Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 11, 2019

പെരുന്നാൾ അറിഞ്ഞിരിക്കേണ്ട മസ്അലകൾ


തക്ബീർ
പെരുന്നാള്‍ രാവ്‌ സൂര്യാസ്‌തമയം മുതല്‍ പെരുന്നാൾ നിസ്കാരത്തിൽ ഇമാം തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്നത് വരെ.
(ഒറ്റക്ക് നിസ്കരിക്കുന്നവന് അവൻ തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്നത് വരെ)
തക്ബീർ സുന്നത്താണ്.


വീടുകൾ, പള്ളികൾ, അങ്ങാടികൾ തുടങ്ങിയ സംസാരം കറാഹത്തില്ലാത്ത മുഴുവൻ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും തക്ബീർ ചൊല്ലൽ സുന്നത്താണ്.
(തുഹ്ഫ 3/51,മുഗ് നി 1/426)


പെരുന്നാൾ രാത്രി
പെരുന്നാൾ രാത്രികളെ ഇബാദത്തുകളെ കൊണ്ട് പ്രത്യേകം  സജീവമാക്കൽ സുന്നത്താണ്.
(ശർവാനി 3/51,മുഗ് നി 1/426) 

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക അഞ്ച് രാത്രികളിൽപ്പെട്ടതാണ്. (നിഹായ2/397,ശർവാനി 3/51)

രണ്ട് പെരുന്നാൾ രാത്രികളെ ഇബാദത്ത് കൊണ്ട് ആരെങ്കിലും ധന്യമാക്കിയാൽഭൗതികതയുടെ അധിപ്രസരത്തിൽപ്പെട്ട് പരലോകത്തെക്കുറിച്ച് ചിന്തനഷ്ടപ്പെടുക, ഈമാൻ നഷ്ടപ്പെടുക, അന്ത്യനാളിലുള്ള ഭീകരതകൊണ്ട് ആരും ആരെയും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുകഇത്തരം അപകടങ്ങളിൽപ്പെടാതെ അവനെ അല്ലാഹു സംരക്ഷിക്കും. (നിഹായ 2/397,കുർദി 2/85,ജമൽ2/101)


പെരുന്നാൾ ആശംസ 

അരഫാ ദിവസം സുബ്ഹിയോട് കൂടി വലിയ പെരുന്നാളിന് ആശംസകളരപ്പിക്കുന്നത് സുന്നത്താണ്. 
(ബുശ്റൽ കരീം 2/18)

പുരുഷനുമായും സ്ത്രീയും സ്ത്രീയുമായും കാണാനും തൊടാനും പറ്റുന്ന മഹ്റമോ ഭാര്യ ഭർത്താക്കളോ ആയ ആണും പെണ്ണും തമ്മിലും ഹസ്തദാനം സുന്നത്താണ്. (ശർവാനി 3/56) 

ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കൽ സുന്നത്താണെന്ന് ഇബ്നു ഹജർ (റ) പറഞ്ഞിട്ടുണ്ട്.( ബിഗ്യ 46)


പെരുന്നാൾ കുളി

പെരുന്നാളിന് വേണ്ടി കുളിക്കൽ സുന്നത്താണ്. (തുഹ്ഫ 3/48) 
നിയ്യത്ത് 
വലിയ പെരുന്നാളിന്റെ സുന്നത്തായ കുളിയെ ഞാൻ കരുതി. (തുഹ്ഫ 2/468) 

സമയം
പെരുന്നാൾ ദിവസത്തെ അർദ്ധരാത്രി മുതൽ പെരുന്നാൾ ദിനത്തിലെ സൂര്യസ്തമയം വരെയാണ്.സുബ്ഹിക്ക് ശേഷം കുളിക്കലാണ് ഏറ്റവും ഉത്തമം.. (നിഹായ 2/392,ശർവാനി 3/47)

പെരുന്നാളിന്റെ കുളി നഷ്ടപ്പെട്ടവന് അത് ഖളാഅ വീട്ടൽ സുന്നത്തുണ്ട്.
*(ഫത്ഹുൽ മുഈൻ 142, ശർവാനി 2 /466)* 
 പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്കും കുളി സുന്നത്തുണ്ട്.
*(തുഹ്ഫ 2/465)* 
ആർത്തവകാരിക്കും നിഫാസ്കാരിക്കുംപ്രസ്തുത കുളി സുന്നത്തുണ്ട്.
*(ശർവാനി 3/47)* 
നിർബന്ധ കുളിയോടപ്പം പെരുന്നാളിന്റെ കുളിയെ കരുതിയാൽ മതിയാകും. രണ്ടും കരുതിയാൽ രണ്ടിന്റെ കൂലി ലഭിക്കും.എന്നാൽ നിർബന്ധ കുളി നിർവഹിച്ച ശേഷം പെരുന്നാളിന്റെ കുളി നിർവഹിക്കലാണ് ഏറ്റവും ഉത്തമം.
*(തുഹ്ഫ ശർവാനി സഹിതം 2 /285,286)* 
വകതരിവ് എത്താത്ത കുട്ടിയെ കുളിപ്പിക്കൽ രക്ഷിതാവിന് സുന്നത്തുണ്ട്
*( ജമൽ 2 /98 )* 
*പെരുന്നാളും - സുഗന്ധം* 
പെരുന്നാളിന് പുരുഷന്മാർക്ക് സുഗന്ധമുപയോഗിക്കൽ സുന്നത്താണ്.
*( തുഹ്ഫ 3/45)* 
സ്ത്രീകൾ വീട്ടിൽ തന്നെ ആകുമ്പോൾ സുന്നത്താണ്. പുറത്തിറങ്ങുമ്പോൾ കറാഹത്തുമാണ്. *(മുഗ്നി 1/424,ശർവാനി 3/47)* 
*പെരുന്നാളും ഭംഗിയും* 
പെരുന്നാളിന് ഭംഗിയാകൽ സുന്നത്താണ്. *(തുഹ്ഫ 3/47,നിഹായ 2/393 )* 
_ഭംഗിയാകേണ്ട രൂപം._ 
▪കൈകാലുകളിലെ നഖം വെട്ടുക
▪കക്ഷ രോമം ഗുഹ്യ രോമം കളയുക
▪മീശ വെട്ടുക.
▪മൂക്കിലെ രോമം വെട്ടുക
▪ശരീരത്തിലെ അഴുക്കുകളും ദുർഗന്ധങ്ങളും നീക്കുക.
▪മിസ് വാക്ക് ചെയ്യുക.
▪പുതുവസ്ത്രം ധരിക്കുക.
*(തുഹ്ഫ ശർവാനി സഹിതം 3/47,നിഹായ 2/393, ബുശ്റൽ കരീം 2/10,18)* 
_ആർത്തവ നിഫാസ്കാരികൾക്ക്_ 
▪ശരീരത്തിലെ അഴുക്കുകളും ദുർഗന്ധങ്ങളും നീക്കുക.
▪മിസ് വാക്ക് ചെയ്യുക.
▪പുതുവസ്ത്രം ധരിക്കുക.
 ▪എന്നിവ സുന്നത്താണ്. *(തുഹ്ഫ 1/284, ശർവാനി 3/40 )*
*പെരുന്നാൾ പോക്കും വരവും* 
പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടേണ്ട ഉത്തമ സമയം അധിരാവിലെയാണ്.
*( തുഹ്ഫ 3/44 )* 
 രോഗസന്ദർന ത്തിനുള്ളത് പോലെ പോയ വഴിയിലൂടെയല്ലാതെ തിരിച്ച് വരൽ, ദീർഘ വഴിയിലൂടെ പോകൽ എന്നിവ പെരുന്നാൾ നിസ്കാരത്തിന് പോകുമ്പോൾ സുന്നത്താണ്.
*(തുഹ്ഫ-ശർവാനി സഹിതം 3/49,നിഹായ 2/395 )*

No comments: