Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 15, 2019

ഇസ്ലാമിക് കഥാമാല -ഭാഗം 2-ഹിംസ്വിന്റെ നായകൻ....രണ്ട്.

അവസരം മുതലെടുത്ത് ഖുബൈബ്(റ) 
രണ്ട് റകഅത്ത് പെട്ടെന്ന് പൂർത്തിയാക്കി,
പടച്ച റബ്ബിനോടുള്ള അവസാന മുനാജാത്ത് (സംഭാഷണം),
വിശ്വാസിക്ക് കൺകുളിർമയേകുന്ന നിമിഷങ്ങളാണ് നിസ്കാര സമയം.
ഖുബൈബ് നിസ്കാരം കൂടുതൽ നീട്ടിയില്ല..
നേരെ ഖുറൈശികളിലേക്ക് തിരിഞ്ഞ് ഉച്ചത്തിൽ പറഞ്ഞു, 
"മരണം പേടിച്ചിട്ടാണ് നിസ്കാരം നീട്ടുന്നതെന്ന് നിങ്ങൾ വിചാരിക്കുമെന്ന് കരുതിയാണ് 
വേഗം മതിയാക്കിയത്. ഇല്ലെങ്കിൽ ധാരാളം നിസ്കരിക്കുമായിരുന്നു ഞാൻ"
ഇതു കേട്ട ശത്രുക്കൾക്ക് ദേഷ്യം അടക്കാനായില്ല.
അവർ ഖുബൈബിനു നേരെ
ആക്രോശവുമായി വന്നു,
അക്രമങ്ങൾ അഴിച്ചു വിട്ടു,
സഈദുബിനുആമിർ വല്ലാതെ 
മനസ്സു പിടച്ചു പോയത് ആ ആരംഗം 
ശ്രദ്ധയിൽ പെട്ടപ്പോഴാണ്,
ഓരോരുത്തരായി ഖുബൈബിന്റെ അടുത്തേക്ക് വരുന്നു,
ശരീരത്തിലെ പച്ച മാംസം 
ജീവനോടെ അരിഞ്ഞരിഞ്ഞെടുക്കുന്നു,
മുഖത്തു നോക്കി ആക്രോശിച്ചു കൊണ്ടവർ ചോദിക്കുന്നു,
"ഖുബൈബ്, നിനക്ക് പകരം മുഹമ്മദാണ് ഈ സ്ഥനത്തെ വേണ്ടെതെന്ന് നീ ആഗ്രഹിക്കുന്നുവോ.??"..
ഖുബൈബ്(റ) ധീരമായി തന്നെ പ്രതിവചിച്ചു
"അല്ലാഹുവാണ് സത്യം,
മുത്ത് നബി(സ്വ)യുടെ കാൽപാദത്തിൽ ഒരു മുളള് തറക്കുന്നത് പോലും എനിക്ക് 
സഹിക്കാൻ കഴിയില്ല,"
സ്വജീവനെക്കാൾ പ്രിയമായിരുന്നല്ലോ 
അവർക്ക് പ്രിയ ഹബീബി(സ്വ)നെ,

ഖുബൈബി(റ)ന്റെ ശരീത്തിൽ നിന്നും പച്ചമാംസം 
കഷ്ണങ്ങളായി മുറിക്കപ്പെട്ടു,രക്തം വാർന്നു കൊണ്ടിരിക്കുന്നു, ആ ഉറച്ച ശബ്ദത്തിലുള്ള മറുപടിയിൽ ഖുബൈബി(റ)ന്റെ മനസ്സിലെ ആദർശ തീവ്രത അവർക്ക് മനസ്സിലാകുമായിരുന്നു,
ഇനി പ്രലോഭനത്തിനു മറ്റൊരു വഴിയില്ലെന്ന് കണ്ട മുശ്രിക്കുകൾ അട്ടഹസിച്ചു കൊണ്ടിരുന്നു 
"കൊല്ലവനെ,കൊല്ലവനെ".
.............…………………………………………………………………
സഈദു ബിനു ആമിറിന്റെ കണ്ണുകൾ തൂക്കുമരത്തിലേക്കുയർന്നു.
ഖുബൈബി(റ)നെ തൂക്കിലേറ്റുകയാണ്,
അവസാനമായി ആ കഴുമരത്തിൽ നിന്നും 
ഇരു നയനങ്ങളും ആകാശത്തേക്കുയർത്തി 
ഖുബൈബ്(റ) പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
"ഇതിനുള്ള പ്രതികാരം നീ ചെയ്യണേ അല്ലാഹ്,
റബ്ബേ ഒരാളെയും നീ വെറുതെ വിടല്ലേ,അവരെ നീ മുച്ചൂടും നശപ്പിക്ക് അല്ലാഹ്,
മദീനയിലുള്ള മുത്ത് നബി(സ്വ)ക്ക് എന്റെ സ്വലാത്ത് സലാമുകൾ നീ എത്തിക്കണേ"....
ഖുബൈബി(റ) അവസാന പ്രാർത്ഥനയാണ്,
ആ ധീര കേസരിയുടെ അധരങ്ങളിൽ നിന്ന് ശഹാദത്തിന്റെ പുണ്യവചനങ്ങൾ നിർഗളിച്ചുകൊണ്ടിരുന്നു......
ഇന്നാലില്ലാഹ്...

"വഅലൈകുമുസ്സലാം ഖുബൈബ്,
മദീനയിൽ വെച്ച് വിതുമ്പുന്ന ഹൃദയവുമായി 
അദൃശ്യമറിയുന്ന മുത്ത്നബി(സ്വ) സലാം മടക്കി,കൂടെയിരുന്ന സ്വഹാബത്തിനോട് വിവരിച്ചു കൊടുത്തു,
കഴുമരത്തിൽ കിടന്ന് അന്ത്യശതവാസം വലിക്കുമ്പോ അല്ലാഹുവിനെ സാക്ഷിയാക്കി ഖുബൈബ് എനിക്ക് സലാം പറഞ്ഞിരിക്കുന്നു, 
വിശ്വസിച്ച ആദർശത്തിനു മുന്നിൽ 
സംഹാരതാണ്ഡവങ്ങൾ ക്ക് പ്രസക്തിയില്ലെന്ന് തെളിയിച്ച പ്രിയ ഖുബൈബ് (റ) സ്വർഗ്ഗം പുൽകിയിരിക്കുന്നു"..
ഖുറൈശികളൊക്കെ മക്കയിലേക്ക് തിരിച്ചുപോയെങ്കിലും സഈദുബിനു ആമിറിന് 
ആ കാഴ്ചകൾ കൺവെട്ടത്തു നിന്നും മറയുന്നില്ലായിരുന്നു, മനസ്സിൽ സങ്കടം തളം കെട്ടിയ സഈദിന് പിടിച്ചു നിൽക്കാനായില്ല.

ഉറക്കിലും ഉണർവിലും സഈദിന്റെ കൺമുന്നിൽ ആ ഭീകര രംഗങ്ങൾ....
കഴുമരത്തിനു മുന്നിലും ശതന്തമായി നിന്ന് നിസ്കരിക്കുന്ന ആ രംഗം മനസ്സിനെ 
വല്ലാതെ മഥിച്ചിരുന്നു.
അവസാനമായി ഖുബൈബ് (റ)ന്റെ പ്രാർത്ഥന അക്ഷരാർത്ഥത്തിൽ 
സഈദിന്റെ ഉറക്കം കെടുത്തി,
ആ പ്രാർത്ഥന സ്വീകരിച്ചിരിക്കും തീർച്ചയാണ്,
ഞാൻ രക്ഷപ്പെടുമോ,..?
ഇടിത്തീ വീണ് കത്തിയെരിയുമോ,..?
ആകാശത്ത് നിന്ന് കരിങ്കല്ലു വീണ് 
ചതഞ്ഞു പോകുമോ..?
രക്ഷപ്പെടാൻ എന്താ മാർഗ്ഗം..?
സഈദുബിനു ആമിറിന് നിദ്രാ വിഹീനമായ രാത്രികളായിരുന്നു അന്നു മുതൽ...
ആൾക്കൂട്ടത്തിലിറങ്ങാൻ ഭയം,
ആകെ വിഷണ്ണനായി മാറിയിരിക്കുന്നു.....
വേണ്ടില്ലായിരുന്നു,അന്ന് മക്കയിൽ തന്നെ നിന്നിരുന്നെങ്കിൽ,ഖുബൈബിന്റെ 
കൊലക്ക് സാക്ഷിയാവാതിരുന്നെങ്കിൽ........
സഈദ് മനസ്സിൽ ഓരോന്ന് ആലോചിച്ചു കൊണ്ടേയിരുന്നു ..............

(തുടരും....)
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747 629 381
9747 220 786
…………………………………………………………………………………………

No comments: