Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 26, 2019

ചരിത്ര ഭൂമികളിലൂടെ - യാത്രയുടെ 4,5 ദിനങ്ങൾ, (20,21 ഫെബ്രുവരി 2019)

ഞങ്ങളുടെ ഇന്നത്തെ യാത്ര ചരിത്രാന്വേഷികൾക്ക് പഠനാർഹമായതാണ്. മൂസാ നബി ഫിർഔനിൽ നിന്നും ചെങ്കടൽ കടന്ന് രക്ഷപ്പെട്ടതും, സൂയസ് കനാലും, തൂരി സീനാ പർവതവും ഇതിനെ കുറിച്ചൊക്കെയുള്ള പഠനമാണ് ഇന്നത്തെ യാത്രയിൽ നടന്നത്.
അതിന് മുമ്പ് ഞാനൊരു കാര്യം പറയാം, ഞാൻ മുകളിൽ കൊടുത്ത തിയ്യതി ശ്രദ്ധിച്ചോ നിങ്ങൾ? എന്റെ അലസത കൊണ്ടാണ് രണ്ട് ദിവസത്തെ യാത്രാ വിവരണം ഒന്നിച്ച് എഴുതിയത്  എന്ന് നിങ്ങൾ കരുതിപ്പോയോ? സത്യം പറഞ്ഞാൽ, ഞങ്ങൾ 21 ന് ഈജിപ്തിൽ നിന്ന് ഇസ്രായേലിലേക്ക് വിട്ട് കടക്കുന്ന ദിവസമാണ്. രാവിലെ 9 മണിക്ക് ഞങ്ങൾ ബോർഡറിൽ എത്തിയിട്ടുണ്ട്. വൈകുന്നേരം 4.30 മണിവരെ അവിടെത്തന്നെ! ഞങ്ങളിൽ പെട്ട ഒരാളുടെ പാസ്പോർട്ട് വെറുതേ പിടിച്ചു വെച്ചു. അവന്റെ ഉപ്പാപ്പയുടെ ഉപ്പയുടെ പേര് അവനിക്കറിയില്ല പോലും! അത് കൊണ്ട് ഇവന്റെ പാസ്പോർട്ടിൽ പറയപ്പെട്ട ആളുടെ മകനാണോ ഇവനെന്ന് അവർക്കൊരു സംശയം! ഇവ നിക്കാണെങ്കിൽ മൈലാഞ്ചി കൊണ്ട് ചോപ്പിച്ച താടിയും. ചുരുക്കി പറഞ്ഞാൽ 4.30 മണിവരെ അദ്ദേഹത്തെ അവർ പിടിച്ചു നിർത്തി. അവസാനം പാസ്പോർട്ട് കൊടുത്ത് വിട്ടയച്ചു. അദ്ദേഹം എത്തിയതിന് ശേഷം ഭക്ഷണവും നിസ്കാരവും കഴിഞ്ഞ് നേരേ റുമിലേക്കാണ് പോയത്. മറ്റൊരു സ്ഥലത്തും ഞങ്ങൾ പോയിട്ടില്ല.സത്യം....
2 ദിവസത്തെയും ഒന്നിച്ചെഴുതാനുള്ള കാരണം ഇതാണ്.

20ലേക്ക് തന്നെ തിരിച്ച് വരാം.
ഈജിപ്തിലെ വൻ മനുഷ്യ നിർമ്മിത കനാലാണ് 'സൂയസ് കനാൽ '. ഇതാണ് ഇന്നത്തെ യാത്രയിലെ ആദ്യ കാഴ്ച. പത്ത് വർഷമാണ് ഇതിന്റെ പണി പൂർത്തിയാക്കാൻ എടുത്തത്. സൂയസ് കനാൽ സാധ്യമാകുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. എന്നാൽ, ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെ തന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ 2 ദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. എന്നാൽ ഇത് ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. ജമാൽ അബ്ദുന്നാസർ എന്ന തന്ത്രശാലിയായ ഭരണാധികാരിയുടെ ഭരണകാലത്താണ് ഈജിപ്തിന്റെ പരിധിയിലേക്ക് വരുന്നത്.
തൂരിസീനാ പർവ്വതത്തിന്റെ താഴ്ഭാഗം
തൂരി സീനാ പർവതത്തിലേക്കാണ് അവസാനം ഞങ്ങൾ പോയത്. ഖുർആനിൽ പറഞ്ഞതെല്ലാം ചരിത്ര ശേഷിപ്പുകളായി അവിടെയുണ്ട്. നഥനുമായി സംസാരിച്ച സ്ഥലവും ,തൗറാത്ത് നൽകപ്പെട്ട സ്ഥലവും, നാഥന്റെ വെളിവിന് മുമ്പുള്ള പ്രകാശത്താൽ കരിഞ്ഞ് പോയ പർവതവും എല്ലാം അവിടെ നമുക്ക് കാണാൻ സാധിക്കും.
ഇതൊക്കെ കാണുംബോൾ ഖൽബിന്റെ ഉള്ളിൽ ഈമാൻ കടുത്തു വരികയാണ്..... റബ്ബ്, മരണം വരെ നിലനിർത്തി തരുമാറാകട്ടെ -ആമീൻ
                    
സിയാറത്ത് നടത്തിയ സ്ഥലങ്ങളുടെയും വ്യക്തികളുടെയും ചരിത്രം വിശാലമാണ്. അതൊന്നും ഇവിടെ കുറിക്കുന്നില്ല. ഓരോ ദിവസവും സിയാറത്ത് നടത്തിയ സ്ഥലങ്ങളെ കുറിച്ചുള ലഘു വിവരണം മാത്രമാണ്.

വി പി മുഹമ്മദ് സഖാഫി വില്ല്യാപ്പള്ളി

No comments: