Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 22, 2019

ഇസ്ലാമിക കഥാമാല - 2 - ഹിംസ്വിന്റെ നായകൻ - അഞ്ച്-

"എങ്ങനെയുണ്ട് നിങ്ങളുടെ അമീർ.....?

ഉമർ(റ) ചോദ്യം കേട്ടതോടെ ഹിംസ്വുകാർ പരാതികളുടെ കെട്ടഴിച്ചു വിട്ടു......
ഓരോരുത്തരും പരാതിയുമായി വന്നു..പ്രധാനമായു നാല് കാര്യങ്ങളാണ് ആ പരാതിപ്പട്ടികയിലുള്ളത്.......

"അല്ലാഹ്...സഈദിനെ കുറിച്ചുള്ള എന്റെ ഭാവനകളെ നീ അസ്ഥാനത്താക്കല്ലേ'..

എന്ന പ്രാർത്ഥനയോടെ ഖലീഫ ഉമർ(റ)വിചാരണ നടപ്പാക്കാൻ തീരുമാനിച്ചു..
നാട്ടുകാർ മുഴുവനും കൂടി നിൽക്കുകയാണ്
കൂട്ടത്തിൽ പ്രതിയെന്നോണം അമീർ സഈദുബിനു ആമിറും(റ)....

"എന്താണ് നിങ്ങളുടെ പരാതി'? വാദി ഭാഗത്തോടായി ഖലീഫ ചോദിച്ചു.

"നേരം വെളുത്ത് ഉച്ചവരെ ജനങ്ങളിലേക്ക് വരില്ല അദ്ധേഹം.." ഹിംസ്വുകാരുടെ മറുപടി
'നിങ്ങൾക്കെന്തു പറയാനുണ്ട്...?ഖലീഫയുടെ ചോദ്യം...
"അല്ലാഹുവാണേ,ഞാനത് പറയരുതെന്ന് കരുതിയതായിരുന്നു.ഇപ്പോളത് പറ്റില്ലല്ലോ..
അല്പനേരത്തെ മൗനത്തിനൊടുവിൽ സഈദ്(റ)പ്രതിവചിച്ചു...
"എന്റെ വീട്ടുവേലക്ക് ഒരു സേവകനില്ല 
അതി രാവിലെ തന്നെ മാവ് കുഴച്ച്
ആവശ്യമായ ഭക്ഷണം പാകം ചെയ്ത് അംഗശുദ്ധി വരുത്തിയാണ് എന്നുമെന്റെ ജീവിതം തുടങ്ങുന്നത്,അതുകാരണം ജനങ്ങളിലേക്കെത്താൻ വൈകുന്നു.."
ഖലീഫ:ഇനി വല്ലതും പറയാനുണ്ടോ..?
നാട്ടുകാർ: "ഞങ്ങളുടെ അമീർ രാത്രിയിലാർക്കും ചെവികൊടുക്കില്ല"
"എന്തു പറയാനുണ്ട് സഈദേ നിങ്ങൾക്ക്"...?
ഖലീഫ ചോദിച്ചു.
"പകൽ ജനങ്ങൾക്കും രാത്രി അല്ലാഹുവിനു വേണ്ടിയുമാണ് ഞാൻ നിശ്ചയിച്ചിട്ടുള്ളത്"
ഭവ്യതയോടെ സഈദ് മറുപടി പറഞ്ഞു...
"ഇനി വല്ലതും....? ഖലീഫ ചോദ്യം തുടർന്നു.
" മാസത്തിലൊരു ദിവസം പുറത്തിറങ്ങാറില്ല"
"എന്തായിത് സഈദേ.." ഖലീഫ ചോദിച്ചു.
'അമീറുൽ മുഅ്മിനീൻ...എനിക്ക് പരിചാരകരോ സേവകരോ ഇല്ല.മാറ്റിയുടുക്കാൻ വേറെ വസ്ത്രവുമില്ല,
മാസത്തിലൊരു തവണയാണ് ഞാനീ വസ്ത്രം അലക്കി വൃത്തിയാക്കുന്നത്,അത് ഉണങ്ങുന്നത് വരെ കാത്തിരിക്കും,വസ്ത്രം ഉണങ്ങിയിട്ട് വൈകുന്നേരം പുറത്തിറങ്ങാറാണ് പതിവ്."
'അവസാനമായി വല്ലതുമുണ്ടോ...'?
ഖലീഫ ആരാഞ്ഞു.
"അദ്ധേഹം ഇടക്കിടെ കുറച്ചു നേരം ബോധരഹിതനാകും,പിന്നെ സദസ്സിനു മുന്നിലേക്ക് വരില്ല..."
'എന്താ സഈദ് ഇങ്ങനെ'?
ഖലീഫ ഉമർ(റ) ചോദിച്ചു.
"ഖുബൈബി(റ)നെ തൂക്കിലേറ്റുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട്.അന്ന് ഞാൻ ശത്രുപാളയത്തിലായിരുന്നു...
സഈദുബിനുആമിർ (റ) പറഞ്ഞു തുടങ്ങി....
തന്റെ മനസ്സിനെ പിടിച്ചുലച്ച ആ നിമിഷങ്ങൾ,കൊടും ക്രൂരതയുടെ മായാത്ത ഓർമ്മകൾ,ശരീരത്തിലെ പച്ച മാംസം തുണ്ടം തുണ്ടമായി അരിഞ്ഞെടുക്കുമ്പോഴും മുത്ത് നബി(സ്വ)യുടെ കാലിൽ മുള്ള് തറക്കുന്നതാണെനിക്ക് ഇതിനെക്കാൾ വേദനയെന്നു പറഞ്ഞ, പകൃതി പോലും തേങ്ങിയ അനുരാഗത്തിന്റെ അനിർവചനീയ നിമിഷങ്ങൾ ,തന്റെ നയനങ്ങളെ നിദ്രാവിഹീനമാക്കിയ ആ കരളുരുകുന്ന പ്രാർത്ഥന.....
എന്തേ ഞാനന്ന് ഖുബൈബി(റ)നെ രക്ഷിക്കാതിരുന്നത്...?
എന്നോട് റബ്ബ് പൊറുക്കുമോ?
ഇതോർക്കുമ്പോൾ അറിയാതെ ഞാൻ മോഹാലസ്യപ്പെട്ടു പോകും......"
"എന്റെ ധാരണ തെറ്റിക്കാത്ത അല്ലാഹുവിന് സർവ്വ സ്ത്രോത്തങ്ങളും"...
എല്ലാം കേട്ട ഖലീഫ ഉറക്കെ വിളിച്ചു പറഞ്ഞു.
ശേഷം ആയിരം ദീനാർ അമീറിന്റെ ആവശ്യനിർവ്വഹണത്തിനു വേണ്ടി കൊടുത്തയച്ചു..
ഇതു കണ്ട സഈദുബിനു ആമിർ(റ)ന്റെ ഭാര്യക്ക് സന്തോഷമായി,
"ദാ ഈ പണം കൊണ്ട് പോയി ഒരു പരിചാരകനെയും വീട്ടു സാധനങ്ങളും വാങ്ങി വരൂ" അവൾ സഈദു ബിനു ആമിർ(റ)നോട് ആവശ്യപ്പെട്ടു...
'നിനക്ക് ഇതിനേക്കാൾ ശ്രേഷ്ടമായ വേറൊന്നുമില്ലേ".....അമീർ ഭാര്യയോട് ചോദിച്ചു.
'അതെന്താ ...'
ഭാര്യ മറുത്തു ചോദിച്ചു.
"നമ്മളെക്കാൾ ആവശ്യക്കാർ വേറെയുണ്ടാവും അവർക്കു നൽകാം.."
"അതെന്തിനാ" ഭാര്യ വീണ്ടും ചോദിച്ചു.
" അല്ലാഹുവിന് കടമായി നൽകാം,അവൻ അതിലും നല്ലത് പകരം തരും'
"നിങ്ങൾക്ക് നല്ലതു വരും" ഭാര്യക്കും തൃപ്തിയായി ആ തീരുമാനം,
മരണപ്പെട്ടുപോയ പാവപ്പെട്ടവന്റ വിധവയും അനാഥരുമടങ്ങുന്ന നിരാലംബ കുടുംബത്തിന് ആ പണം കൊടുത്തയച്ചു സഈദ്ബുആമിർ (റ)....ഹിജ്റ 20ൽ മഹാനവർകൾ ഈ ലോകത്തോട് വിടപറഞ്ഞു....

സ്വന്തം ജീവിതപുഷ്ടിക്കു വേണ്ടി അധികാരം ദുർവനിയോഗം ചെയ്യുന്ന അഭിനവർക്ക് പാഠമാവട്ടെ ഈ പരിത്യാഗിയായ അമീറിന്റെ ജീവിതം.....................
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ

9747 629 381 
9747 220 786
………………………………………………………………………………

No comments: