ഖുറൈശി നേതാക്കളുടെ ഉത്തരവ് കേട്ട്
തൻഈമിലേക്ക് പോയവരുടെ കൂട്ടത്തിൽ
സഈദ് ബിനു ആമിർ അൽ ജുമഹിയുമുണ്ടായിരുന്നു....
തൻഈം ജനനിബിഢമായിരിക്കുന്നു.
എന്തിന് ഇങ്ങോട്ട് വന്നു എന്ന് പലരെയും പോലെ സഈദുബിനു ആമിറിനും അറിയില്ലായിരുന്നു...
കൂട്ടത്തിലാരോ പറഞ്ഞുകേട്ടു
'ഖുബൈബ് ബിനു അദിയ്യിനെ തൂക്കിലേറ്റുന്നുണ്ട്,
എല്ലാവരും കാൺകെ
ശിക്ഷ നടപ്പിലാക്കണം,
ഇനിയാരും മുഹമ്മദിന്റെ കൂട്ടത്തിലേക്ക്
പോകരുത്, ഇതാണ് ഖുറൈശി നേതൃത്വത്തിന്റെ തീരുമാനം'...
പവിത്രമായ 'ഹറം' ഒരാളുടെയും രക്തം കൊണ്ട് അശുദ്ധമാകരുത്,അവിടെ അക്രമങ്ങൾക്ക് വിലക്കാണ്, അങ്ങനെയാണ് ഖുബൈബിന്റെ ശിക്ഷ ഹറമിനു പുറത്തുള്ള തൻഈമിലാക്കാൻ തീരുമാനമാകുന്നത്.
ഖുബൈബ്(റ) ധീരനായ യുവാവാണ്
ഖുറൈശി പ്രമുഖരായ അബൂസുഫിയാൻ,
സ്വഫ് വാനുബിനു ഉമയ്യ,
തുടങ്ങിയവരോട് കിടപിടിക്കുന്നവൻ.
ആദർശം ആരുടെ മുന്നിലും പണയപ്പെടുത്താത്തവൻ,
ആസ്വിമു ബിനു സാബിത്തിന്റെ നേതൃത്വത്തിൽ
ഗസ് വത്തു അൽറജീഇനു വേണ്ടി
ബനൂ ഹുദൈലിലേക്ക് അയക്കപ്പെട്ട
പത്തംഗ സംഗത്തിലായിരുന്നു ഖുബൈബും,
സന്ധിയാവാമെന്ന വ്യാജേന
ചതിയിലൂടെ അവരെ തടവിലാക്കുകയും
ഏഴുപേരെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തി,
ഖുബൈബ് അടക്കമുള്ള മൂന്നുപേരെ
മക്കയിൽ കൊണ്ടുപോയി
വിൽപന നടത്തുകയും ചെയ്തു.
ഖുബൈബ് ഇപ്പോൾ ബനുൽ ഹാരിസിന്റെ കസ്റ്റഡിയിലാണ്..
ബദ്റിൽ തങ്ങളുടെ പിതാവിനെ വകവരുത്തിയതിന്റെ പ്രതികാരമാണ്
ആ കുടുംബത്തിന്റെ മനസ്സുനിറയെ.
ഖുറൈശികൾക്ക് മൊത്തത്തിലാവട്ടെ പരാജയപ്പെട്ടതിന്റെ കണക്കു തീർക്കലും,
കൈകൾ ബന്ധിച്ച് ആട്ടും തൊഴിയുമായി
ഖുബൈബ് കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു,
സ്ത്രീകളും കുട്ടികളും അസഭ്യ വർഷങ്ങളുമായി പിന്നാലെ കൂടി,
സഈദുബിനുആമിർ
എല്ലാം ദൂരെ നിന്നും കണ്ടു നിന്നു.
നീളമുള്ളതിനാൽ ദൂരത്തു നിന്നും എല്ലാം
കാണാൻ കഴിയുമായിരുന്നു സഈദിന്.
ആർപ്പുവിളികളും ആക്രോശങ്ങളുമായി
വൻജനാവലി തന്നെ ഒരുമിച്ചു കൂടിയിട്ടുണ്ട്.
ആകെ ബഹളമയമായ ആൾക്കൂട്ടത്തിനിടയിൽ
സഈദ്ബിനു ആമിർ ഖുബൈബിനെ
ശ്രദ്ധിച്ചു കൊണ്ടിരുന്നു.
അയാൾ എന്തൊക്കെയോ പറയുന്നുണ്ട്,
മരണം മുന്നിൽ കാണുന്ന
വെപ്രാളമൊന്നും ആ മുഖത്തില്ല,
എന്തായിരിക്കും അയാൾ പറയുന്നത്?!
തൂക്കു കയർ മുന്നിൽ ആടിയുലയുമ്പോഴും
അയാൾക്കെങ്ങനെ ചിരിക്കാനാകുന്നു?!,
സഈദിന്റെ മനസ്സിൽ സംശയങ്ങളുടെ കൊള്ളിയാൻ മിന്നി...
കാതുകൾ അങ്ങോട്ട് തിരിച്ച്
ശ്രദ്ധിച്ചു കേട്ടു നോക്കി,..
"പറ്റുമെങ്കിൽ അവസാനമായി ഒരു നാല് റക്അത്ത് നിസ്കരിക്കാൻ എന്നെ അനുവദിക്കണം" ഖുറൈശികളോട്
ഖുബൈബ് വളരെ ശാന്തമായി അപേക്ഷിച്ചു.
സ്രഷ്ടാവിന്റെ മുന്നിൽ തലകുനിച്ച് വിധേയത്വം പ്രകടിപ്പിക്കണം,
മരണത്തിനു മുന്നിലകപ്പെട്ടവന്റെ
അവസാന ആഗ്രഹം,കേട്ടുകേൾവി പോലുമില്ലാത്ത ഈ അന്ത്യാഭിലാഷത്തിനു മുന്നിൽ എല്ലാവരും സ്തബ്ദരായി നിന്നു......
അത്ഭുതത്തോടെ ഖുബൈബിനെ തന്നെ നോക്കി..
എല്ലാവരിലും ആകാംക്ഷയാണ്,
മരണത്തിനു മുന്നിലും ചിത്തം
പതറാത്ത ആദർശശാലിയുടെ
ജീവിതത്തിന്റെ അവസാന നിമിഷം എന്താവുമെന്നറിയാൻ,
ഉന്തിയും തിരക്കിയും സഈദുബിനു ആമിർ
മുന്നിലെത്തി .......
(തുടരും)
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747 629 381
9747 220 786


No comments:
Post a Comment