Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 25, 2019

ഹദീസ് പാഠം 1113


┏══✿ഹദീസ് പാഠം 1113✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 25
             26 - 8 -2019 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : وَجَدَ عُمَرُ بْنُ الْخَطَّابِ رَضِيَ اللهُ عَنْهُ حُلَّةً مِنْ إِسْتَبْرَقٍ تُبَاعُ بِالسُّوقِ ، فَأَخَذَهَا ، فَأَتَى بِهَا رَسُولَ اللهِ ﷺ فَقَالَ : يَا رَسُولَ اللهِ ابْتَعْ هَذِهِ ، فَتَجَمَّلْ بِهَا لِلْعِيدِ ، وَلِلْوَفْدِ فَقَالَ رَسُولُ اللهِ ﷺ : إِنَّمَا هَذِهِ لِبَاسُ مَنْ لَا خَلَاقَ لَهُ قَالَ : فَلَبِثَ عُمَرُ مَا شَاءَ اللهُ ثُمَّ أَرْسَلَ إِلَيْهِ رَسُولُ اللهِ ﷺ بِجُبَّةِ دِيبَاجٍ ،فَأَقْبَلَ بِهَا عُمَرُ حَتَّى أَتَى بِهَا رَسُولَ اللهِ ﷺ فَقَالَ : يَا رَسُولَ اللهِ قُلْتَ : إِنَّمَا هَذِهِ لِبَاسُ مَنْ لَا خَلَاقَ لَهُ أَوْ إِنَّمَا يَلْبَسُ هَذِهِ مَنْ لَا خَلَاقَ لَهُ ثُمَّ أَرْسَلْتَ إِلَيَّ بِهَذِهِ . فَقَالَ لَهُ رَسُولُ اللهِ ﷺ  : تَبِيعُهَا ، وَتُصِيبُ بِهَا حَاجَتَكَ(رواه مسلم)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അങ്ങാടിയിൽ പട്ടിനത്തിൽ പെട്ട വസ്ത്രം വിൽപ്പന നടത്തുന്നതായി ഉമർ (റ) കണ്ടപ്പോൾ അവിടുന്ന് അത് വാങ്ങി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽ ചെന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഇത് അങ്ങ് വാങ്ങണം, പെരുന്നാളിലും നിവേദക സംഘം അങ്ങയുടെ അരികിൽ വരുമ്പോഴും അങ്ങ് ഇത് അണിഞ്ഞ് ഭംഗിയാകണം, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: (പാരത്രിക ലോകത്ത്) ഒരു ഭാഗ്യവും ലഭിക്കാത്തവർക്കുള്ള വസ്ത്രമാണിത് അങ്ങനെയായി ഉമർ (റ)  അൽപം കാലം താമസിച്ചു (കാലം കടന്നു പോയി) , ശേഷം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പട്ടിനാലുള്ള ഒരു ജുബ്ബ ഉമർ (റ) ലേക്ക് കൊടുത്തു വിട്ടു, ഉമർ (റ) അതുമായി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങ് പറഞ്ഞില്ലേ: നിശ്ചയം  (പാരത്രിക ലോകത്ത്) ഒരു ഭാഗ്യവും ലഭിക്കാത്തവർക്കുള്ള വസ്ത്രമാണിത്/ (പാരത്രിക ലോകത്ത്) ഒരു ഭാഗ്യവും ലഭിക്കാത്തവനാണ് ഇത് ധരിക്കുക എന്ന് ശേഷം അങ്ങ് തന്നെ എന്നിലേക്ക് അയച്ചു തന്നല്ലോ?!. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉമർ (റ) യോട് പറഞ്ഞു: നിങ്ങൾ ഇത് വിറ്റ് അത് കൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: