"ഒരാൾ തന്റെ മകന്റെ കൈയ്യും പിടിച്ച് ഒരൽപം ദൂരെ സഞ്ചരിച്ച് ഒരു വൃദ്ധസദനത്തിലെത്തുന്നു, അവിടെയുള്ള അറ്റണ്ടറെ കണ്ട് വയസ്സായ തന്റെ പിതാവിനെ ആ വൃദ്ധസദനത്തിൽ കൊണ്ട് വിടട്ടെയെന്ന് അന്വെഷിക്കുന്നു. ഒഴിവില്ല ഇവിടെയുള്ള ആരെങ്കിലും മരണപ്പെട്ടാലെ മറ്റൊരാൾക്ക് ഒരു സീറ്റ് ലഭിക്കുകയുള്ളുവെന്ന് അറ്റൻണ്ടർ മറുപടി കൊടുക്കുന്നു. എന്നാൽ ഏകദേശം എപ്പോൾ ലഭിക്കുമെന്ന ചോദ്യത്തിന് ചുരുങ്ങിയത് മൂന്ന് നാല് വർഷമെടുക്കുമെന്ന് അവൻ പറയുന്നു. നാല് വർഷത്തിന് ശേഷം തന്റെ പിതാവിന് ഒരു സീറ്റ് ബുക്ക് ചെയ്ത് മടങ്ങാനിരിക്കുമ്പോഴാണ് പത്ത് വയസ് മാത്രം പ്രായമുള്ള തന്റെ മകൻ പിതാവിനോട് ഞാൻ ഇപ്പം വരാം എന്ന് പറഞ്ഞ് വീണ്ടും അറ്റണ്ടറെ കാണുന്നത്. ഒരു ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം ഒരു സീറ്റ് കൂടി ബുക്ക് ചെയ്ത് വെച്ചോളൂ" എന്ന് ആ കുട്ടി പറഞ്ഞപ്പോൾ അറ്റണ്ടറും ആ പിതാവും ഒരുപോലെ വാപൊളിച്ചു നിന്നു പോയി. തനിക്കും വരാനുള്ള ഗതി തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ പിതാവിനെ വൃദ്ധസദനത്തിൽ കൊണ്ട് വിടാനുള്ള തീരുമാനം ഉപേക്ഷിച്ചു. നടേ പറഞ കഥ വളരെ യാഥാർത്ഥ്യമാണ്. ഇന്ന് നാം ചെയ്യുന്ന പ്രവൃത്തി കണ്ടു പഠിക്കുന്ന നമ്മുടെ മക്കൾ നാളെ നമ്മളെയും അതേ സദനത്തിൽ കൊണ്ട് വിടുമ്പോൾ മാത്രമേ അവിടെ അവർ അനുഭവിക്കുന്ന മനോവിഷമവും പ്രയാസങ്ങളും നമുക്ക് തിരിച്ചറിയാനാകുക. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹവും വാത്സല്യവും ലഭിക്കേണ്ട വാർധക്യത്തെ ശാപമായി കണ്ട് തന്റെ ജീവനേക്കാളേറെ സ്നേഹിച്ച് മക്കൾ തങ്ങളെ വൃദ്ധസദനങ്ങളിൽ കൊണ്ടിടുമ്പോൾ അവരനുഭവിക്കുന്ന വിഷമം മാത്രം മതി തന്റെ ജീവിതം വഴിയാധാരമാകാൻ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
ഉമ്മുൽ ഖുവൈൻ


No comments:
Post a Comment