┏══✿ഹദീസ് പാഠം 941✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 7
12 -2 -2019 ചൊവ്വ
وَعَنْ بُسْرِ بْنِ عُبَيْدِ اللهِ الْحَضْرَمِيُّ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ أَبَا إِدْرِيسَ الْخَوْلَانِيَّ رَضِيَ اللهُ عَنْهُ يَقُولُ : سَمِعْتُ حُذَيْفَةَ بْنَ الْيَمَانِ رَضِيَ اللهُ عَنْهُ يَقُولُ : كَانَ النَّاسُ يَسْأَلُونَ رَسُولَ اللهِ ﷺ عَنِ الْخَيْرِ ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ ؛ مَخَافَةَ أَنْ يُدْرِكَنِي ، فَقُلْتُ : يَا رَسُولَ اللهِ إِنَّا كُنَّا فِي جَاهِلِيَّةٍ وَشَرٍّ ، فَجَاءَنَا اللهُ بِهَذَا الْخَيْرِ ، فَهَلْ بَعْدَ هَذَا الْخَيْرِ شَرٌّ ؟ قَالَ : نَعَمْ فَقُلْتُ : هَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ ؟ قَالَ : نَعَمْ ، وَفِيهِ دَخَنٌ قُلْتُ : وَمَا دَخَنُهُ ؟ قَالَ : قَوْمٌ يَسْتَنُّونَ بِغَيْرِ سُنَّتِي ، وَيَهْدُونَ بِغَيْرِ هَدْيِي ، تَعْرِفُ مِنْهُمْ وَتُنْكِرُ فَقُلْتُ : هَلْ بَعْدَ ذَلِكَ الْخَيْرِ مِنْ شَرٍّ ؟ قَالَ : نَعَمْ ، دُعَاةٌ عَلَى أَبْوَابِ جَهَنَّمَ ، مَنْ أَجَابَهُمْ إِلَيْهَا قَذَفُوهُ فِيهَا فَقُلْتُ : يَا رَسُولَ اللهِ صِفْهُمْ لَنَا قَالَ : نَعَمْ، قَوْمٌ مِنْ جِلْدَتِنَا ، وَيَتَكَلَّمُونَ بِأَلْسِنَتِنَا قُلْتُ : يَا رَسُولَ اللهِ ، فَمَا تَرَى إِنْ أَدْرَكَنِي ذَلِكَ ؟ قَالَ : تَلْزَمُ جَمَاعَةَ الْمُسْلِمِينَ وَإِمَامَهُمْ فَقُلْتُ : فَإِنْ لَمْ تَكُنْ لَهُمْ جَمَاعَةٌ، وَلَا إِمَامٌ ؟ قَالَ : فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا ، وَلَوْ أَنْ تَعَضَّ عَلَى أَصْلِ شَجَرَةٍ ، حَتَّى يُدْرِكَكَ الْمَوْتُ وَأَنْتَ عَلَى ذَلِكَ (متفق عليه)
✿══════════════✿
ബുസ്ർ ബ്ൻ ഉബൈദില്ലാഹിൽ ഹള്റമി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബൂ ഇദ്രരീസിൽ ഖൗലാനി (റ) പറയുന്നതായി കേട്ടു: ഹുസൈഫത്തു ബ്നിൽ യമാനി (റ) പറയുന്നതായി ഞാൻ കേട്ടു: ജനങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് നന്മയെ സംബന്ധിച്ചായിരുന്നു ചോദിച്ചിരുന്നതെങ്കിൽ എന്നിലേക്ക് എത്തിപ്പെടാതിരിക്കാൻ വേണ്ടി തിന്മയെ സംബന്ധിച്ചായിരുന്നു ഞാൻ ചോദിച്ചിരുന്നത്, അങ്ങനെ ഞാൻ തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, നിശ്ചയം ഞങ്ങൾ അന്തരാള യുഗത്തിലും തിന്മയിലുമായിരുന്നല്ലോ ഉണ്ടായിരുന്നത് അന്നേരം ഞങ്ങൾക്ക് ഈ നന്മ എത്തിച്ചു തന്നു, ഈ നന്മക്ക് ശേഷം ഇനി തിന്മ വരാനുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ അതിൽ കലർപ്പ് വരും ഞാൻ ചോദിച്ചു: എന്താണ് നബിയെ അതിന്റെ കലർപ്പ്? തിരു നബി ﷺ പറഞ്ഞു: ഒരു വിഭാഗം എന്റെ ചര്യ അല്ലാത്ത മറ്റൊരു ചര്യ പിൻപറ്റും, എന്റെ മാർഗ്ഗമല്സാത്ത മറ്റൊരു മാർഗ്ഗം പിന്തുടരും; നിങ്ങൾക്ക് അവരിൽ നിന്ന് അത് മനസ്സിലാകും നിങ്ങൾ അത് വെറുക്കും അപ്പോൾ ഞാൻ ചോദിച്ചു: ആ നന്മക്ക് ശേഷം വല്ല തിന്മയുമുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ; നരകത്തിലേക്ക് ക്ഷണിക്കുന്ന ചില പ്രബോധകർ, അവരുടെ വിളിക്ക് ഉത്തരം ചെയ്താൽ അവർ അവനെ നരകത്തിലേക്ക് നയിക്കും ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അവർ ആരാണെന്ന് ഞങ്ങൾക്ക് വർണ്ണിച്ചു തന്നാലും, തിരു നബി ﷺ പറഞ്ഞു: അതെ, നമ്മുടെ വിഭാഗത്തിലുള്ള ആൾക്കാരാണ്, നമ്മുടെ ഭാഷയിലായിരിക്കും സംസാരം ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എന്നിലേക്ക് ആ വിഭാഗം എത്തിച്ചേർന്നാൽ ഞാൻ എന്തു ചെയ്യണമെന്നാണ് അങ്ങ് അഭിപ്രായപ്പെടുന്നത്? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മുസ്ലിമീങ്ങളുടെ സംഘത്തെയും നേതാക്കളേയും മുറുകെപ്പിടിക്കുക അപ്പോൾ ഞാൻ ചോദിച്ചു: അവർക്ക് ഒരു സംഘടയോ നേതൃത്വമോ ഇല്ലെങ്കിലോ? തിരു നബി ﷺ പറഞ്ഞു: അവരെയെല്ലാം വിട്ടേക്കുക, നിങ്ങൾക്ക് മരണം വന്നു ചേരും വരെ ഒരും മരം കടിച്ചു കൊണ്ടാണെങ്കിലും (എത്ര ത്യാഗം സഹിച്ചിട്ടാണെങ്കിലും) (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment