Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 20, 2019

ഹദീസ് പാഠം 1108


┏══✿ഹദീസ് പാഠം 1108✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 20
             21 - 8 -2019 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : الْأَنْبِيَاءُ إِخْوَةٌ لِعَلَّاتٍ ، أُمَّهَاتُهُمْ شَتَّى ، وَدِينُهُمْ وَاحِدٌ ، وَإِنِّي أَوْلَى النَّاسِ بِعِيسَى ابْنِ مَرْيَمَ ؛ لِأَنَّهُ لَمْ يَكُنْ بَيْنِي وَبَيْنَهُ نَبِيٌّ ، وَإِنَّهُ نَازِلٌ ، فَإِذَا رَأَيْتُمُوهُ ، فَاعْرِفُوهُ : رَجُلٌ مَرْبُوعٌ إِلَى الْحُمْرَةِ وَالْبَيَاضِ ، عَلَيْهِ ثَوْبَانِ  مُمَصَّرَانِ ،  كَأَنَّ رَأْسَهُ يَقْطُرُ ، وَإِنْ لَمْ يُصِبْهُ بَلَلٌ ، فَيَدُقُّ الصَّلِيبَ ،  وَيَقْتُلُ الْخِنْزِيرَ ، وَيَضَعُ الْجِزْيَةَ ، وَيَدْعُو النَّاسَ إِلَى الْإِسْلَامِ ، فَيُهْلِكُ اللهُ فِي زَمَانِهِ الْمِلَلَ كُلَّهَا ، إِلَّا الْإِسْلَامَ ، وَيُهْلِكُ اللهُ فِي زَمَانِهِ الْمَسِيحَ الدَّجَّالَ ، ثُمَّ تَقَعُ الْأَمَنَةُ عَلَى الْأَرْضِ، حَتَّى تَرْتَعَ الْأُسُودُ مَعَ الْإِبِلِ ، وَالنِّمَارُ مَعَ الْبَقَرِ ، وَالذِّئَابُ مَعَ الْغَنَمِ ، وَيَلْعَبَ الصِّبْيَانُ بِالْحَيَّاتِ ، لَا تَضُرُّهُمْ ، فَيَمْكُثُ أَرْبَعِينَ سَنَةً ، ثُمَّ يُتَوَفَّى ، وَيُصَلِّي عَلَيْهِ الْمُسْلِمُونَ (رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: അമ്പിയാക്കളെല്ലാം തന്നെ പിതാവൊത്ത സഹോദരങ്ങളാണ്, അവരുടെ ഉമ്മമാർ വ്യത്യസ്തരാണ്, അവരുടെ മതങ്ങൾ ഒന്ന് തന്നെ, ഈസ ബ്ൻ മർയമിനോട് ഏറ്റവും ബന്ധപ്പെട്ടവൻ ഞാനാണ്; കാരണം നിശ്ചയം എനിക്കും അവർക്കുമിടയിൽ ഒരു നബിയും വന്നിട്ടില്ല, നിശ്ചയം ഈസാ നബി (അ) ഇറങ്ങി വരും, നിങ്ങൾ അവരെ കണ്ടാൽ തന്നെ നിങ്ങൾക്ക് തിരിച്ചറിയണം, വടിവൊത്ത (കൂടുതൽ നീളമോ അധികം നീളം കുറഞ്ഞതോ അല്ല) വ്യക്തിയാണ്, ചുവപ്പും മഞ്ഞയും കലർന്ന നിറം, ഇളം മഞ്ഞ നിറത്തിലുള്ള രണ്ടു വസ്ത്രമായിരിക്കും ധരിക്കുക, നനവ് ഇല്ലെങ്കിലും തലയിൽ നിന്ന് വെള്ളം ഇറ്റി വീഴും പോലെ കാണാം, മഹാൻ കുരിശിനെ  തല്ലിയുടക്കും, പന്നിയെ കൊന്നു തള്ളും, ടാക്സ് സംവിധാനം ഇല്ലായ്മ ചെയ്യും, ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കും, ആ കാലഘട്ടത്തിൽ അല്ലാഹു ﷻ ഇസ്ലാമല്ലാത്ത മറ്റെല്ലാ മതങ്ങളേയും നശിപ്പിച്ചു കളയും, അവരുടെ കാലത്ത് അല്ലാഹു ﷻ മസീഹുദ്ദജ്ജാലിനെ കൊല്ലും, പിന്നീട് ഭൂമിയിൽ ശാന്തി കളിയാടും, അങ്ങനെ സിംഹങ്ങൾ ഒട്ടകത്തോടൊപ്പവും, കടുവകൾ പശുക്കളോടൊപ്പവും, ചെന്നായ്ക്കൾ ആടുകളോടൊപ്പവും (നിർഭയം) മേയും, കുട്ടികൾ പാമ്പുകളോടൊപ്പം കളിക്കും അവകളൊന്നും തന്നെ ഒരു ഉപദ്രവവും ചെയ്യില്ല, അങ്ങനെ ഈസാ നബി ﷺ നാല്പത് വർഷം അവരോടൊപ്പം ജീവിക്കും ശേഷം വഫാത്താകും മുസ്ലിമീങ്ങൾ അവരുടെ മേലിൽ മയ്യിത്ത് നമസ്കാരം നിർവ്വഹിക്കും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: