
┏══✿ഹദീസ് പാഠം 1099✿══┓
■══✿ <﷽> ✿══■
1440- ദുൽ ഹിജ്ജ - 11
12 - 8 -2019 തിങ്കൾ
وَعَنْ نُبَيْشَةَ رَجُلٍ مِنْ هُذَيْلٍ ، رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنِّي كُنْتُ نَهَيْتُكُمْ عَنْ لُحُومِ الْأَضَاحِيِّ فَوْقَ ثَلَاثٍ كَيْمَا تَسَعَكُمْ ، فَقَدْ جَاءَ اللهُ عَزَّ وَجَلَّ بِالْخَيْرِ ، فَكُلُوا وَتَصَدَّقُوا وَادَّخِرُوا ، وَإِنَّ هَذِهِ الْأَيَّامَ أَيَّامُ أَكْلٍ وَشُرْبٍ وَذِكْرِ اللهِ عَزَّ وَجَلَّ فَقَالَ رَجُلٌ : إِنَّا كُنَّا نَعْتِرُ عَتِيرَةً فِي الْجَاهِلِيَّةِ فِي رَجَبٍ، فَمَا تَأْمُرُنَا ؟ قَالَ : اذْبَحُوا للهِ عَزَّ وَجَلَّ ، فِي أَيِّ شَهْرٍ مَا كَانَ ، وَبَرُّوا اللهَ عَزَّ وَجَلَّ وَأَطْعِمُوا فَقَالَ رَجُلٌ : يَا رَسُولَ اللهِ إِنَّا كُنَّا نُفْرِعُ فَرَعًا فِي الْجَاهِلِيَّةِ ، فَمَا تَأْمُرُنَا ؟ قَالَ : فَقَالَ رَسُولُ اللهِ ﷺ : فِي كُلِّ سَائِمَةٍمِنَ الْغَنَمِ فَرَعٌ تَغْذُوهُ غَنَمُكَ ، حَتَّى إِذَا اسْتَحْمَلَ ذَبَحْتَهُ ، وَتَصَدَّقْتَ بِلَحْمِهِ عَلَى ابْنِ السَّبِيلِ فَإِنَّ ذَلِكَ هُوَ خَيْرٌ(رواه النسائي)
✿══════════════✿
ഹുസൈൽ ഗോത്രത്തിലെ നുബൈശ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾക്കെല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി ഉള്ഹിയ്യത്ത് മാംസം മൂന്ന് ദിവസത്തിലധികം നിങ്ങൾ സൂക്ഷിച്ചു വെക്കുന്നതിനെ ഞാൻ വിലക്കിയിരുന്നു, എന്നാൽ അല്ലാഹു ﷻ നന്മ കൊണ്ട് വന്നിരിക്കുന്നു, അതു കൊണ്ട് നിങ്ങൾ (ഉള്ഹിയ്യത്ത് മാംസം) ഭക്ഷിക്കുകയും ദാന ധർമ്മം ചെയ്യുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തോളൂ, നിശ്ചയം ഈ ദിവസങ്ങൾ (പെരുന്നാളും അയ്യാമുത്തശ്രീഖിന്റെ മൂന്ന് ദിവസങ്ങളും) ഭക്ഷിക്കാനും പാനം ചെയ്യാനും അല്ലാഹുവിനെ അനുസ്മരിക്കാനുമുള്ളതാണ്. അന്നേരം ഒരാൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങൾ അന്തരാള യുഗത്തിൽ റജബ് മാസത്തിൽ അറവ് നടത്താറുണ്ടായിരുന്നു, അതിനെ സംബന്ധിച്ച് അങ്ങ് എന്താണ് ഞങ്ങളോട് നിർദ്ദേശിക്കുന്നത്? തിരു നബി ﷺ പറഞ്ഞു: അല്ലാഹു ﷻ വിന് വേണ്ടി നിങ്ങൾ ഏതു മാസത്തിൽ വേണമെങ്കിലും അറവ് നടത്തിക്കോളൂ, അല്ലാഹുവിന് വേണ്ടി നന്മ ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുക അന്നേരം ഒരാൾ ചോദിച്ചു: അന്തരാള യുഗത്തിൽ മൃഗങ്ങളിലെ ആദ്യത്തെ കുട്ടിയെ ഞങ്ങൾ അറുക്കാറുണ്ട് അതിനെ സംബന്ധിച്ച് അങ്ങ് പറഞ്ഞു തന്നാലും? തിരു നബി ﷺ പറഞ്ഞു: മേഞ്ഞു കൊണ്ട് ആഹാരം തേടുന്ന എല്ലാ ആടുകൾക്കുമുണ്ടാകും കുട്ടികൾ അതിന് നിങ്ങളുടെ ആട് തന്നെ ഭക്ഷിപ്പിക്കും, അങ്ങനെ അത് ഗർഭം ചുമക്കാനുള്ള പ്രായമായാൽ നിങ്ങൾ അതിനെ അറുത്ത് ഇറച്ചി വഴിയാത്രക്കാർക്ക് നൽകിയാൽ അതായിരിക്കും നന്നാവുക(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment