
┏══✿ഹദീസ് പാഠം 1112✿══┓
■══✿ <﷽> ✿══■
1440- ദുൽ ഹിജ്ജ - 24
25 - 8 -2019 ഞായർ
وَعَنْ سَعِيدِ بْنِ أَبِي هِلَالٍ رَضِيَ اللهُ عَنْهُ أَنَّ جَابِرَ بْنَ عَبْدِ اللهِ الْأَنْصَارِيَّ رَضِيَ اللهُ عَنْهُ قَالَ : خَرَجَ عَلَيْنَا رَسُولُ اللهِ ﷺ يَوْمًا فَقَالَ : إِنِّي رَأَيْتُ فِي الْمَنَامِ كَأَنَّ جِبْرِيلَ عِنْدَ رَأْسِي ، وَمِيكَائِيلَ عِنْدَ رِجْلَيَّ ، يَقُولُ أَحَدُهُمَا لِصَاحِبِهِ : اضْرِبْ لَهُ مَثَلًا. فَقَالَ : اسْمَعْ سَمِعَتْ أُذُنُكَ ، وَاعْقِلْ عَقَلَ قَلْبُكَ ، إِنَّمَا مَثَلُكَ وَمَثَلُ أُمَّتِكَ ، كَمَثَلِ مَلِكٍ اتَّخَذَ دَارًا ، ثُمَّ بَنَى فِيهَا بَيْتًا ، ثُمَّ جَعَلَ فِيهَا مَائِدَةً ، ثُمَّ بَعَثَ رَسُولًا يَدْعُو النَّاسَ إِلَى طَعَامِهِ، فَمِنْهُمْ مَنْ أَجَابَ الرَّسُولَ، وَمِنْهُمْ مَنْ تَرَكَهُ ؛ فَاللهُ هُوَ الْمَلِكُ ، وَالدَّارُ الْإِسْلَامُ ، وَالْبَيْتُ الْجَنَّةُ ، وَأَنْتَ يَا مُحَمَّدُ رَسُولٌ ، فَمَنْ أَجَابَكَ دَخَلَ الْإِسْلَامَ ، وَمَنْ دَخَلَ الْإِسْلَامَ دَخَلَ الْجَنَّةَ ، وَمَنْ دَخَلَ الْجَنَّةَ أَكَلَ مَا فِيهَا (رواه الترمذي)
✿══════════════✿
സഈദ് ബിൻ അബൂ ഹിലാൽ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ജാബിർ ബിൻ അബ്ദുല്ലാഹിൽ അൻസ്വാരി (റ) പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: : ജിബ്രീൽ (അ) എന്റെ തലയുടെ ഭാഗത്തും, മീകാഈൽ (അ) എന്റെ കാൽഭാഗത്തുമായി ഞാൻ സ്വപ്നം കണ്ടു, ഒരാൾ മറ്റാളോട് പറയുന്നുണ്ടായിരുന്നു: ഇദ്ദേഹത്തെ ഒന്ന് ഉദാഹരിക്കൂ, അന്നേരം മറ്റെയാൾ പറഞ്ഞു: (ശ്രദ്ധിച്ചു) കേൾക്കൂ, നിങ്ങളുടെ കാതുകൾക്ക് ശരിക്കുള്ള കേൾവി നൽകട്ടെ, മനസ്സിലാക്കണം; നിങ്ങളുടെ ഹൃദയത്തിന് നല്ല ബോധമുണ്ടാകട്ടെ, നിശ്ചയം നിങ്ങളുടെയും നിങ്ങളുടെ സമുദായത്തിന്റെയും ഉപമ, ഒരു രാജാവ് ഒരു വീടുണ്ടാക്കി, ശേഷം അതിൽ റൂമുകൾ പണിതു, ശേഷം അവിടെ ഒരു സൽകാരം തയ്യാറാക്കി ശേഷം ആ ഭക്ഷണത്തിലേക്ക് ആളെ കൂട്ടാൻ ഒരു ദൂതനെ നിയോഗിച്ചു, ചിലർ ആ ദൂതന് ഉത്തരം ചെയ്തു, ചിലർ അത് കേൾക്കാൻ കൂട്ടാക്കാതെ ഉപേക്ഷിച്ചു, വീട്ടുടമ അല്ലാഹു ﷻ വാണ്, വീട് ഇസ്ലാമാണ്, ഓ മുഹമ്മദ് നബിയെ അങ്ങാണ് ദൂതൻ, നിങ്ങളുടെ ക്ഷണത്തിന് മറുപടി തന്നവർ ഇസ്‌ലാമിലേക്ക് കടന്നു വന്നു, ഇസ്‌ലാമിലേക്ക് കടന്നു വന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും, ആരെങ്കിലും സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അവൻ അതിലുള്ള വിഭവങ്ങളിൽ നിന്ന് ഭക്ഷിക്കാം (തുർമുദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment