Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 12, 2019

അഗ്നിയിൽ കുരുത്ത താരകങ്ങൾ - ഭാഗം നാല്

മുത്ത് നബിയുടെ സ്വർഗ്ഗീയ സുവിശേഷം.. മനസ്സിൽ കുളിര് പടർത്തിയ നിമിഷങ്ങൾ..
സമയ്യ ബീവി(റ)യും യാസിറു(റ) മാനസികമായി സന്തോഷത്തിലായിരുന്നെങ്കിലും ബനൂ മഖ്സൂമുമാരുടെ കിരാതവാഴ്ചകൾക്ക് അറുതി വന്നില്ല...
തലങ്ങും വിലങ്ങും പ്രഹരങ്ങൾ.....
സഹിക്കുകയല്ലാതെ വേറെയെന്തു മാർഗ്ഗം,..?!
വിശ്വസിക്കുന്ന ആദർശം 
കൈവിട്ടുപോകാതെ സൂക്ഷിക്കാൻ 
ക്ഷമ മാത്രമായിരുന്നു പോംവഴി,
മുത്ത് നബിയുടെ നിർദ്ദേശവും അതായിരുന്നല്ലോ...
അവരാ വാക്കുകൾ ഓർത്തു "സ്വബ്റൻ ആലയാസിർ"
............……………………………………………………..........
സുമയ്യ ബീവിക്കു നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തി കൂടുതലാണ്,
അതിനിടയിലാണ് എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ അബൂ ജഹൽ കടന്നു വന്നത്....
ഖുറൈശികളുടെ തലവനാണയാൾ,
അഹങ്കാരത്തിന്റെ മൂർത്തീഭാവം,
ഈ ഉമ്മത്തിലെ ഫറോവ,
ഇസ്ലാമിലേക്ക് വന്ന ഒരാളെയും വെറുതെ വിടരുതെന്ന് അദ്ധേഹത്തിന് നിർബന്ധമായിരുന്നു,കിട്ടുന്നയിടങ്ങളിലെല്ലാം അയാളും പരിവാരവും വിശ്വാസികളെ അക്രമിച്ചു കൊണ്ടിരുന്നു.
ഇവിടെയും അയാൾ വന്നത് 
മറ്റു ലക്ഷ്യത്തിലല്ല..
സുമയ്യക്കു നേരെ അയാൾ ചീറിയടുത്തു,
തീ തുപ്പുന്ന കണ്ണുകളും,
ചുവന്നു തുടുത്ത മുഖവും,
അയാളുടെ വരവിൽ തന്നെ കലിപ്പിന്റെ കാഠിന്യം കാണാമായിരുന്നു..
അസഭ്യങ്ങളുടെ പേമാരിയായിരുന്നു പിന്നീട്,
അയാൾക്ക് ദേഷ്യം അടങ്ങുന്നില്ല,
ഉറയിലുള്ള ചവളം ഊരിയെടുത്ത് 
സുമയ്യ ബീവിയുടെ അടിവയറ്റിലേക്ക് 
ആഞ്ഞു കുത്തി,
കുത്തിന്റെ ശക്തി കാരണം ചവളം മുതുകിലൂടെ പുറത്തേക്ക് തെറിച്ചു നിന്നു..
സുമയ്യ ബീവി ആർത്തു വിളിച്ചു
അശ്ഹദു അല്ലാഇലാഹ ഇല്ലള്ളാഹ്,
വഅന്ന മുഹമ്മദൻ റസൂലുള്ളാഹ്...
സുമയ്യ ബീവിയുടെ കണ്ണുകളടഞ്ഞു,
ഇന്നാലില്ലാഹ്............

വിശ്വാസ വിഹായുസ്സിലെ ആ പെൺ താരകം 
അസ്തമിച്ചിരിക്കുന്നു....
മക്കയുടെ മണൽ തരികൾ 
ഈറനണിഞ്ഞ നിമിഷങ്ങൾ,
വാനലോകത്തെ മാലാഖമാർ പോലും നെടുവീർപ്പിട്ടു..
ഇസ്ലാമിക ചരിത്രത്തിൽ ആദ്യ രക്തസാക്ഷിയായി 
സുമയ്യ ബീവി സ്വർഗ്ഗീയ പറുദീസയിലേക്ക് പറന്നിരിക്കുന്നു,ഇന്നാലില്ലാഹ്......
വിശ്വാസികൾക്ക് ഈ വാർത്ത സഹിക്കാനായില്ല,

ധാരധാരയായി ഒഴുകുന്ന കണ്ണീർ തുള്ളികൾ തുടച്ച് സമാധാനം അഭിനയിക്കാനേ അമ്മാറി(റ)ന് കഴിയുമായിരുന്നുള്ളൂ....
യാസിർ(റ) ആകെ തളർന്നിരിക്കുന്നു,
ഒന്നും മിണ്ടാൻ പോലും കഴിയുന്നില്ല,
ജീവിതത്തിന്റെ നല്ലപാതി പിരിഞ്ഞപ്പോ മാനസികമായും പ്രയാസപ്പെട്ടു...
മരണം മുന്നിൽ കണ്ടു നിൽക്കുന്ന യാസിർ(റ) 'ലാഇലാഹ ഇല്ലള്ളാഹ്' ചൊല്ലിക്കൊണ്ടിരുന്നു..
അധികം താമസിച്ചില്ല ആ സ്നേഹ നക്ഷത്രം കൂടി മറഞ്ഞിരിക്കുന്നു....ഇന്നാലില്ലാഹ്........

ജീവിതത്തിൽ താങ്ങും തണലുമായി നിന്ന 
വാത്സല്യ നിധികളായ ഉമ്മയും പ്രിയ പിതാവും ഈ ലോകത്ത് നിന്നും പിരിഞ്ഞിരിക്കുന്നു....
അമ്മാർ ആകെ തളർന്നു...
എന്നാലും ആത്മ വീര്യം നഷ്ടപ്പെടാതെ പ്രഹരങ്ങളെ ചെറുത്തു നിന്നു........
സർവ്വ പരിധികളും ഭേദിച്ച് അമ്മാറിനെ അവർ ആക്രമിച്ചു കൊണ്ടേയിരുന്നു.....

(തുടരും)
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
9747629381
9747220786
…………………………………………………………………………

No comments: