┏══✿ഹദീസ് പാഠം 964✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 30
7 -3 -2019 വ്യാഴം
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمْ عَنِ النَّبِيِّ ﷺ قَالَ : إِذَا تَزَوَّجَ أَحَدُكُمُ امْرَأَةً ، أَوِ اشْتَرَى خَادِمًا ، فَلْيَقُلِ : اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ. وَإِذَا اشْتَرَى بَعِيرًا فَلْيَأْخُذْ بِذِرْوَةِ سَنَامِهِ وَلْيَقُلْ مِثْلَ ذَلِكَ قَالَ أَبُو دَاوُدَ : زَادَ أَبُو سَعِيدٍ : ثُمَّ لْيَأْخُذْ بِنَاصِيَتِهَا، وَلْيَدْعُ بِالْبَرَكَةِ فِي الْمَرْأَةِ وَالْخَادِمِ(رواه أبو داود)
✿══════════════✿
അംർ ബ്ൻ ശുഐബ് (റ) പിതാവിൽ നിന്ന് അവിടുന്ന് മഹാന്റെ പിതാവിൽ നിന്നും നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ ഒരു ഭൃത്യനെ വാങ്ങിക്കുകയോ ചെയ്താൽ അവൻ ഇപ്രകാരം പറയട്ടെ "അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറഹാ വ ഖൈറ മാ ജബൽതഹാ അ'ലൈഹി, വഅഊദു' ബിക മിൻ ശര്രിഹാ വമിൻ ശര്രി മാ ജബൽതഹാ അ'ലൈഹി" (അല്ലാഹുവേ.. ഇവളുടെ നന്മയേയും ഇവളെ എന്തിന് വേണ്ടിയാണോ സൃഷ്ടിച്ചത് അതിന്റെ നന്മയേയും ഞാൻ നിന്നോട് ചോദിക്കുന്നു. ഇവളുടെ കുഴപ്പത്തിൽ നിന്നും ഇവളെ എന്തിന് വേണ്ടിയാണോ സൃഷ്ടിച്ചത് അതിന്റെ കുഴപ്പത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു). ആരെങ്കിലും ഒട്ടകം വാങ്ങിയാൽ അതിന്റെ പൂഞ്ഞിൽ പിടിച്ചു കൊണ്ട് അവൻ ഇപ്രകാരം (മുകൾ പറഞ്ഞത് പ്രകാരം) പറയട്ടെ അബൂ ദാവൂദ് (റ) പറഞ്ഞു: അബൂ സഈദ് (റ) ഇതും കൂടി പറഞ്ഞു: ശേഷം അവളുടെ/ അവന്റെ മൂർദ്ധാവിൽ പിടിച്ചു സ്ത്രീയിലും ഭൃത്യനിലും ബറകത്ത് ലഭിക്കാൻ അവൻ പ്രാർത്ഥിക്കട്ടെ (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment