Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 20, 2019

അസ്കിയ കിതാബ് പരിഭാഷ || Azkiya Malayalam Translation


(كتاب الأذْكِيَاء)
അസ്കിയ പരിഭാഷ
أَلْحَمْدُ لِلَّهِ الْمُوَفِّقِ لِلْعُلَى      حَمْدًا يُوَافِي بِرَّهُ الْمُتَكَامِلَا
ഉന്നത സ്ഥാനം നേടാൻ തൗഫീഖ് നൽകിയ അല്ലാഹു വിന് അവന്റെ പൂർണ്ണമായ ഔദാര്യത്തിന് അനുയോജ്യമായ സ്തുതികളർപ്പിക്കുന്നു.
ثُمَّ الصَّلَاةُ عَلَى الرَّسُولِ الْمُصْطَفَى      وَالْآلِ مَعْ صَحْبٍ وَتُبَّاعٍ وِلَا
     
പിന്നെ ആദരവോട് കൂടിയ അനുഗ്രഹം സൃഷ്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നബി (സ) യിലും കുടുംബത്തിലും സ്വഹാബാക്കളിലും പിൻഗാമികളിലും ഉണ്ടാവട്ടെ!!!
تَقْوَى الإِلَهِ مَدَارُ كُلِّ سَعَادَةٍ      وَتِبَاعُ أَهْوَى رَأْسُ شَرِّ حَبَائِلَا
     
അല്ലാഹുവിന് തഖ് വ ചെയ്യൽ എല്ലാ വിജയത്തിന്റെയും നിദാനമാണ്. ദേഹേഛകളെ പിന്തുടരൽ പിശാചിന്റെ കെണി വലകളിൽ മുഖ്യവുമാണ്.
إِنَّ الطَّرِيقَ شَرِيعَةٌ وَطَرِيقَةٌ     وَحَقِيقَةٌ فَاسْمَعْ لَهَا مَا مُثِّلَا
     
നിശ്ചയം, അല്ലാഹുവിലേക്ക് ചേരാനുള്ള മാർഗ്ഗം ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവയാണ്. അതിന്റെ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക
فَشَرِيعَةٌ كَسَفِينَةٍ وَطَرِيقَةٌ     كَالْبَحْرِ ثُمَّ حَقِيقَةٌ دُرٌّ غَلَا
     
അപ്പോൾ ശരീഅത്ത് കപ്പൽ പോലെയും ത്വരീഖത്ത് സമുദ്രം പോലെയും ഹഖീഖത്ത് അതിൽ നിന്ന് മുങ്ങിയെടുക്കുന്ന വിലമതിക്കാൻ കഴിയാത്ത മുത്ത് പോലെയുമാണ്
فَشَرِيعَةٌ أَخْذٌ بِدِينِ الْخَالِقِ      وَقِيَامُهُ بِالْأَمْرِ وَالنَّهْيِ انْجَلَا
     
ശരീഅത്ത് എന്നാൽ സൃഷ്ടാവായ അല്ലാഹുവിന്റെ മതത്തെ മുറുകെ പിടിക്കലും അവന്റെ വ്യക്തമായ കൽപ്പനകളും വിരോധനകളും പാലിക്കലുമാണ്
وَطَرِيقَةٌ أَخْذٌ بِأَحْوَطَ كَالْوَرَعْ     وَعَزِيمَةٍ كَرِيَاضَةٍ مُتَبَتِّلَا
     
ത്വരീഖത്ത് എന്നാൽأَحْوَطْ  കൊണ്ടും عَزِيمَةْ കൊണ്ടും പിടിക്കലാണ്.أَحْوَطْ വറഅ പോലെയും عَزِيمَةْ അല്ലാഹുവിലേക്ക് മുറിഞ്ഞ് ചേർന്ന രിയാള: പോലെയുമാണ്
أحْوَطْ :എല്ലാ അമലുകളിലും ഇളവ് കൊണ്ട് പിടിക്കാതെ സൂക്ഷ്മത പാലിക്കുക
وَرَعْ :സംശയാസ്പദമായ കാര്യം ഉപേക്ഷിക്കുക
عَزِيمَةْ: അതിയായ പരിശ്രമവും ശരീരത്തിന് ബുദ്ധിമുട്ടായ കാര്യം കൊണ്ട് ക്ഷമിക്കലുമാണ്
رِيَاضَة: അമലിന്റെ മേൽ ശരീരത്തെപരിശീലിപ്പിക്കുക
وَحَقِيقَةٌ لَوُصُولُهُ لِلْمَقْصِدِ      وَمُشَاهَدٌ نُورُ التَّجَلِّي بِانْجِلَا
     
ഹഖീഖത്ത് എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പ്രവേശിക്കുന്നവൻ അവന്റെ ലക്ഷ്യ സ്ഥാനത്തെത്തലും അല്ലാഹുവിന്റെ "നൂറുത്തജല്ലി" വ്യക്തമായി ദർശിക്കലുമാണ്
مَنْ رَامَ دُرًّا لِلسَّفِينَةِ يَرْكَبُ     وَيَغُوصُ بَحْرًا ثُمَّ دُرًّا حَصَّلَا
വല്ലവനും മുത്ത് കരസ്ഥമാക്കാൻ ഉദ്ദേശിച്ചാൽ അവൻ കപ്പലിൽ കയറുകയും സമുദ്രത്തിൽ മുങ്ങുകയും   ചെയ്ത് ശേഷം മുത്ത് കരസ്ഥമാക്കുകയും വേണം
وَكَذَا الطَّرِيقَةُ وَالْحَقِيقَةُ يَا أَخِي       مِنْ غَيْرِ فِعْلِ شَرِيعَةٍ لَنْ تَحْصُلَا
     
എന്റെ സഹോദരാ, ഇപ്രകാരം ശരീഅത്ത് അനുഷ്ഠിക്കൽ കൂടാതെ ഒരിക്കലും ത്വരീഖത്തും ഹഖീഖത്തും  കരസ്ഥമാകുകയില്ല
فَعَلَيْهِ تَزْيِينٌ لِظَاهِرِهِ الْجَلِي          بِشَرِيعَةٍ لِيَنُورَ قَلْبٌ مُجْتَلَا
وَتَزُولَ عَنْهُ ظُلْمَةٌ كَيْ يُمْكِنَا             لِطَرِيقَةٍ فِي قَلْبِهِ أَنْ تَنْزِلَا
അവന്റെ ഹൃദയത്തിൽ ത്വരീഖത്ത് ഇറങ്ങൽ സാധ്യമാവുക വഴി ഹൃദയത്തിൽ നിന്ന് പാപങ്ങളുടെ ഇരുൾ നീങ്ങാനും അല്ലാഹുവിന്റെ നോട്ട സ്ഥലമായ ഹൃദയം പ്രകാശിക്കാനും ശരീഅത്ത് കൊണ്ട് അവന്റെ ബാഹ്യത്തെ അലങ്കരിക്കൽ നിർബന്ധമാണ്.
وَلِكُلِّ وَاحِدِهِمْ طَرِيقٌ مِنْ طُرُقْ      يَخْتَارُهُ فَيَكُونُ مِنْ ذَا وَاصِلَا
ശൈഖുമാരിൽ നിന്ന് ഓരോരുത്തർക്കും അല്ലാഹുവിലേക്ക് ചേരാനുള്ള വഴികളിൽ നിന്ന് അവർ തെരഞ്ഞെടുക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ആ വഴികളിലൂടെ അവർ അല്ലാഹുവിലേക്ക് ചേരുന്നതാണ്.
كَجُلُوسِهِ بَيْنَ الْأَنَامِ مُرَبِّيًا               وَكَكَثْرَةِ الْأَوْرَادِ كَالصَّوْمِ الصَّلَا
وَكَخِدْمَةٍ لِلنَّاسِ وَالْحَمْلِ الْحَطَبْ           لِتَصَدُّقٍ بِمُحَصَّلٍ مُتَمَوَّلَا
അല്ലാഹുവിലേക്ക്‌ ചേരാനുള്ള വഴികൾ:- ആരാധനയും സത്സ്വഭാവവും പഠിപ്പിക്കുന്നവരായി ജനങ്ങൾക്കിടയിൽ കഴിയുക, നോമ്പ് നിസ്കാരം തുടങ്ങിയ ചിട്ടകൾ വർദ്ധിപ്പിക്കുക, ജനങ്ങൾക്ക് സേവനം ചെയ്യുക,കിട്ടുന്ന സമ്പാദ്യം ധർമ്മം ചെയ്യാൻ വേണ്ടി വിറക് വെട്ടി അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കുക, പോലെയുള്ളവകളാണ്.
مَنْ رَام أَنْ يَسْلُكَ طَرِيقَ الْأَوْلِيَا     فَلْيَحْفَظَنْ هَذِي الْوَصَيَا عَامِلَا
ഔലിയാക്കളുടെ വഴിയിൽ പ്രവേശിക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ താഴെ പറയുന്ന വസ്വിയ്യത്തുകൾ അവൻ തീർച്ചയായും സൂക്ഷിച്ച് കൊള്ളട്ടെ,

No comments: