Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 17, 2020

കൊറോണയിലെ ആരോഗ്യവും ഇറാനിലെ നയതന്ത്രവും

അമീൻ മുഹമ്മദ് ഹസൻ സഖാഫി 
Indo Arab Mission

ലോകം സാധാരണ നിലയിലേക്ക് വൈകാതെ തിരിച്ച് വരും.
ലോകം ഒരു വലിയ പ്രതിസന്ധിയെ നേരിടുക തന്നെയാണ്. ചൈനയെന്നോ ഇറാനെന്നോ ഇറ്റലിയെന്നോ വ്യത്യാസമില്ലാതെ ഈ മഹാമാരി പടർന്നു. 
പക്ഷേ ഇതോട് കൂടെ ലോകം അവസാനിക്കുകയില്ല.
എല്ലാം കഴിഞ്ഞെന്ന് കരുതി നാം ആത്മ വിശ്വാസം കളയരുത്.
കൊറോണ നാശം വിതച്ച ചൈനയിൽ നിന്ന് ആശ്വാസത്തിന്റെ വാർത്തകൾ വന്ന് തുടങ്ങി.

ഇതൊരു നവജാത ശിശുവാണ്. വൈദ്യ ശാസ്ത്ര ലോകം ഇതിനെ കുറിച്ച് കൂടുതൽ പഠിച്ച് വരുന്നതേയുള്ളൂ.
വൈകാതെ നമുക്ക് ഈ മഹാമാരിയിൽ നിന്ന് മോചനം നേടാൻ സാധിക്കും.

എത്ര പെട്ടെന്നാണ് ബന്ധങ്ങൾ അറ്റു കൊണ്ടിരിക്കുന്നത്.
കണ്ണ് പോകുമ്പോഴേ കണ്ണിന്റെ വിലയറിയൂ...
എത്ര വേഗതയിലാണ് ലോകം ചലിച്ച് കൊണ്ടിരുന്നത്.
എല്ലാം ക്രമം തെറ്റാനും നിശ്ചലമാകാനും യുദ്ധമൊന്നും വേണ്ടി വന്നില്ല. ഒരു വൈറസ് സൃഷ്ടിച്ച ആഘാതമെത്രയാണ്.
എല്ലാം നേടിയെന്ന ഭാവത്തിൽ നടന്ന മനുഷ്യനെ സൃഷ്ടാവിലേക്കുള്ള തിരിച്ച് പോക്ക് പഠിപ്പിക്കുകയല്ലേ കോവിഡ് 19...?

മനഷ്യന് അഹങ്കരിക്കാൻ ഒരു വകുപ്പുമില്ല എന്ന് പുതിയ വൈറസ് ഒന്ന് കൂടെ പഠിപ്പിക്കുന്നു.
സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കുക.
അതോടൊപ്പം ശാസ്ത്ര ലോകവും വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളും നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.

കൊറോണയുടെ ഉറവിടവും വ്യാപനവും സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
കൊറോണയുടെ തുടക്കവും വ്യാപനവും നഷ്ടവും കൂടുതലുണ്ടായ രണ്ട് രാജ്യങ്ങൾ ചൈനയും ഇറാനുമാണ് എന്നത്  പല വിധത്തിലുള്ള വായനകൾക്കും കാരണമായിട്ടുണ്ട്.
ഒന്ന് ലോക വിപണിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാജ്യം.
രണ്ടാമത്തേത് അമേരിക്കയുടെ ഉപരോധം ഉണ്ടായിട്ട് പോലും ശക്തമായി തലയുയർത്തി നിലകൊണ്ടിരുന്ന രാജ്യം.
പക്ഷേ ഇപ്പോൾ അതിന്റെ സമയം അല്ല . 
വൈറസിനെ നിയന്ത്രിക്കുവാനും ജീവഹാനി ഒഴിവാക്കുവാനും പ്രവർത്തിക്കേണ്ട സമയമാണിത്.

ലോക സാമ്പത്തിക വ്യവസ്ഥ താറുമാറായിരിക്കുന്നു.
യൂറോപ്യൻ യുണിയനുമായുള്ള യാത്രാ ബന്ധങ്ങൾക്ക് അമേരിക്ക നിയന്ത്രണങ്ങൾ കൊണ്ട് വരുന്നു.
നമ്മുടെ രാജ്യമായ ഇന്ത്യയും EU യിൽ നിന്നുള്ളവർക്കുൾപ്പെടെ വിസാ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നു.
ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള യാത്ര നിയന്ത്രണങ്ങൾ തന്നെ കേരളത്തിന് പ്രത്യേകിച്ചും ഇന്ത്യക്ക് മൊത്തത്തിലും വലിയ ആഘാതമാണ്.
അതോടൊപ്പം യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും ബ്രിട്ടൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യയിൽ വിസാ വിലക്ക് വന്നതോട് കൂടി പ്രതിസന്ധി താൽകാലികമായി വർദ്ധിക്കും. ഇതെല്ലാതെ വേറെ പോംവഴിയില്ല.

നയതന്ത്ര രംഗത്ത് വലിയ മാറ്റങ്ങളാണ് പുതിയ സാഹചര്യം കൊണ്ട് ഉണ്ടാകാൻ പോകുന്നത്.
പല വിധത്തിൽ നിലനിൽക്കുന്ന വിലക്കുകളും ഉപരോധങ്ങളും എല്ലാം മഞ്ഞുരുക്കത്തിലേക്ക് പോകാൻ സാധ്യതയുണ്ട്.
തങ്ങൾക്കെതിരെ നിലനിൽക്കുന്ന ഉപരോധം നിലവിലെ സാഹചര്യത്തിൽ പിൻവലിക്കണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇറാന്റെ ശത്രു രാജ്യമായ അമേരിക്ക എന്ത് നിലപാടെടുക്കും എന്നത് ഈ ഘട്ടത്തിൽ നിർണായകമാണ്.

ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള ഇറാൻ ഇടക്ക് പൗരത്വ ബില്ലിൽ തട്ടി നയതന്ത്ര ബന്ധം വഷളായെങ്കിലും ഈ ഘട്ടത്തിൽ സഹായിക്കണമെന്ന്  ഇന്ത്യയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ വിധ ഉപചാരങ്ങളും മാറ്റി വെച്ചുള്ള ഇറാന്റെ ഈ നിലപാട് നല്ല തരം നയതന്ത്രജ്ഞതയാണ്.

ഇറാൻ വഴിയാണ് ഗൾഫ് മേഖലയിലും കൊറോണ ആദ്യമായി വന്നത്.
എന്നാൽ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ശക്തമായ നിയന്ത്രണ , കരുതൽ നടപടികളിലേക്ക് പോയി എന്നത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും വളരേ മാതൃകാപരമായ നടപടികളാണ്.

മക്കയിലും മദീനയിലും ഫലസ്തീനിലെ ബൈതുൽ മുഖദ്ധസിലുമുൾപ്പെടെ നിയന്ത്രണങ്ങൾ വന്നു.

200 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരാണ് U.A.E ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ പല ആവശ്യങ്ങൾക്കായി സന്ദർശനം നടത്തുന്നത്.
UAE കൂടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ പ്രയാസത്തിലേക്ക് പോകും എന്നത് തീർച്ചയാണ്.
പക്ഷേ ഇതെല്ലാം താൽകാലികമാണ്.

മേഖലയിലെ ഗവൺമെന്റുകളും ഉത്തേചന പാക്കേജുകളുമായി ജനങ്ങൾക്കൊപ്പമുണ്ട്. നാം പ്രതീക്ഷകൾ കൈവിടരുത്.
നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാറുകളും വിഷയത്തെ ഗൗരവമായി കണ്ട് ഇടപെടലുകൾ നടത്തുന്നുണ്ട്.
ഇതിൽ കേരള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്.

അത്യാവിശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കിയും ശുചിത്വവും മറ്റ് മുൻ കരുതലുകളും  പാലിച്ചും നമുക്ക് ഈ പ്രതിസന്ധിയെ നേരിടാം.

വരും നാളുകളിൽ ചിലവുകൾ കുറക്കുക. പ്രയാസപ്പെടുന്നവരെ സഹായിക്കുക. നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ ...

No comments: