┏══✿ഹദീസ് പാഠം 959✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 25
2 -3 -2019 ശനി
وَعَنْ مَسْرُوقٍ ، وَعَمْرِو بْنِ عُتْبَةَ رَضِيَ اللهُ عَنْهُمَا أَنَّهُمَا كَتَبَا إِلَى سُبَيْعَةَ بِنْتِ الْحَارِثِ رَضِيَ اللهُ عَنْهَا يَسْأَلَانِهَا عَنْ أَمْرِهَا ، فَكَتَبَتْ إِلَيْهِمَا : إِنَّهَا وَضَعَتْ بَعْدَ وَفَاةِ زَوْجِهَا بِخَمْسَةٍ وَعِشْرِينَ ، فَتَهَيَّأَتْ تَطْلُبُ الْخَيْرَ ، فَمَرَّ بِهَا أَبُو السَّنَابِلِ بْنُ بَعْكَكٍ، فَقَالَ : قَدْ أَسْرَعْتِ ، اعْتَدِّي آخِرَ الْأَجَلَيْنِ أَرْبَعَةَ أَشْهُرٍ وَعَشْرًا . فَأَتَيْتُ النَّبِيَّ ﷺ فَقُلْتُ : يَا رَسُولَ اللهِ اسْتَغْفِرْ لِي . قَالَ : وَفِيمَ ذَاكَ ؟ فَأَخْبَرْتُهُ ، فَقَالَ : إِنْ وَجَدْتِ زَوْجًا صَالِحًا فَتَزَوَّجِي(رواه ابن ماجة)
✿══════════════✿
മസ്റൂഖ് (റ) അംർ ബ്ൻ ഉ'ത്വ്ബ (റ) യിൽ നിന്ന് നിവേദനം: ഇരുവരും സുബൈ'അ ബിൻത് ഹാരിസ് (റ) ലേക്ക് അവരുടെ കാര്യം അന്വേഷിച്ചു കൊണ്ട് കത്തെഴുതി, അന്നേരം അവർ ഇരുവരിലേക്കും മറുപടി എഴുതി: "നിശ്ചയം അവർ തന്റെ ഭർത്താവിന്റെ വിയോഗാനന്തരം ഇരുപത്തി അഞ്ചു ദിവസങ്ങൾക്ക് ശേഷം പ്രസവിച്ചു, അതുകൊണ്ട് അവർ ഖൈർ (പുനർ വിവാഹം) അന്വേഷിക്കാൻ തയ്യാറായിരിക്കുന്നു" അന്നേരം അവരുടെ അരികിലൂടെ അബുസ്സനാബിൽ ബ്ൻ ബഅ്'കക് (റ) കടന്നു പോയി അദ്ദേഹം പറഞ്ഞു: നിങ്ങൾ ധൃതി കാണിച്ചല്ലോ, അവസാനത്തെ (രണ്ട് ആയത്തുകൾ ഇറങ്ങിയിട്ടുണ്ട് ഒന്ന്; നാല് മാസവും പത്ത് ദിവസവും ഇരിക്കാനുള്ളത് മറ്റൊന്ന് ഗർഭിണികൾക്ക് പ്രസവം വരേയും) ഇദ്ദ (ഭർത്താവിന്റെ മരണാനന്തരം ഭാര്യ അനുഷ്ഠിക്കേണ്ട ചടഞ്ഞിരിക്കൽ) ഇരിക്കണം, അഥവാ നാല് മാസവും പത്ത് ദിവസവും. അന്നേരം ഞാൻ തിരു നബി ﷺ യുടെ അരികിൽ ചെന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എനിക്ക് വേണ്ടി പൊറുക്കലിനെ തേടിയാലും, തിരു നബി ﷺ ചോദിച്ചു: എന്ത് വിഷയത്തിലാണത്? അന്നേരം മഹതി തിരു നബി ﷺ യോട് കാര്യം വിവരിച്ചപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്ക് അനുയോജ്യമായ ഭർത്താവിനെ ലഭിച്ചാൽ നിങ്ങൾ കല്യാണം കഴിച്ചു കൊള്ളുക (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment