Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 23, 2019

സയ്യിദ് അലി ബാഫഖി തങ്ങളോടൊപ്പം ഖുദ്സ് യാത്ര - രണ്ടാം ദിനം( 18-02-2019)

'പിരമിഡുകളുടെ രാജ്യം' അതാണല്ലൊ ഈജിപ്ത് . ലോകാത്ഭുതങ്ങളിൽ എണ്ണപ്പെട്ട ഒന്ന്! ഫറോവമാരെ അടക്കം ചെയ്ത സ്ഥലം.... ഞങ്ങളുടെ ഇന്നത്തെ ആദ്യ യാത്ര അവിടേക്കാണ്.
പിരമിഡ് ..... അതൊരു മഹാത്ഭുതം തന്നെയാണ്. 100 ടൺ ഭാരമുള്ള കല്ലുകൾ അടുക്കി വെച്ച്, ആയിരക്കണക്കിന് അടിമകളാൽ പണി കഴിപ്പിച്ച ഒരു വലിയ സ്തൂപമാണ് പിരമിഡ്.ആയിരക്കണക്കിന്
ഈജിപ്തിലെ പിരമിഡ്
അടിമകൾ നിർമ്മാണ പ്രവർത്തനത്തിനിടെ മരണപ്പെട്ടു എന്നാണ് ചരിത്രം. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച രാജാക്കന്മാരുടെ  ക്രൗര്യവും, പ്രൗഢിയും വിളിച്ചോതുന്നതാണ് പിരമിഡ്.ആഢ്യത്വമുള്ളവരാണെങ്കിലും ആ കാലഘട്ടത്തിലെ രാജാക്കന്മാർ ബുദ്ധിശൂന്യരായിരുന്നു എന്നതാണ് വസ്തുത. ഇവർ പടുത്തുയർത്തിയ പിരമിഡ് എന്ന മഹാത്ഭുതത്തെ സംരക്ഷിക്കാൻ ' അബു ഹൈൽ ' എന്ന പേരിൽ ദൈവത്തെ ഉണ്ടാക്കുകയും പിരമിഡിന്റെ സംരക്ഷണ ചുമതല ആ ദൈവത്തെ ഏൽപിക്കുകയും ചെയ്തു എന്നാണ് ചരിത്രം. ഈ രൂപത്തിൽ ബുദ്ധിശൂന്യമായ പ്രവർത്തനങ്ങൾ നടത്തിയായിരുന്നു ഫറോവമാർ നാട് ഭരിച്ചിരുന്നത്.

 
ഈജിപ്ത് മ്യൂസിയത്തിന്റെ
 മുന്നിൽ
" ഇന്ന് ഞാൻ നിന്റെ ശരീരം രക്ഷപ്പെടുത്തും ". ഫിർഔൻ എന്ന ക്രൂരനും അഹങ്കാരിയുമായ ഭരണാധികാരി ചെങ്കടലിൽ മുങ്ങിത്താഴുംബോൾ അള്ളാഹു പ്രഖ്യാപിച്ചതാണിക്കാര്യം! അത്  യഥാവിധി നടക്കുകയും ചെയ്തു.വർഷങ്ങൾക്ക് ശേഷം ചെങ്കടലിൽ വെച്ച് യാതൊരു കേടു പാടും കൂടാതെ ഫിർഔനിന്റെ ശരീരം ലഭിക്കുകയും ആ ശരീരം ഇന്നും ഈജിപ്തിലെ മ്യുസിയത്തിൽ മമ്മികൾ എന്ന പേരിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ മ്യൂസിയത്തിലേക്കായിരുന്നു പിന്നീട് ഞങ്ങൾ പോയത്. മ്യൂസിയത്തിൽ മമ്മികൾക്ക് പുറമെ പഴയകാല രാജാ ക്കന്മാർ ധരിച്ചിരുന്ന ആഭരണങ്ങളും, കല്ലിൽ കൊത്തിവെച്ചുണ്ടാക്കിയ രൂപങ്ങളും സൂക്ഷിച്ച് വെക്കപ്പിട്ടിട്ടുണ്ട്.

മ്യൂസിയം കണ്ട് തീ രുംബൊഴേക്ക് ഉച്ച ഭക്ഷണത്തിന്റെ സമയമായിരുന്നു.

ഉച്ച ഭക്ഷണവും നിസ്ക്കാരവും കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് ചരിത്ര പ്രസിദ്ധമായ അൽ‌ അസ്ഹർ യൂണിവഴ്സിറ്റി കാണാനാണ്. കേരള ക്കാരായ ഒരുപാട് വിദ്യാർത്ഥികൾ അവിടെ പഠനം നടത്തി കൊണ്ടിരിക്കുന്നു.
അൽ അസ്ഹർ മസ്ജിദിൽ
 ബാഫഖി തങ്ങളോടൊപ്പം
കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായ മർക്കസ്സു സഖാഫത്തി സുന്നിയയുമായി അഫിലിയേറ്റ് ഉള്ള സ്ഥാപനം കൂടിയാണല്ലോ ആൽ അസ്ഹർ....
പിന്നീട്  ഞങ്ങൾ ഫാത്വിമ ബീവി (റ)യുടെ മക്കളായ സൈനബ ബീവിയുടെയും, ഹുസൈൻ (റ) യുടെയും മഖ്ബറകളിൽ സിയാറത്ത് നടത്തി....
നൈൽ നദിയിലൂടെ
ബോട്ട് യാത്ര
യിലോകത്ത് പരിശുദ്ധമായി ഗണിക്കപ്പെടുന്ന 4 പാനീയങ്ങൾ ആണല്ലോ ഉള്ളത്...
1. ആരംഭ റസൂലി (സ്വ) ന്റെ കൈ വിരലുകൾക്കിടയിലൂടെ വന്ന വെള്ളം
2. സംസം വെള്ളം
3. ഹൗളുൽ കൗസർ
4. നൈൽ നദിയിലെ വെള്ളം

ഞങ്ങളിപ്പോൾ ഉള്ളത് നൈൽ നദിയുടെ തീരത്താണ്. നല്ല ഒഴുക്കാണ് നൈൽ നദിക്ക്.സുകൃതങ്ങളെമ്പാടും ചെയ്യാൻ ഭാഗ്യം സിദ്ധിച്ച നദിയാണ് നൈൽ !
നൈൽ നദിയുടെ തീരത്ത്
ഉമറുബ്നുൽ ഖത്വാബ് (റ) ഖലീഫയായി വാഴുന്ന കാലം.... അന്ന്, മിസ്റ് ഗവർണ്ണർ അംറുബ്നു ആസ് തങ്ങളായിരുന്നു. അന്നൊരു നാൾ ജനങ്ങളെല്ലാം അംറുബ്നു ആസ് തങ്ങളുടെ സന്നിധിയിൽ വന്നു. നൈൽ നദി ഒഴുകുന്നില്ലെന്ന പരാതിയുമായിട്ടാണ് വന്നത്. എല്ലാ വർഷവും ഒരു സുന്ദരി പ്പെണ്ണിനെ നൈലിൽ ഒഴുക്കിയാലെ നദി ഒഴുകുകയുള്ളു. ഇതായിരുന്നു അവിടുത്തെ ആചാരം. സുന്ദരിപ്പെണ്ണ് റെഡിയാണ് നൈലിനെ പുൽകാൻ... പക്ഷേ, ഗവർണ്ണർ അനുവദിച്ചില്ല. ഗവർണ്ണർ ഉടനെ ഖലീഫ ഉമർ(റ) ന് വിശദമായ കത്തെഴുതി.ഉമർ (റ)ഗവർണ്ണർക്ക് തിരികെ മറുപടി എഴുതി അയച്ചു. ആ മറുപടിക്കത്ത് പെണ്ണിന് പകരം ഒഴുക്കാനായിരുന്നു നിർദ്ദേശം. മറുപടിക്കത്തിൽ ഇങ്ങനെയായിരുന്നു എഴുതിയത്: "നീ അള്ളാഹുവിന്റെ നിർദേശപ്രകാരമാണ് ഒഴുകുന്നതെങ്കിൽ ഈ നടപടി ഇവിടെ അവസാനിപ്പിക്കണം. അതല്ല, നീ നിന്റെ താത്പര്യത്തിനനുസരിച്ചാണ് ഒഴുകുന്നതെങ്കിൽ നിനക്ക് തോന്നിയത് പോലെയാകാം." ഈ ഒരു കത്ത് പുഴയിലൊഴുക്കിയതോട് കൂടി പുഴ സാധാരണ ഗതിയിൽ ഒഴുകാൻ തുടങ്ങി.
നൈൽ നദിയിലൂടെ ഉള്ള ബോട്ട് യാത്ര ഒരു നവ്യാനുഭവം ആയിരുന്നു...

ബോട്ടിൽ വെച്ചു തന്നെ മൗലീദ് പാരായണവും ഹദ്ദാദ് റാത്തീബും രാത്രി ഭക്ഷണവും കഴിച്ച് ഞങ്ങൾ നൈലിനോട് യാത്ര പറഞ്ഞു.ഇതോടെ ഇന്നത്തെ യാത്രക്ക് പരിസമാപ്തി കുറിച്ചു.

സിയാറത്ത് നടത്തിയ സ്ഥലങ്ങളുടെയും വ്യക്തികളുടെയും ചരിത്രം വിശാലമാണ്. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ഓരോ ദിവസവും സിയാറത്ത് നടത്തിയ സ്ഥലങ്ങളെ കുറിച്ചുള ലഘു വിവരണം മാത്രമാണ്.
✍വി. പി മുഹമ്മദ് സഖാഫി വില്ല്യാപ്പളളി

No comments: