
16 ന് രാത്രി കൊച്ചി എയർപ്പോർട്ടിൽ നിന്നും യാത്ര പുറപ്പെട്ട ഞങ്ങൾ കുവൈത്ത് വഴി 17 ന് ഉച്ച 12 മണിക്ക് ഈജിപ്തിലെ കൈറോയിലെത്തി.ഇന്ത്യൻ സമയവും ഈജിപ്ഷ്യൻ സമയവും തമ്മിൽ മൂന്നര മണിക്കൂർ വ്യത്യാസമുണ്ട്. നട്ടുച്ച സമയത്ത് പോലും നല്ല തണുപ്പാണനുഭവപ്പെടുന്നത്. ഇപ്പോഴത്തെ ഇവിടുത്തെ താപനില 9 ഡിഗ്രിയാണ്.
![]() |
| മസ്ജിദു സയ്യിദ നഫീസ |
എങ്ങും പൊട്ടിപ്പൊളിഞ്ഞ കെ ട്ടിsങ്ങളും പള്ളി മിനാരങ്ങളുമാണ് മിസ്റിൽ കാണാൻ കഴിയുന്നത്. മിസ്റ് ചരിത്രത്തിൽ ഇടം നേടിയ നഗരങ്ങളിൽ ഒന്നാണ്. ഇൽ മിനാൽ സമ്പന്നമായിരുന്നു ഒരു കാലത്ത് മിസ്റ്. ഒരു ഭാഗത്ത് ബീവി നഫീസത്തുൽ മിസ്രിയയും, മറു ഭാഗത്ത് ഇമാം ശാഫിഈ തങ്ങളും.രണ്ട് പേരും ഒരേ കാലത്ത് ജീവിച്ച മഹത്തുക്കളാണ്.
![]() |
| നഫീസത്തുൽ മിസ്രിയ്യ (റ) യുടെ മഖ്ബറയിൽ |
അവിടെ നിന്ന് ഇമാം ശാഫിഈ തങ്ങളുടെ ഹള്റത്തിലും, ഇബ്നു അത്വാഇല്ലാഹി സിക്കന്തരി തങ്ങളുടെ ഹളറത്തിലും, പിന്നീട് ഇമാം വകീഹ്(റ), കമാൽ ഇബ്നു ഹുമാം(റ), ഇബ്നു ദകീകുൽ ഈദ് (റ), ഇബ്നു അബീ ജംറ (റ) തുടങ്ങിയ മഹാന്മാരെ ഞങ്ങൾ സിയാറത്ത് ചെയ്തു.
സയ്യിദ് അലി ബാഫഖി തങ്ങളാണ് എല്ലാ സ്ഥലത്തും ദുആക്ക് നേതൃത്വം നൽകിയത്. നല്ലൊരു ആത്മീയ ഊർജ്ജമാണ് തങ്ങളുടെ പ്രാർത്ഥനയിലൂടെ ഞങ്ങൾക്ക് ലഭ്യമാകുന്നത്. വെണ്ണക്കോട് അബൂബക്കർ സഖാഫി ഉസ്താദിന്റെ സന്ദർഭോചിതമായുള്ള ക്ലാസുകൾ സിയാറത്ത് നടത്തുന്ന സ്ഥലങ്ങളെയും മഹാന്മാരെയും കുറിച്ച് കുടുതൽ അടുത്തറിയാൻ സഹായിച്ചു.
![]() |
| ഇബ്നു അത്വാഇല്ലാഹി സികന്തരി (റ) |
ൽ പറയപ്പെട്ട സ്ഥലങ്ങളിൽ സിയാറത്ത് കഴിയുമ്പോഴേക്ക് ഏകദേശം മഗ് റിബിനോട് അടുത്തിരുന്നു. മഗ് രിബ് നിസ്ക്കാരത്തിന് വേണ്ടി ആഫ്രിക്കയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ അംറുബ്നു ആസ് മസ്ജിദിലാണ് ഞങ്ങൾ ഒത്ത് കൂടിയത്.ഈജിപ്തിലെ ഏറ്റവും വലിയ പള്ളി! ഉമർ(റ) ന്റെ ഭരണകാലത്ത് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി അംറുബ്നു ആസ്(റ) ഈജിപ്തിൽ വന്നപ്പോൾ അദ്ദേഹത്തിനാൽ എടുക്കപ്പെട്ട പള്ളിയാണ്.
മഗ് രിബ് - ഇശാ നിസ്കാരത്തോടെ ഞങ്ങളുടെ യാത്രയുടെ ആദ്യ ദിനം പൂർത്തീകരിച്ചു.
എന്തു കൊണ്ടും 25 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന് തീർത്തും ആത്മീയാനുഭൂതി നൽകുന്നതായിരുന്നു ആദ്യദിനം....
സിയാറത്ത് നടത്തിയ സ്ഥലങ്ങളുടെയും വ്യക്തികളുടെയും ചരിത്രം വിശാലമാണ്. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ഓരോ ദിവസവും സിയാറത്ത് നടത്തിയ സ്ഥലങ്ങളെ കുറിച്ചുള്ള ലഘു വിവരണം മാത്രമാണ് ഇവിടെ നൽകുന്നത്.




No comments:
Post a Comment