Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 4, 2020

ഹദീസ് പാഠം 1276


┏══✿ഹദീസ് പാഠം 1276✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 111
             5 - 2 -2020 ബുധൻ
وَعَنْ أَبِي إِدْرِيسَ عَائِذُ اللهِ رَضِيَ اللهُ عَنْهُ ، أَنَّ عُبَادَةَ بْنَ الصَّامِتِ رَضِيَ اللهُ عَنْهُ مِنَ الَّذِينَ شَهِدُوا بَدْرًا مَعَ رَسُولِ اللهِ ﷺ وَمِنْ أَصْحَابِهِ لَيْلَةَ الْعَقَبَةِ ، أَخْبَرَهُ أَنَّ رَسُولَ اللهِ ﷺ  قَالَ ، وَحَوْلَهُ عِصَابَةٌ مِنْ أَصْحَابِهِ : تَعَالَوْا بَايِعُونِي عَلَى أَنْ لَا تُشْرِكُوا بِاللهِ شَيْئًا ، وَلَا تَسْرِقُوا ، وَلَا تَزْنُوا ، وَلَا تَقْتُلُوا أَوْلَادَكُمْ ، وَلَا تَأْتُوا بِبُهْتَانٍ تَفْتَرُونَهُ بَيْنَ أَيْدِيكُمْ وَأَرْجُلِكُمْ ، وَلَا تَعْصُونِي فِي مَعْرُوفٍ ، فَمَنْ وَفَى مِنْكُمْ فَأَجْرُهُ عَلَى اللهِ وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا ، فَعُوقِبَ بِهِ فِي الدُّنْيَا فَهُوَ لَهُ كَفَّارَةٌ ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا ، فَسَتَرَهُ اللهُ فَأَمْرُهُ إِلَى اللهِ إِنْ شَاءَ عَاقَبَهُ ، وَإِنْ شَاءَ عَفَا عَنْهُ قَالَ : فَبَايَعْتُهُ عَلَى ذَلِكَ  (رواه البخاري)
✿══════════════✿
അബൂ ഇദ്രീസ് ആഇദുല്ല (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ബദ്റിലും അഖബ ഉടമ്പടിയിലും സംബന്ധിച്ച ഉബാദത്തു ബ്ൻ സ്വാമിത് (റ) ഹദീസ് പറഞ്ഞു കൊടുത്തു : നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ ചുറ്റും ഒരു പറ്റം സ്വഹാബികൾ ഇരിക്കെ പറഞ്ഞു: അല്ലാഹുവില്‍ ഒന്നിനെയും നിങ്ങൾ പങ്കുചേര്‍ക്കുകയില്ല; മോഷ്ടിക്കുകയില്ല; വ്യഭിചരിക്കുകയില്ല; സന്താനഹത്യ നടത്തുകയില്ല; നിങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ യാതൊരു വ്യാജവും മെനഞ്ഞുണ്ടാക്കുകയില്ല; നല്ല കാര്യത്തിലൊന്നും എന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ പ്രതിജ്ഞ ചെയ്യാൻ എന്റെ അടുത്ത് വരൂ ; നിങ്ങളിൽ നിന്ന് ആരെങ്കിലും ഇത് പൂർത്തീകരിച്ചാൽ അവനുള്ള പ്രതിഫലം അല്ലാഹു ﷻ നൽകുന്നതാണ്, ഇവയിലേതെങ്കിലും ഒന്നിൽ അകപ്പെട്ട് ഐഹിക ലോകത്ത് അതിന് ശിക്ഷിക്കപ്പെട്ടാൽ അത് അവന് പ്രായശ്ചിത്തമാണ്, വല്ലതും ചെയ്ത് അല്ലാഹു ﷻ അതിനെ മറച്ച് വെച്ചാൽ അവന്റെ കാര്യം അല്ലാഹു വിന്റെ അടുത്താണ്, അവൻ ഉദ്ദേശിക്കുന്ന പക്ഷം അവനെ ശിക്ഷിക്കുകയോ പൊറുത്തു കൊടുക്കുകയോ ചെയ്തേക്കാം മഹാൻ പറഞ്ഞു: ഞാൻ ഈ ൽ തിരു നബി ﷺ യോട് ഉടമ്പടി ചെയ്തു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: