Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, February 6, 2020

ഹദീസ് പാഠം 1277


┏══✿ഹദീസ് പാഠം 1277✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 12
             6 - 2 -2020 വ്യാഴം
وَعَنْ عَبْدِ الْحَمِيدِ بْنِ جَعْفَرٍ رَضِيَ اللهُ عَنْهُ ، أَخْبَرَنِي أَبِي ، عَنْ جَدِّي رَافِعِ بْنِ سِنَانٍ رَضِيَ اللهُ عَنْهُ ، أَنَّهُ أَسْلَمَ وَأَبَتِ امْرَأَتُهُ أَنْ تُسْلِمَ ، فَأَتَتِ النَّبِيَّ ﷺ  فَقَالَتِ : ابْنَتِي ، وَهِيَ فَطِيمٌ أَوْ شَبَهُهُ. وَقَالَ رَافِعٌ رَضِيَ اللهُ عَنْهُ : ابْنَتِي. فَقَالَ لَهُ النَّبِيُّ ﷺ : اقْعُدْ نَاحِيَةً وَقَالَ لَهَا : اقْعُدِي نَاحِيَةً قَالَ : وَأَقْعَدَ الصَّبِيَّةَ بَيْنَهُمَا ، ثُمَّ قَالَ : ادْعُوَاهَا فَمَالَتِ الصَّبِيَّةُ إِلَى أُمِّهَا ، فَقَالَ النَّبِيُّ ﷺ  : اللَّهُمَّ اهْدِهَا فَمَالَتِ الصَّبِيَّةُ إِلَى أَبِيهَا ، فَأَخَذَهَا(رواه أبو داود)
✿══════════════✿
അബ്ദുൽ ഹമീദ് ബിൻ ജഅ്ഫർ (റ) ൽ നിന്ന് നിവേദനം: (മഹാൻ പറഞ്ഞു) : എന്റെ പിതാവ് അവിടുത്തെ പിതാവായ റാഫിഅ് ബിൻ സിനാനിൽ നിന്ന് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം മഹാൻ ഇസ്ലാം മതം സ്വീകരിച്ചു അവരുടെ ഭാര്യ ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ ആ സ്ത്രീ തിരു നബി ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: ഇത് എന്റെ മകളാണ് മുലകുടി പ്രായം കഴിഞ്ഞിരിക്കുന്നു/കഴിയാറായി. റാഫിഅ് (റ) പറഞ്ഞു: ഇത് എന്റെ  മകളാണ് അപ്പോൾ തിരു നബി ﷺ അദ്ദേഹത്തോട് പറഞ്ഞു:  നിങ്ങൾ ഒരു സൈഡിൽ ഇരിക്കൂ, അവളോടും പറഞ്ഞു: നിങ്ങൾ ഒരു സൈഡിൽ ഇരിക്കൂ തിരു നബി ﷺ ആ കുട്ടിയെ അവരുടെ ഇടയിൽ ഇരുത്തി ശേഷം പറഞ്ഞു: നിങ്ങൾ രണ്ട് പേരും ഈ കുഞ്ഞിനെ വിളിക്കുക അന്നേരം ആ കുട്ടി ഉമ്മയുയിലേക്ക് ചാഞ്ഞപ്പോൾ തിരു നബി ﷺ പ്രാർത്ഥിച്ചു: അല്ലാഹുവേ, അവൾക്ക് സന്മാർഗം കാണിക്കണേ അന്നേരം ആ കുട്ടി ഉപ്പയുടെ അടുത്ത് പോയി അദ്ദേഹം ആ കുഞ്ഞിനെ സ്വീകരിച്ചു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: