Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 29, 2019

ഏപ്രിൽഫൂൾ,ഇമാനുള്ളവൻ കളവ് പറയില്ല.

സത്യവിശ്വാസി കളവ് പറയില്ല എന്നാണ് മുത്ത് നബി പഠിപ്പിച്ചത്,

അത് മുനാഫിഖിന്റെ അടയാളമാണ്,
നമ്മുടെ ഇൗമാൻ ചോർത്തിക്കളയുന്ന ഏറ്റവും ദുശിച്ച നടപടിയാണ് കളവ്.
പക്ഷെ ആധുനിക കാലത്ത് കള്ളം പറയാൻ ജനങ്ങൾക്ക് യാതൊരു മടിയുമില്ല,
കളവ് പറയൽ ജോലിയായി എടുത്തവരുണ്ട്,
തമാശക്ക് വേണ്ടി കളവ് പറയുന്നവരുണ്ട്,
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി മാത്രം കള്ളത്തരം പറയുന്നവരുണ്ട്,
എല്ലാ കാര്യങ്ങൾക്കും ദിനാചരണം വന്ന്, അവസാനം കള്ളം പറയാനും ഒരു ദിനമുണ്ടെന്ന അവസ്ഥയുണ്ടായി, ഏപ്രിൽ 1 ന് ഫൂൾസ് ഡേ ആണെന്നും അന്ന് കളവ് പറയാമെന്നുമാണ് നവലോകത്തിന്റെ ചിന്ത.
യഥാർത്ഥത്തിൽ ഗുരുതരമായ തെറ്റാണത്,മാത്രമല്ല വിശുദ്ധ ഇസ്ലാമിന്റെ സംസ്കാരം വലിച്ചെറിഞ്ഞ് പാശ്ചാത്യ സംസ്കാരം വാരിപ്പുണരുന്ന നടപടിയുമാണത്,സത്യ വിശ്വാസികൾ ഇത്തരം ദുരാചാരങ്ങൾക്ക് പിറകെ പോവരുത്.


എന്താണ് ഏപ്രിൽ ഫൂളിന്റെ ചരിത്രം??


ഫ്രാൻസ് ഭരിച്ചിരുന്ന ജൂലിയസ് സീസർ കൊണ്ടുവന്ന ജൂലിയൻ കലണ്ടറാണ് 1582 വരെ പൊതുവെ ഉപയോഗിച്ചിരുന്നത്,1582ൽ  അന്നത്ത മാർപ്പാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ കലണ്ടർ പരിഷ്കരിച്ചു, പുതിയൊരു കലണ്ടർ തുടങ്ങി. അതാണ് ഗ്രിഗോറിയൻ കലണ്ടർ.
അതുവരെ ഏപ്രിൽ 1ന് തുടങ്ങിയിരുന്ന പുതുവർഷം പുതിയ കലണ്ടറിൽ ജനുവരി ഒന്നിലേക്ക് മാറ്റി. വാർത്താവിനിമയ ഉപാധികൾ കുറവായിരുന്നതിനാൽ കലണ്ടർ മാറ്റം ജനങ്ങളിൽ എത്തുന്നതിന് വർഷങ്ങൾ എടുത്തു.
അങ്ങനെ ആ കാലത്ത് കുറെപേർ ജനുവരി 1നും ചിലർ ഏപ്രിൽ 1നും പുതുവത്സരം ആഘോഷിച്ചു. പുതിയ കലണ്ടർ നിലവിൽ വന്ന ശേഷവും ഏപ്രിൽ 1ന് പുതുവത്സരം ആഘോഷിച്ചവരെ പുതുലോകം മണ്ടന്മാർ എന്ന് വിളിക്കാൻ തുടങ്ങി. മാത്രമല്ല പരിഷ്കാരങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്തവരെന്ന പരിഹാസവും അവർക്ക് നേരിടേണ്ടി വന്നു. 
അതു മുതൽക്കാണ് ഏപ്രിൽ ഒന്നിന് ആളുകളെ പറ്റിക്കാൻ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി തുടങ്ങിയത്. 
ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് ഇന്ത്യയിൽ ഏപ്രിൽ ഫൂൾ ആചരണ സംസ്കാരം വന്നത്.


സത്യവിശ്വാസികൾ നല്ലത് പറയണം,അല്ലെങ്കിൽ മിണ്ടാതിരിക്കണം.


عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ:مسلم 182

നാവൊന്ന് ചെവി രണ്ട്


وَحُكِيَ أَنَّ بَعْضَ الْحُكَمَاءِ رَأَى رَجُلًا يُكْثِرُ الْكَلَامَ وَيُقِلُّ السُّكُوتَ فَقَالَ:إنَّ اللَّهَ تَعَالَى إنَّمَا خَلقَ لَك أُذُنَيْنِ وَلِسَانًا وَاحِدًا لِيَكُونَ مَا تَسْمَعُهُ ضِعْفَ مَا تَتَكَلَّمُ بِهِ:إحياء

കൂടുതൽ നാം കേൾക്കണം,
കുറച്ച് പറഞ്ഞാൽ മതി,
അതിനാണ് നാവ് ഒന്നും ചെവി രണ്ടുമാക്കിയത്.


സത്യവിശ്വാസി കള്ളം പറയില്ല.


മോഷണവും വ്യഭിചാരവും വലിയ തെറ്റാണ് ,വിശ്വാസിയിൽ നിന്ന് അത് സംഭവിച്ചേക്കാം,
പക്ഷെ ഇൗമാനുള്ളവൻ ഒരിക്കലും കളവ് പറയില്ല.

وعن عبد الله بن جراد قال: قلت: يا رسول الله المؤمن يزني؟ قال: قد يكون ذلك، المؤمن يسرق؟ قال: قد يكون ذلك، المؤمن يكذب؟ قال : لا.قال الله تعالى: إِنَّمَا يَفْتَرِي الكَذِبَ الَّذِينَ لاَ يُؤْمِنُونَ بِآيَاتِ اللَّهِ -النحل.


ചിരിപ്പിക്കാനും കളവ് പാടില്ല


ജനങ്ങളെ ചിരിപ്പിക്കാൻ കള്ളം പറയുന്ന കോമഡി സ്റ്റാറുകൾ ഉണ്ട്,
സൂക്ഷിക്കണം നരകമാണ് അവരെ കാത്തിരിക്കുന്നത്.

عَنْ بَهْزِ بْنِ حَكِيمٍ ، عَنْ أَبِيهِ ، عَنْ جَدِّهِ ، قَالَ : سَمِعْتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ : وَيْلٌ لِمَنْ يُحَدِّثُ ، فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ ، وَيْلٌ لَهُ ، وَيْلٌ لَهُ: شرح السنة4130
وعن أَبي هُرَيْرَةَ ، يَقُولُ : قَالَ رَسُولُ اللهِ صلى الله عليه وسلم : إِنَّ الْعَبْدَ لَيَقُولَ الْكَلِمَةَ لا يَقُولُهَا إِلا لِيُضْحِكَ بِهَا النَّاسَ ، يَهْوِي بِهَا أَبْعَدَ مِمَّا بَيْنَ السَّمَاءِ وَالأَرْضِ ، وَإِنَّهُ لَيَزِلُّ عَنْ لِسَانِهِ أَشَدَّ مِمَّا يَزِلُّ مِنْ قَدَمِهِ.: شرح السنة4131


സ്വർഗ്ഗത്തിൽ ഭവനം വേണോ??



തമാശക്ക് പോലും കള്ളം പറയാതിരിക്കുക,എങ്കിൽ സ്വർഗ്ഗീയ ഭവനം ഉറപ്പ്


#മുനാഫിഖിന്റെ അടയാളം മൂന്ന് 

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ :آيَةُ الْمُنَافِقِ ثَلاَثٌ إِذَا حَدَّثَ كَذَبَ ،وَإِذَا وَعَدَ أَخْلَفَ ، وَإِذَا اؤْتُمِنَ خَانَ:البخاري33

1 സംസാരിച്ചാൽ കള്ളം പറയും
2 വാക്ക് പറഞ്ഞാൽ ലംഘിക്കും
3 വിശ്വസിച്ചാൽ വഞ്ചിക്കും


#അറിയാത്ത കാര്യങ്ങൾ പറയരുത്

وَلا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْؤُولاً:الإسراء:36

കണ്ണും കാതും ഖൽബുമെല്ലാം വിചാരണ ചെയ്യപ്പെടും.


#കേട്ടതെല്ലാം പറയുന്നവൻ കള്ളനാണ്.

عَنْ حَفْصِ بْنِ عَاصِمٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلمട്ട كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ .مسلم 7
#കുട്ടികളോട് പോലും കളവ് പറയരുത്

വികൃതി കുട്ടികെളെ അടക്കിയിരുത്താൻ കരുതിക്കൂട്ടി അത് തരാം ഇത് തരാം എന്ന് പറയരുത്,പാലിച്ചില്ലെങ്കിൽ അതും കളവ് തന്നെ

عَنْ عَبْدِ اللَّهِ بْنِ عَامِرٍ قَالَ : جَاءَ رَسُولُ اللَّهِ صلى الله عليه وسلم بَيْتَنَا وَأَنَا صَبِىٌّ صَغِيرٌ فَذَهَبْتُ أَلْعَبُ فَقَالَتْ لِى أُمِّى :يَا عَبْدَ اللَّهِ تَعَالَ أُعْطِيكَ.فَقَالَ رَسُولُ اللَّهِ صلى الله عليه وسلم  مَا أَرَدْتِ أَنْ تُعْطِيهِ؟  قَالَتْ :أَرَدْتُ أَنْ أُعْطِيَهُ تَمْرًا, قَالَ  أَمَا إِنَّكِ لَوْ لَمْ تَفْعَلِى لَكُتِبَتْ عَلَيْكِ كِذْبَةً :البيهقي21360

#എല്ലാം റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്

مَا يَلْفِظُ مِن قَوْلٍ إِلاَّ لَدَيْهِ رَقِيبٌ عَتِيدٌ :سورة ق:18
വാക്കും പ്രവർത്തിയും എത്ര രഹസ്യമാക്കിയാലും അതൊക്കെ ഒപ്പിയെടുക്കാൻ അല്ലാഹു റഖീബ്,അതീദിനെ നിശ്ചയിച്ചിട്ടുണ്ട്, രോഗ ശയ്യയിലെ തേങ്ങൽ പോലും രേഖപ്പെടുത്തപ്പെടും.

عن ابن عباس  رضي الله عنهما قال  ما من شيء يتكلم بها إبن آدم إلا ويكتب عليه حتى أنينه في مرضه:الدر المنثور

#കളവ് പറയരുത്,കണക്കിന് കിട്ടും

وذكر عن أبي أمامة الباهلي رضي الله عنه  أنه قال إن العبد ليُعطى كتابه يوم القيامة فيرى فيه حسنات لم يكن قد عملها ، فيقول يا رب: من أين لي هذا؟ فيقول : هذا بما اغتابك الناس وانت لا تشعر: مساوئ الأخلاق للخرائطي
കള്ളം പറയരുത്,ഒരു അനാവശ്യവും പറയരുത്,അത് സൽകർമ്മങ്ങളെ പൊളിച്ചു കളയും,അന്ത്യ നാളിൽ കിതാബ് കിട്ടുമ്പോൾ നാം ചെയ്ത നന്മകൾ പലതും അതിൽ കാണില്ല,ചെയ്യാത്തത് പലതും അതിൽ കയറിക്കൂടുകയും ചെയ്യും,നമ്മൾ പറഞ്ഞ കള്ളത്തരത്തിന്റെ കണക്ക് തീർക്കാൻ അല്ലാഹു നമ്മുടെ നന്മകൾ നാം അപമാനിച്ചവർക്ക് കൊടുക്കും,അവരുടെ തിന്മ നമുക്കും.


#കടൽ ജലം കലങ്ങാൻ മാത്രം ദുശിച്ചതാണിത്.

عَنْ عَائِشَةَ قَالَتْ قُلْتُ لِلنَّبِىِّ صلى الله عليه وسلم حَسْبُكَ مِنْ صَفِيَّةَ كَذَا وَكَذَا تَعْنِى قَصِيرَةً فَقَالَ  لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ:أبو داود4877  
അനാവശ്യം പറയണമെന്നില്ല,പരിഹാസ രൂപത്തിൽ ആഗ്യം കാണിക്കാൻ പോലും പാടില്ല,നീളം കുറഞ്ഞതിന്റെ പേരിൽ പരിഹസിച്ചപ്പോൾ അതിന് നബി തങ്ങൾ പറഞ്ഞത് നോക്കൂ..കടൽ ജലം കലങ്ങാൻ മാത്രം ദുശിച്ചതാണീ ആഗ്യം.


#സത്യം സ്വർഗ്ഗത്തിലേക്ക് കളവ് നരകത്തിലേക്ക്.

عَنْ شَقِيقٍ عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ട്ടعَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِى إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِى إِلَى الْجَنَّةِ وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا وَإِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِى إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِى إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا :مسلم6805
#നബിയുടെ പേരിൽ കളവവോ??

عَنِ الْمُغِيرَةِ رَضِيَ اللَّهُ عَنْهُ قَالَ :سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ :إِنَّ كَذِبًا عَلَيَّ لَيْسَ كَكَذِبٍ عَلَى أَحَدٍ مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ :البخاري1291
നബി തങ്ങളുടെ പേരിൽ കള്ളം പറഞ്ഞാൽ അത് ഗുരുതരമായ തെറ്റാണ്,നരകത്തിൽ അവർക്ക് സീറ്റ് ഉറപ്പ്.

സോഷ്യൽ മീഡിയൽ ഹദീസ് എന്ന വിധം പടച്ചു വിടുന്ന പലതരം പോസ്റ്റുകൾ വരാറുണ്ട്. ഉറപ്പില്ലാത്തത് കണ്ട പാടെ തള്ളിവിടരുത്, ഹറാമാണത് .

#ഖബറിൽ തന്നെ ശിക്ഷ തുടങ്ങും

عَنِ ابْنِ عَبَّاسٍ قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِحَائِطٍ مِنْ حِيطَانِ الْمَدِينَةِ ، أَوْ مَكَّةَ فَسَمِعَ صَوْتَ إِنْسَانَيْنِ يُعَذَّبَانِ فِي قُبُورِهِمَا فَقَالَ النَّبِيُّ صلى الله عليه وسلم يُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ ثُمَّ قَالَ بَلَى كَانَ أَحَدُهُمَا لاَ يَسْتَتِرُ مِنْ بَوْلِهِ ،وَكَانَ الآخَرُ يَمْشِي بِالنَّمِيمَةِ ثُمَّ دَعَا بِجَرِيدَةٍ فَكَسَرَهَا كِسْرَتَيْنِ فَوَضَعَ عَلَى كُلِّ قَبْرٍ مِنْهُمَا كِسْرَةً فَقِيلَ لَهُ يَا رَسُولَ اللهِ لِمَ فَعَلْتَ هَذَا قَالَ لَعَلَّهُ أَنْ يُخَفَّفَ عَنْهُمَا مَا لَمْ تَيْبَسَا :البخاري58 
പരദൂഷണം പറയുന്നവർക്കും, മൂത്രിച്ചാൽ ശരിയാം വിധം ശുദ്ധീകരിക്കാത്തവർക്കും ഖബറിൽ തന്നെ ശിക്ഷ തുടങ്ങും.

#വ്യാജന്മാർ വരും,അവരെ കരുതിയിരിക്കണം.

عن أَبي هُرَيْرَةَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم يَكُونُ فِى آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ يَأْتُونَكُمْ مِنَ الأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلاَ آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ لاَ يُضِلُّونَكُمْ وَلاَ يَفْتِنُونَكُمْ  مسلم 16
#അവർ പറയുന്നു എന്ന ന്യായം വേണ്ട.

ആരെങ്കിലും പറയുന്നത് കേട്ട് നാം അത് പറയാൻ നിൽക്കണ്ട,
നമ്മൾ പറയുന്നത് സത്യമാണെന്ന് ഉറപ്പിക്കണം.
وفيه الحديث: بِئْسَ مَطِيَّةُ الرجلِ زَعَمُوا، فإنَّ الإِنسانَ إذا أراد أن يتكلَّم بأمرٍ يَعْلَمُ أنه كذبٌ، يُصَدِّرُهُ بتلك الكلمة، ويقول: زَعَمَ الناسُ كذلك. كأنَّه لا يَحْمِلُهُ على نفسه، ويَعْزُوه إلى الناسِ، احترازاً عن صريح الكذب والزور. فالمعنى: أنَّ تلك الكلمة آلةٌ لإشاعة الزور، كما أن المَطِيَّةَ آلةٌ لقطع السفر. فإذا أراد الرجلُ أن لا يمشي على أقدامه، رَكِبَ راحلتَهُ، وذهب. كذلك إذا أراد أن يتكلَّم بالكذب، ولا يَحْمِلُهُ على نفسه، قال: زَعَمُوا، فأجرى الكذبَ بين الناس.


#വ്യഭിചാരത്തേക്കാൾ വലിയ തെറ്റാണ് അപവാദ പ്രചരണം.

عن جابر بن عبد الله وأبي سعيد الخدري قالا قال رسول الله صلى الله عليه و سلم الغيبةُ أشدُّ من الزنى قيل وكيف قال الرجلُ يزنِي ثم يتوب فيتوب الله عليه وإن صاحب الغيبة لا يغفرله حتى يغفر له صاحبه : المعجم الأوسط6590
#ഗീബത്ത് വലിയ തിന്മയാണ്,സോഷ്യൽ മീഡിയയിലും അത് പാടില്ല.

ജനങ്ങളുടെ പച്ചമാംസം തിന്നുന്നതിന് സമമാണ് ഗീബത്ത്,
وعن ابن عباس رضى الله عنهما الغيبة ادام كلاب الناس 
وكان ابو الطيب الطاهرى يهجو بنى سامان فقال له نضر بن احمد الى متى تأكل خبزك بلحوم الناس فخجل ولم يعد 
അവർ അന്ത്യനാളിൽ സ്വശരീരങ്ങളെ വലിച്ചു കീറുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും.
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم  لَمَّا عُرِجَ بِى مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمِشُونَ وُجُوهَهُمْ وَصُدُورَهُمْ فَقُلْتُ مَنْ هَؤُلاَءِ يَا جِبْرِيلُ قَالَ هَؤُلاَءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ وَيَقَعُونَ فِى أَعْرَاضِهِمْ:أبوداود 4880
നോമ്പിന്റെ പ്രതിഫലം ഗീബത്ത് കൊണ്ട് പോവും,
പട്ടിണി ബാക്കിയാവും
وفى الحديث خَمْس يُفَطِّرْنَ الصَّائِم : الْكَذِب , وَالْغِيبَة وَالنَّمِيمَة وَالنَّظْرَة السُّوء , وَالْيَمِين الْكَاذِبَة 
واول من اغتاب ابليس اغتاب آدم 
قال النبى عليه السلام  من رد عن عرض اخيه رد الله عن وجهه النار يوم القيامة

#അപവാദങ്ങൾ കേൾക്കാനും നിൽക്കരുത്.

മറ്റുള്ളവർ പടച്ചു വിടുന്ന അപവാദ കഥകൾ കേട്ടു നിൽക്കരുത്,അതും തിന്മയാണ്.
وقال عليه السلام  المغتاب والمستمع شريكان فى الاثم  
وعن ميمون انه أتى بجيفة زنجى فى النوم فقيل له كل منها فقال لم قيل لانك اغتبت عبد فلان فقال ما قلتُ فيه شيأ قيل لكنك استمعت ورضيت فكان ميمون لا يغتاب احدا ولا يدع احدا أن يغتاب عنده احدا

No comments: