبَرَنَا بِهِ ، حَفِظَهُ مَنْ حَفِظَهُ ، وَنَسِيَهُ مَنْ نَسِيَهُ ، وَكَانَ فِيمَا قَالَ : إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ ، وَإِنَّ اللهَ مُسْتَخْلِفُكُمْ فِيهَا ، فَنَاظِرٌ كَيْفَ تَعْمَلُونَ ، أَلَا فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ وَكَانَ فِيمَا قَالَ : أَلَا لَا يَمْنَعَنَّ رَجُلًا هَيْبَةُ النَّاسِ أَنْ يَقُولَ بِحَقٍّ إِذَا عَلِمَهُ قَالَ : فَبَكَى أَبُو سَعِيدٍ رَضِيَ اللهُ عَنْهُ فَقَالَ : قَدْ وَاللهِ رَأَيْنَا أَشْيَاءَ فَهِبْنَا ، فَكَانَ فِيمَا قَالَ : أَلَا إِنَّهُ يُنْصَبُ لِكُلِّ غَادِرٍ لِوَاءٌ يَوْمَ الْقِيَامَةِ بِقَدْرِ غَدْرَتِهِ ، وَلَا غَدْرَةَ أَعْظَمُ مِنْ غَدْرَةِ إِمَامِ عَامَّةٍ ، يُرْكَزُ لِوَاؤُهُ عِنْدَ اسْتِهِ فَكَانَ فِيمَا حَفِظْنَا يَوْمَئِذٍ : أَلَا إِنَّ بَنِي آدَمَ خُلِقُوا عَلَى طَبَقَاتٍ شَتَّى ، فَمِنْهُمْ مَنْ يُولَدُ مُؤْمِنًا وَيَحْيَا مُؤْمِنًا وَيَمُوتُ مُؤْمِنًا ، وَمِنْهُمْ مَنْ يُولَدُ كَافِرًا وَيَحْيَا كَافِرًا وَيَمُوتُ كَافِرًا ، وَمِنْهُمْ مَنْ يُولَدُ مُؤْمِنًا وَيَحْيَا مُؤْمِنًا وَيَمُوتُ كَافِرًا ، وَمِنْهُمْ مَنْ يُولَدُ كَافِرًا وَيَحْيَا كَافِرًا وَيَمُوتُ مُؤْمِنًا ، أَلَا وَإِنَّ مِنْهُمُ الْبَطِيءَ الْغَضَبِ سَرِيعَ الْفَيْءِ ، وَمِنْهُمْ سَرِيعُ الْغَضَبِ سَرِيعُ الْفَيْءِ ، فَتِلْكَ بِتِلْكَ ، أَلَا وَإِنَّ مِنْهُمْ سَرِيعَ الْغَضَبِ بَطِيءَ الْفَيْءِ ، أَلَا وَخَيْرُهُمْ بَطِيءُ الْغَضَبِ سَرِيعُ الْفَيْءِ ، أَلَا وَشَرُّهُمْ سَرِيعُ الْغَضَبِ بَطِيءُ الْفَيْءِ ، أَلَا وَإِنَّ مِنْهُمْ حَسَنَ الْقَضَاءِ حَسَنَ الطَّلَبِ ، وَمِنْهُمْ سَيِّئُ الْقَضَاءِ حَسَنُ الطَّلَبِ ، وَمِنْهُمْ حَسَنُ الْقَضَاءِ سَيِّئُ الطَّلَبِ ، فَتِلْكَ بِتِلْكَ ، أَلَا وَإِنَّ مِنْهُمُ السَّيِّئَ الْقَضَاءِ السَّيِّئَ الطَّلَبِ ، أَلَا وَخَيْرُهُمُ الْحَسَنُ الْقَضَاءِ الْحَسَنُ الطَّلَبِ ، أَلَا وَشَرُّهُمْ سَيِّئُ الْقَضَاءِ سَيِّئُ الطَّلَبِ ، أَلَا وَإِنَّ الْغَضَبَ جَمْرَةٌ فِي قَلْبِ ابْنِ آدَمَ ، أَمَا رَأَيْتُمْ إِلَى حُمْرَةِ عَيْنَيْهِ وَانْتِفَاخِ أَوْدَاجِهِ ؟ فَمَنْ أَحَسَّ بِشَيْءٍ مِنْ ذَلِكَ فَلْيَلْصَقْ بِالْأَرْضِ قَالَ : وَجَعَلْنَا نَلْتَفِتُ إِلَى الشَّمْسِ هَلْ بَقِيَ مِنْهَا شَيْءٌ ؟ فَقَالَ رَسُولُ اللهِ ﷺ : أَلَا إِنَّهُ لَمْ يَبْقَ مِنَ الدُّنْيَا فِيمَا مَضَى مِنْهَا إِلَّا كَمَا بَقِيَ مِنْ يَوْمِكُمْ هَذَا فِيمَا مَضَى مِنْهُ (رواه الترمذي)
✿═══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരിക്കൽ പകലിൽ ഞങ്ങളോടൊപ്പം അസ്വർ നിസ്കരിച്ച ശേഷം അഭിസംബോധന ചെയ്തു, അന്ത്യ നാൾ വരെ ഉണ്ടായേക്കാവുന്ന എല്ലാ കാര്യങ്ങളും ഞങ്ങളോട് പറഞ്ഞു തന്നു, പഠിക്കേണ്ടവർ പഠിച്ചു മറക്കേണ്ടവർ മറന്നു, തിരു നബി ﷺ പറഞ്ഞതിൽ പെട്ടതാണ് : നിശ്ചയം ഐഹിക ലോകം മധുരമാർന്നതും പച്ചപ്പുമുള്ളതാകുന്നു, നിശ്ചയം അല്ലാഹു നിങ്ങളെ അതിൽ പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നു, നിങ്ങൾ എന്ത് പ്രവർത്തിക്കുന്നുവെന്ന് അവൻ നോക്കി കണ്ട് കൊണ്ടിരിക്കുന്നു, അതു കൊണ്ട് നിങ്ങൾ ഐഹിക ലോകത്തേയും സ്ത്രീ സമൂഹത്തേയും കരുതി ഇരിക്കുക അവിടുന്ന് ഇങ്ങനെയും പറഞ്ഞു: സത്യം ബോധ്യപ്പെട്ട ശേഷം ഒരാളോടുള്ള ഭയം അവനോട് സത്യം പറയാൻ ഒരാൾക്കും തടസ്സമാകാൻ പാടില്ല അന്നേരം അബൂ സഈദ് (റ) കരഞ്ഞു കൊണ്ട് പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം ഞങ്ങൾ പലതും കണ്ടിട്ടുണ്ട് അപ്പോഴൊക്കെ ഞങ്ങൾ ഭയന്നിട്ടുമുണ്ട്. അവിടുന്ന് ഇങ്ങനെയും പറഞ്ഞു: അറിയണം, നിശ്ചയം അന്ത്യ നാളിൽ ഓരോ വഞ്ചകനും അവന്റെ വഞ്ചനയുടെ തോതനുസരിച്ച് ഒരോ പതാകയുണ്ടാകും, പൊതു ഭരണാധിപൻറെ വഞ്ചനയേക്കാൾ വലിയ മറ്റൊരു വഞ്ചനയില്ലതന്നെ, ആ പതാക അവന്റെ ചന്തിക്കെട്ടിൽ നാട്ടപ്പെടും അന്ന് ഞങ്ങൾ പഠിച്ച കാര്യമായിരുന്നു അറിയണം നിശ്ചയം മനുഷ്യർ വ്യത്യസ്ത തട്ടുകളിലാണ്, ചിലർ സത്യവിശ്വാസിയായി പിറക്കുന്നു അതേപടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു, ചിലർ സത്യനിഷേധിയായി പിറന്ന് അതേപടി ജീവിച്ച് മരിക്കുന്നു, ചിലരാകട്ടെ സത്യവിശ്വാസിയായി പിറന്ന് അതേപടി ജീവിച്ച് മരണപ്പെടുമ്പോൾ സത്യനിഷേധിയായി മാറുന്നു, മറ്റുചിലർ സത്യ നിഷേധിയായിട്ടാണ് ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതെങ്കിലും മരണസമയത്ത് സത്യവിശ്വാസിയായി മാറുന്നു, അറിയണം അവരിൽ (മനുഷ്യരിൽ) ചിലർ വൈകിമാത്രം ദേഷ്യം പിടിക്കുന്നവരും വളരെപ്പെട്ടെന്ന് തന്നെ ദേഷ്യം ശമിക്കുന്നവരുണ്ട്, പെട്ടന്ന് ദേഷ്യപ്പെട്ട് പെട്ടന്ന് ശമിക്കുന്നവരുമുണ്ട്, അതും ഇതും സമമാണ്, അറിയണം അവരിൽ ചിലർപെട്ടന്ന് ദേഷ്യപ്പെട്ട് വൈകിമാത്രം ദേഷ്യം അണയുന്നവരുണ്ട്, അവരിൽ ഏറ്റവും നല്ലവർ പെട്ടെന്ന് ദേഷ്യം പിടിക്കാതെ വന്നാൽ തന്നെ പെട്ടെന്ന് ശമിക്കുന്നവനത്രെ, ജനങ്ങളുടെ കൂട്ടത്തിൽ നേരാം വണ്ണം കടം വീട്ടുന്നവരും മാന്യനായ രീതിയിൽ ആവശ്യപ്പെടുന്നവരുണ്ട്, അതുപോലെ മോശമായ രീതിയിൽ കടം വീട്ടുന്നവരും മാന്യമായി ആവശ്യപ്പെടുന്നവരുമുണ്ട്, മറ്റു ചിലരാകട്ടെ നേരാം വണ്ണം കടം വീട്ടുമെങ്കിലും ആവശ്യപ്പെടുമ്പോൾ മാന്യത കൈവിടുന്നവരാണ് അതു രണ്ടും സമമാണ്, അറിയണം, മോശമായ രീതിയിൽ കടം വീട്ടുന്നവരും ആവശ്യപ്പെടുമ്പോൾ മോശമായി പെരുമാറുന്നവരുണ്ട്, അറിയണം അവരിൽ ഏറ്റവും നല്ലവർ നേരാം വണ്ണം കടം വീട്ടുന്നവരും മാന്യമായി ആവശ്യപ്പെടുന്നവരുമാണ്, അവരിൽ ഏറ്റവും മോശപ്പെട്ടവർമോശമായ രീതിയിൽ കടം വീട്ടുന്നവരും ആവശ്യപ്പെടുമ്പോൾ മോശമായി പെരുമാറുന്നവരുമാണ്; അറിയം നിശ്ചയം ദേഷ്യം മനുഷ്യ ഹൃദയത്തിലുള്ള തീക്കനലാണ്, (ദേഷ്യപ്പെടുമ്പോൾ) അവന്റെ നയനങ്ങളിലെ ചുകപ്പും കഴുത്തിലെ ഞരമ്പുകൾ വലിയുന്നതും നിങ്ങൾ കണ്ടിട്ടില്ലേ? ആരെങ്കിലും ഇതിൽ നിന്ന് വല്ലതും അനുഭവപ്പെട്ടാൽ അവൻ നിലത്ത് ഇരിക്കട്ടെ മഹാൻ പറഞ്ഞു: സൂര്യൻ വല്ലതും ബാക്കിയുണ്ടോ (അസ്തമിച്ചോ) എന്ന് ഞങ്ങൾ തിരിഞ്ഞ് നോക്കി കൊണ്ടിരുന്നു, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അറിയണം നിശ്ചയം ഐഹിക ജീവിതത്തിൽ നിന്ന് കഴിഞ്ഞു പോയതിൽ നിന്ന് ഇന്ന് എത്രയാണോ ബാക്കിയുള്ളത് അത്രമാത്രമാണ് കഴിഞ്ഞ കാലത്തിൽ നിന്ന് ഇനി ബാക്കിയുള്ളത് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: