Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 4, 2019

ഹദീസ് പാഠം 1088


┏══✿ഹദീസ് പാഠം 1088✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 29
             1 - 8 -2019 വ്യാഴം
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الْأَيَّامِ يَعْنِي : الْعَشْرَ ، قَالُوا : يَا رَسُولَ اللهِ وَلَا الْجِهَادُ فِي سَبِيلِ اللهِ ؟ قَلَا الْجِهَادُ فِي سَبِيلِ اللهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ ، وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ (رواه أبو داود وابن ماجة)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സൽപ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ (ദുൽ ഹിജ്ജ പത്ത് ദിവസം) ചെയ്യുന്നതിലേറെ മഹത്വം ലഭിക്കുന്ന മറ്റൊരു ദിവസം ഇല്ല തന്നെ അവർ ചോദിച്ചു: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതും പെടില്ലെ? തിരു നബി ﷺ പറഞ്ഞു: ഒരാൾ തന്റെ ശരീരവും സമ്പാദ്യവുമായി ധർമ്മസമരത്തിലേക്ക് പുറപ്പെട്ട് അതിൽ നിന്ന് ഒന്നും തന്നെ തിരിച്ചു കൊണ്ട് വരാത്ത ഒരാളൊഴികെ ധർമ്മസരവും അപ്രകാരം തന്നെ(അബൂ ദാവൂദ്, ഇബ്നു മാജ)

വിവരണം: ദുൽഹിജ്ജ യുടെ ആദ്യത്തെ പത്ത് ദിനരാത്രങ്ങൾ വർഷത്തിലെ മറ്റു ദിനരാത്രങ്ങളെക്കാൾ ആരാധനകൾക്ക് പുണ്യം ലഭിക്കുന്ന സമയവും സന്ദർഭവുമാണ്. ഇത് കേട്ട സ്വഹാബികൾ ആരാഞ്ഞു. ഏറ്റവും പ്രതിഫലാർഹമായ ആരാധനയാണല്ലോ ധർമ്മസമരം എന്നാൽ ഈ പത്ത് ദിവസം അല്ലാത്ത ദിവസങ്ങളിൽ യുദ്ധം ചെയ്താലും ദുൽ ഹിജ്ജ പത്ത് ദിനരാത്രങ്ങളിൽ ചെയ്യുന്ന ആരാധനയുടെ പ്രതിഫലം ലഭിക്കില്ലേ എന്ന്? തിരു നബി ﷺ പറഞ്ഞു: ധർമ്മ സമരത്തിൽ ഏർപ്പെട്ടവരേക്കാളും പ്രതിഫലം ഈ പത്ത് ദിനരാത്രങ്ങൾ ചെയ്യുന്ന സൽപ്രവർത്തനങ്ങൾക്കാണ് പക്ഷെ ഈ ദിവസങ്ങളിൽ അല്ലാത്ത സന്ദർഭത്തിൽ ധർമ്മസമരത്തിന് വേണ്ടി സർവ്വ സമ്പാദ്യവുമായി പോയി വീരമൃത്യു വരിച്ച യോദ്ധാവിന് ഇതിലേറെ പ്രതിഫലം ലഭിക്കുന്നതാണ്
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: