Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, January 30, 2019

ഹദീസ് പാഠം 927

┏══✿ഹദീസ് പാഠം 927✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 23
            29 -1 -2019 ചൊവ്വ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ : يَا رَسُولَ اللهِ مَا الشَّيْءُ الَّذِي لَا يَحِلُّ مَنْعُهُ ؟ قَالَ : *الْمَاءُ، وَالْمِلْحُ، وَالنَّارُ* قَالَتْ : قُلْتُ : يَا رَسُولَ اللهِ ، هَذَا الْمَاءُ قَدْ عَرَفْنَاهُ ، فَمَا بَالُ الْمِلْحِ وَالنَّارِ ؟ قَالَ : يَا حُمَيْرَاءُ ، مَنْ أَعْطَى نَارًا فَكَأَنَّمَا تَصَدَّقَ بِجَمِيعِ مَا أَنْضَجَتْ تِلْكَ النَّارُ ، وَمَنْ أَعْطَى مِلْحًا فَكَأَنَّمَا تَصَدَّقَ بِجَمِيعِ مَا طَيَّبَ ذَلِكَ الْمِلْحُ، وَمَنْ سَقَى مُسْلِمًا شَرْبَةً مِنْ مَاءٍ حَيْثُ يُوجَدُ الْمَاءُ فَكَأَنَّمَا أَعْتَقَ رَقَبَةً، وَمَنْ سَقَى مُسْلِمًا شَرْبَةً مِنْ مَاءٍ حَيْثُ لَا يُوجَدُ الْمَاءُ فَكَأَنَّمَا أَحْيَاهَا (رواه ابن ماجة)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, തടയപ്പെടാൻ പാടില്ലാത്ത വസ്തുവെന്താണ്? തിരു നബി ﷺ പറഞ്ഞു: വെള്ളവും ഉപ്പും തീയ്യും മഹതി പറഞ്ഞു: ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, വെള്ളത്തെ സംബന്ധിച്ച് ഞങ്ങൾക്കറിയാം എന്നാൽ ഉപ്പും തീയ്യും ഇതിന്റെ അവസ്ഥ എന്താണ്? തിരു നബി ﷺ പറഞ്ഞു: ഓ ഹുമൈറാഅ് (ആയിഷ ബീവിയെ വിളിച്ചത്) , ആരെങ്കിലും തീയ്യ് നൽകിയാൽ ആ തീ എന്തൊക്കെ പാകം ചെയ്തിട്ടുണ്ടോ അത് മുഴുവനും ധർമ്മം ചെയ്തത് പോലെയാണ് (പ്രതിഫലത്തിൽ), ആരെങ്കിലും ഉപ്പാണ് നൽകിയതെങ്കിൽ ആ ഉപ്പ് ഏതെല്ലാം ഭക്ഷണത്തെ സ്വാദിഷ്ടമാക്കിയിട്ടുണ്ടോ അത് മുഴുവനും ധർമ്മം ചെയ്തത് പോലെയാണ്, വെള്ളം ലഭ്യമായിരിക്കെ തന്നെ ആരെങ്കിലും ഒരു മുസ്ലിമിന് ഒരു ഇറക്ക് വെള്ളം കുടിപ്പിച്ചാൽ ഒരു അടിമ മോചനം നടത്തിയവനെ പോലെയാണ് ലഭിക്കുന്നതാണ്, വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടായിരിക്കെ ആരെങ്കിലും ഒരു മുസ്ലിമിന് ഒരു ഇറക്ക് വെള്ളം കുടിപ്പിച്ചാൽ അവന് ജീവൻ നൽകിയതിന് തുല്യമാണ് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: