┏══✿ഹദീസ് പാഠം 961✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 27
4 -3 -2019 തിങ്കൾ
وَعَنْ إِيَاسِ بْنِ عَبْدِ اللهِ بْنِ أَبِي ذُبَابٍ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : لَا تَضْرِبُنَّ إِمَاءَ اللهِ فَجَاءَ عُمَرُ إِلَى النَّبِيِّ ﷺ فَقَالَ : يَا رَسُولَ اللهِ قَدْ ذَئِرَ النِّسَاءُ عَلَى أَزْوَاجِهِنَّ . فَأَمَرَ بِضَرْبِهِنَّ ، فَضُرِبْنَ ، فَطَافَ بِآلِ مُحَمَّدٍ ﷺ طَائِفُ نِسَاءٍ كَثِيرٍ ، فَلَمَّا أَصْبَحَ قَالَ : لَقَدْ طَافَ اللَّيْلَةَ بِآلِ مُحَمَّدٍ سَبْعُونَ امْرَأَةً ، كُلُّ امْرَأَةٍ تَشْتَكِي زَوْجَهَا ، فَلَا تَجِدُونَ أُولَئِكَ خِيَارَكُمْ (رواه أبو داود والترمذي)
✿══════════════✿
ഇയാസ് ബ്ൻ അബ്ദില്ല ബ്ൻ അബീ സുബാബ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികളെ അടിക്കരുത് അന്നേരം ഉമർ (റ) തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, സ്ത്രീകളുടെ സ്വഭാവം മോശമായിരിക്കുന്നു, അവർ ഭർത്താകൻമാരുടെ മേൽ ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. അന്നേരം അവരെ അടിക്കാൻ തിരു നബി ﷺ കൽപ്പിച്ചു, അങ്ങനെ സ്ത്രീകൾ മർദ്ദിക്കപ്പെട്ടപ്പോൾ തിരു നബി ﷺ യുടെ വീട് ഒരുപാട് സ്ത്രീകൾ വളഞ്ഞ് കൊണ്ട് (തിരു നബി ﷺ യോട് ആവലാതി പറഞ്ഞു) നേരം പുലർന്നപ്പോൾ തിരു നബി ﷺ പറഞ്ഞു: ഇന്നലെ രാത്രി എഴുപത് സ്ത്രീകൾ മുഹമ്മദ് നബി ﷺ യുടെ വീട് വളഞ്ഞു, എല്ലാ സ്ത്രീകളും അവരവരുടെ ഭർത്താക്കന്മാരെ സംബന്ധിച്ച് ആവലാതി പറഞ്ഞു, അതു കൊണ്ട് അത്തരക്കാരെ (ഭാര്യമാരെ അകാരണമായി ദ്രോഹിക്കുന്നവരെ) നിങ്ങൾ നല്ലവരായി എത്തിക്കുകയില്ല (അബൂ ദാവൂദ്, തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment