വിശുദ്ധ ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്, പ്രപഞ്ചോൽപ്പത്തി മുതൽ പ്രപഞ്ചാവസാനം വരേയും ശേഷമുള്ള പരലോകവുമെല്ലാം നിയന്ത്രിക്കുന്നവനായ അല്ലാഹു അവന്റെ മതത്തിൽ ആവശ്യമായതെല്ലാം തന്നെ വിവരിച്ചിട്ടുണ്ട്. മനുഷ്യജീവൻ നിലനിർത്താനും മറ്റു ജീവജാലങ്ങൾക്ക് വേണ്ട വിഭവങ്ങളുമെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. രോഗം വരാതെ സൂക്ഷിക്കാനും രോഗം പിടിപെട്ടാൽ എന്തു ചെയ്യണമെന്നെല്ലാം അവൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. സമൂഹത്തിൽ ജീവിക്കുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം അവൻ വിശുദ്ധ ഖുർആനിലൂടെയും തിരു നബി ﷺ യുടെ ഹദീസിലൂടെയും വിവരിച്ചു തന്നിട്ടുണ്ട്. അത് കണ്ടെത്തുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ വിജയിക്കാം. മുസ്ലിം വേഷവിധാനത്തെയും സ്ത്രീ സുരക്ഷക്ക് ഇസ്ലാം നിർദേശിച്ച കാര്യങ്ങളെയെല്ലാം പുച്ഛിച്ചു തള്ളിയ എല്ലാവരും ഇന്ന് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു. ജീവിതത്തിലെ എല്ലാ മേഖലകളിലും എങ്ങനെ പെരുമാറണമെന്ന് നിർദ്ദേശിക്കുന്ന മറ്റൊരു മതം ഇസ്ലാമല്ലാതെ ഇന്ന് കാണാൻ സാധിക്കില്ല. എന്നാൽ ഇന്ന് മുസ്‌ലിംകൾ പോലും അവരുടെ വിശ്വാസത്തിൽ നിന്ന് അന്യമായി കൊണ്ടിരിക്കുന്നു എന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ഇന്ന് ലോകത്ത് പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന നിപ്പ, കൊറോണ പോലോത്ത വൈറസുകളും വ്യത്യസ്ത പേരുകളിൽ വിളിക്കപ്പെടുന്ന പനിയും മറ്റു രോഗങ്ങളുമെല്ലാം തന്നെ അനിയന്ത്രിതമായ ഭക്ഷണ ശൈലിയിൽ നിന്നും പ്രകൃതിയെ വകവെക്കാതെയുള്ള ഇടപെടലുകളും ജലസ്രോതസ്സുകളും ചുറ്റുവട്ടവും മാലിന്യക്കൂമ്പാരമാക്കിയതിന്റെയും പരിണിത ഫലമാണ്. ശരീരവും, വസ്ത്രവും, വീടും പരിസരവുമെല്ലാം മാലിന്യമുക്തമാക്കിയാൽ ഇത്തരം വൈറസുകളും ബാക്ടീരിയകളും താണ്ഡവമാടില്ലായിരുന്നു. എല്ലാമേഖലയിലും ശുദ്ധിയും വൃത്തിയും കൈമുതലാക്കാൻ ശ്രമിച്ചാൽ എല്ലാ രോഗത്തെയും വേരോടെ പിഴുതെറിയാൻ നമുക്ക് സാധിക്കും തീർച്ച. തിരു നബി ﷺ നിർദേശിച്ച വൃത്തിയുടെ ചില നിർദ്ദേശങ്ങളാണ് ഹദീസ് അർത്ഥസഹിതം താഴെ കൊടുത്തിരിക്കുന്നത്. സശ്രദ്ധം വായിച്ച് ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകരാനും സാധിച്ചാൽ നല്ലൊരു ഭാവി സൃഷ്ടിച്ചെടുക്കാൻ നമുക്ക് സാധിക്കും. നാഥൻ തുണക്കട്ടെ
ബാത്ത്റൂമിൽ ചെരുപ്പ് ധരിക്കൽ
وَعَنْ
عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ رَسُولُ اللهِ ﷺ إذَا دَخَلَ الْخَلَاءَ لَبِسَ حِذَاءَهُ وَغَطَّى رَأْسَهُ (رَوَاهُ الْبَيْهَقِي)
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു അല്ലാഹുവിന്റെ തിരു ദൂതർ ﷺ ബാത്ത് റൂമിൽ പ്രവേശിച്ചാൽ അവിടുത്തെ ചെരുപ്പ് ധരിക്കുകയും തല മറക്കുകയും ചെയ്യുമായിരുന്നു (ബൈഹഖി)
പല്ല് തേക്കുന്നതിന്റെ ഗൗരവം
وَعَنْ
أَبِي أُمَامَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : تَسَوَّكُوا ،
فَإِنَّ السِّوَاكَ مَطْهَرَةٌ لِلْفَمِ ، مَرْضَاةٌ لِلرَّبِّ ، مَا جَاءَنِي
جِبْرِيلُ إِلَّا أَوْصَانِي بِالسِّوَاكِ حَتَّى لَقَدْ خَشِيتُ أَنْ يُفْرَضَ
عَلَيَّ ، وَعَلَى أُمَّتِي ، وَلَوْلَا أَنِّي أَخَافُ أَنْ أَشُقَّ عَلَى
أُمَّتِي لَفَرْضْتُهُ لَهُمْ ، وَإِنِّي لَأَسْتَاكُ حَتَّى لَقَدْ خَشِيتُ أَنْ
أُحْفِيَ مَقَادِمَ فَمِي (رَوَاهُ ابْنُ مَاجَة)
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ പല്ലുതേക്കുക, കാരണം നിശ്ചയം പല്ലുതേക്കൽ വായയെ ശുദ്ദീകരിക്കുന്നതും രക്ഷിതാവായ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന തുമാണ്, ജിബിരീൽ (അ) വരുമ്പോഴെല്ലാം തന്നെ എന്നോട് പല്ലുതേക്കാൻ നിർദ്ദേശിക്കുകയായിരുന്നു, എന്റെയും സമുദായത്തിന്റെയും മേൽ നിർബന്ധമാക്കുമെന്ന് ഞാൻ ഭയപ്പെട്ടു പോയി, എന്റെ സമുദായത്തിന്റെ മേൽ പ്രയാസമാകുമെന്ന് ഞാൻ ഭയന്നില്ലെങ്കിൽ ഞാൻ അവർക്ക് അത് നിർബന്ധമാക്കിയേനെ, നിശ്ചയം ഞാൻ എന്റെ പല്ലിന്റെ മുൻഭാഗം അടർന്നു പോകുമോ എന്ന് ഭയക്കുമാർ ഞാൻ പല്ല് തേക്കുന്നു. (ഇബ്നു മാജ)
നിസ്കാര സമയത്ത് പല്ല് തേക്കൽ
നിസ്കാര സമയത്ത് പല്ല് തേക്കൽ
وَعَنْ
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ ، أَنَّ رَسُولَ اللهِ ﷺ قَالَ : لَوْلَا
أَنْ أَشُقَّ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلَاةٍ
(رَواهُ الْبخارِي)
അബൂ ഹുറയ്റ (റ) യിൽനിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ജനങ്ങളുടെ മേൽ പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഞാൻ അവരോട് എല്ലാ നിസ്കാര സമയത്തും പല്ലുതേക്കാൻ കൽപ്പിക്കുമായിരുന്നു (ബുഖാരി)
വുളൂഇന്റെ സമയത്ത് പല്ല് തേക്കൽ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ : عَنِ النَّبِيِّ ﷺ : لَوْلَا أَنْ أَشُقَّ
عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ وُضُوءِ (رَوَاهُ
الْبُخَارِي)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റെ മേൽ പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഞാൻ അവരോട് എല്ലാ വുളൂഇന്റെ സമയത്തും പല്ലുതേക്കാൻ നിർദ്ദേശിക്കുമായിരുന്നു (ബുഖാരി)
വീട്ടിൽ പ്രവേശിക്കുമ്പോൾ പല്ല് തേക്കൽ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ ﷺ كَانَ إِذَا دَخَلَ بَيْتَهُ
بَدَأَ بِالسَّوَاكِ ( رَوَاهُ مُسْلِمُ)വീട്ടിൽ പ്രവേശിക്കുമ്പോൾ പല്ല് തേക്കൽ
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ വീട്ടിൽ പ്രവേശിച്ചാൽ ആദ്യമായി പല്ല് തേക്കുമായിരുന്നു (മുസ്ലിം)
ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകൽ
وَعَنْ
سَلْمَانَ رَضِيَ اللهُ عَنْهُ قَالَ : قَرَأْتُ فِي التَّوْرَاةِ : أَنَّ
بَرَكَةَ الطَّعَامِ الْوُضُوءُ قَبْلَهُ فَذَكَرْتُ لِلنَّبِيِّ ﷺ فَقَالَ :
بَرَكَةُ الطَّعَامِ الْوُضُوءُ قَبْلَهُ وَالْوُضُوءُ بَعْدَهُ (رواه أبو داود)
സൽമാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ തൗറാത്തിൽ വായിച്ചിട്ടുണ്ട് നിശ്ചയം ഭക്ഷണത്തിലെ ബറക്കത്ത് ഭക്ഷണത്തിന് മുമ്പ് കൈ കഴുകൽ കൊണ്ടാണ്, അങ്ങനെ കാര്യം ഞാൻ തിരു നബി ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ഭക്ഷണത്തിലെ ബറകത്ത് ഭക്ഷണത്തിനു മുൻപും ശേഷവും കൈ കഴുകൽ കൊണ്ടാണ് (അബൂദാവൂദ്)
ഉറക്കിൽ നിന്ന് ഉണർന്നാൽ മൂന്നു പ്രാവശ്യം കൈ കഴുകണം
وَعَنْ
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : إِذا
اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ ، فَلَا يَغْمِسْ يَدَهُ فِي الْإِنَاءِ
حَتَّى يَغْسِلَهَا ثَلَاثًا ، فَإِنَّهُ لَا يَدْرِي أَيْنَ بَاتَتْ يَدُهُ (
رَواه مُسْلم)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരെങ്കിലും ഉറക്കിൽ നിന്ന് ഉണർന്നാൽ മൂന്നു പ്രാവശ്യം കൈ കഴുകുന്നതിന് മുമ്പ് വെള്ളത്തിൽ കൈ മുക്കരുത്; കാരണം നിശ്ചയം അവന്റെ കൈ രാത്രി എവിടെയായിരുന്നെന്ന് അവൻ അറിയില്ല (മുസ്ലിം)
തുമ്മലിന്റെ മര്യാദ
وَعَنْ
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ كَانَ إِذَا عَطَسَ
غَطَّى وَجْهُهُ بِيَدِه ، أَو بِثَوْبِهِ ، وَغَضَّ بِهَا صَوْتَهُ (رَواهُ
التِّرْمِذِي)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ തുമ്മിയാൽ അവിടുത്തെ മുഖം കൈ കൊണ്ടോ അല്ലെങ്കിൽ അവിടുത്തെ വസ്ത്രം കൊണ്ടോ മൂടുമായിരുന്നു, അതോടൊപ്പം ശബ്ദം താഴ്ത്തുകയും ചെയ്യുമായിരുന്നു (തിർമിദി)
കോട്ടുവാ യുടെ മര്യാദ
وَعَنْ
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيَّ ﷺ قَالَ : إِنَّ اللهَ
يُحِبُّ الْعُطَاسَ ، وَيَكْرَهُ التَّثَاؤُبَ ، فَإِذَا عَطَسَ أَحَدُكُمْ
وَحَمِدَ اللهَ ، كَانَ حَقًّا عَلَى كُلِّ مُسْلِمٍ سَمِعَهُ أَنْ يَقُولَ لَهُ :
يَرْحَمُكَ اللهُ . وَأَمَّا التَّثَاؤُبُ فَإِنَّمَا هُوَ مِنَ الشَّيْطَانِ ،
فَإِذَا تَثَاوَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ : فَإِنّض أَحَدَكُمْ
إِذَا تَثَاوَبَ ضَحِكَ مِنْهُ الشَّيْطَانُ ( رَوَاهُ الْبُخَارِي)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു തുമ്മലിനെ ഇഷ്ടപ്പെടുകയും കോട്ടുവായെ വെറുക്കുകയും ചെയ്യുന്നു, അത് കൊണ്ട് നിങ്ങളിൽ നിന്ന് ആരെങ്കിലും തുമ്മിയ ശേഷം അല്ലാഹുവിനെ സ്തുതിച്ചാൽ അത് കേൾക്കുന്ന ഓരോ മുസ്ലിമും അവനോട് യർഹമുകല്ലാഹ് എന്ന് പറയൽ അവരുടെ മേൽ ബാധ്യതയത്ര, അതേസമയം കോട്ടുവാ പിശാചിൽ നിന്നാണ്, അത് കൊണ്ട് നിങ്ങളിൽ നിന്ന് ആരെങ്കിലും കോട്ടുവാ ഇട്ടാൽ കഴിവിന്റെ പരമാവധി അതിനെ തടുത്തു വെക്കണം; കാരണം നിശ്ചയം നിങ്ങളിൽ നിന്ന് ആരെങ്കിലും കോട്ടുവാ ഇട്ടാൽ അത് കാരണം പിശാച് ചിരിക്കുന്നതാണ് (ബുഖാരി)
വഴിയിലും മരച്ചുവട്ടിലും മലമൂത്ര വിസർജനം നടത്തൽ
وَعَنْ
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : إِتَّقُوا
اللَّعَانَينْ قَالُوا : وَمَا اللَّعَّانَانِ يَا رَسُولَ اللهِ ؟ قَالَ : الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ ،
أَوْ فِي ظِلِّهِمْ ( رواه مسلم)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ രണ്ടു ശാപങ്ങളെ സൂക്ഷിക്കുക, അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഏതാണ് രണ്ട് ശാപങ്ങൾ ? തിരു നബി ﷺപറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലിലും മലമൂത്ര വിസർജ്ജനം നടത്തുന്നവൻ (മുസ്ലിം)
വെള്ളക്കെട്ടിൽ മലമൂത്ര വിസർജനം നടത്തൽ
وَعَنْ
مُعَاذِ بْنِ جَبَلٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ :
اتَّقُوا الْمَلَاعِنَ الثَّلَاثَةَ : الْبَرَازَ فِي الْمَوَارِدِ ، وَقَارِعَةِ
الطَّرِيقِ ، وَالظَّلِّ ( رَواهُ أَبُوداود)
മുആദ് ബ്ൻ ജബൽ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ മൂന്ന് ശാപങ്ങളെ ഭയപ്പെടണം; അഥവാ വെള്ളക്കെട്ടിലും വഴിവക്കിലും മരച്ചുവട്ടിലും മലമൂത്രവിസർജനം നടത്തൽ (അബൂ ദാവൂദ്)
ശരീര ശുദ്ധി
وَعَنْ
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ : عَنِ النَّبِيِّ ﷺ قَالَ : الْفِطْرَةُ
خَمْسٌ : الْخِتَانُ ، وَالْإِسْتِحْدَادُ ، وَنَتْفُ الْإِبْطِ ، وَقَصُّ
الشَّارِبِ ، وَتَقْلِيمُ الْأَظْفَارِ ( رَوَاهُ البُخَارِي)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു : അഞ്ച് കാര്യങ്ങൾ പ്രകൃതിപരമത്രേ, സുന്നത്ത് കഴിക്കൽ, ഗുഹ്യ രോമം കളയൽ, കക്ഷരോമം പറിക്കൽ, മീശ വെട്ടൽ, നഖം മുറിക്കൽ (ബുഖാരി)
وَعَنْ
يَحْيَى بْنِ يَعْمَرَ رَضِيَ اللهُ عَنْهُ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجِ
النَّبِيِّ ﷺ أَنَّهَا أَخْبَرَتْنَا ، أَنَّهَا سَأَلَتْ رَسُولَ اللهِ صَلَّى
اللهُ عَلَيْهِ وَسَلَّمَ عَنِ الطَّاعُونَ ، فَأَخْبَرَهَا نَبِيُّ اللهِ صَلَّى
اللهُ عَلَيْهِ وَسَلَّمَ : أَنَّهُ كَانَ عَذَابًا يَبْعَثُهُ اللهُ عَلَى مَنْ
يَشَاءُ ، فَجَعَلَهُ اللهُ رَحْمَةً لِلْمُؤْمِنِينَ ، فَلَيْسَ مِنْ عَبْدٍ
يَقَعُ الطَّاعُونُ ، فَيَمْكُثُ فِي بَلَدِهِ صَابِرًا ، يَعْلَمُ أَنَّهُ لَيْ
يُصِيبَهُ إِلَّا مَا كَتَبَ اللهُ لَهُ ، إِلَّا كَانَ لَهُ مِثْلُ أَجْرِ
الشَّهِيدِ ( رَوَاهُ الْبُخَارِي)
യഹ്യ ബ്ൻ യഅ്മൂർ (റ) തിരു നബി ﷺ യുടെ പ്രിയ പത്നി ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നു, നിശ്ചയം മഹതി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പ്ലേഗ് രോഗത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയം അത് (പ്ലേഗ് രോഗം) അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് അയക്കുന്ന ശിക്ഷയായിരുന്നു, അതുകൊണ്ട് അള്ളാഹു അതിനെ സത്യവിശ്വാസികൾക്ക് അനുഗ്രഹമാക്കി, വല്ല അടിമയും പ്ലേഗ് രോഗത്തിൽ പെടുകയും അല്ലാഹു കണക്കാക്കിയത് മാത്രമേ തനിക്ക് സംഭവിക്കുകയുള്ളൂ എന്ന് ഉറപ്പിച്ച് ആ നാട്ടിൽ തന്നെ ക്ഷമിച്ച് സഹിച്ച് താമസിച്ചാൽ അല്ലാഹു അവന് രക്തസാക്ഷിയുടെ പ്രതിഫലം നൽകുന്നതാണ് (ബുഖാരി)
وَعَنْ
أُمِّ سَلَمَةَ زَوْجِ النَّبِيِّ ﷺ قَالَتْ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ :
إِذَا ظَهَرَتِ الْمَعَاصِي فِي أُمَّتِي عَمَّهُمُ اللهُ عَزَّ وَجَلَّ بَعَذَابٍ
مِنْ عِنْدِهِ فَقُلْتُ : يَا رَسُولَ اللهِ أَمَا فِيهِمْ أُنَاسٌ صَالِحُونَ ؟
قَالَ : بَلَى قَالَتْ : فَكَيْفَ يَصْنَعُ أُولَئِكَ ؟ قَالَ يُصِيبُهُمْ مَا
أَصَابَ النَّاسَ ، ثُمَّ يَصِيرُونَ إِلَى مَغْفِرَةٍ مِنَ اللهِ وَرِضْوَانٍ
(رَوَاهُ أَحْمَدُ)
وَعَنْ عَامِرِ بْنِ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ، أَنَّهُ سَمِعَهُ يَسْأَلُ أُسَامَةَ بْنَ زَيْدٍ رَضِيَ اللهُ عَنْهُمَا : مَاذَا سَمِعْتَ مِنْ رَسُولِ اللهِ ﷺ فِي الطَّاعُونِ ؟ فَقَالَ أُسَامَةُ : قَالَ رَسُولُ اللهِ ﷺ : الطَّاعُونُ رِجْزٌ ، أَوْ عَذَابٌ ، أُرْسِلَ عَلَى بَنِي إِسْرَائِيلَ ، أَوْ عَلَى مَنْ كَانَ قَبْلَكُمْ ، فَإِذَا سَمِعْتُمْ بِهِ بِأَرْضٍ فَلَا تَقْدَمُوا عَلَيْهِ ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا فِرَارًا مِنْهُ وَقَالَ أَبُو النَّضْرِ : لَا يُخْرِجُكُمْ إِلَّا فِرَارٌ مِنْهُ(رواه مسلم)
തിരു നബി ﷺ യുടെ പ്രീയ പത്നി ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: എന്റെ സമുദായത്തിൽ ദോഷങ്ങൾ പ്രകടമായാൽ അല്ലാഹു അവന്റെ യടുത്തു നിന്നുള്ള ശിക്ഷ (അവർക്കിടയിൽ) വ്യാപിപ്പിക്കും അപ്പോൾ ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ അന്നേരം അവരുടെ കൂട്ടത്തിൽ സച്ചരിതരായ ജനങ്ങളുണ്ടാവില്ലേ? തിരു നബി ﷺ പറഞ്ഞു: അതെ മഹതി ചോദിച്ചു: അപ്പോൾ അവർ എന്ത് ചെയ്യും? തിരു നബി ﷺ പറഞ്ഞു: ജനങ്ങളിലെത്തുന്ന വിപത്ത് അവർക്കും സംഭവിക്കും പിന്നീട് അല്ലാഹുവിൽ നിന്നുള്ള മഗ്ഫിറത്തിലേക്കും (പാപമോചനം) റിള്വാനിലേക്കും (തൃപ്തി) യിലേക്കും അവരെ അയക്കപ്പെടും (അഹ്മദ്)
ആമിർ ബിൻ സഅ്ദ് ബിൻ അബീ വഖാസ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അദ്ദേഹത്തെ ഉസാമതു ബിൻ സൈദ് (റ) നോട് ചോദിക്കുന്നതായി കേട്ടു: പ്ലേഗ് രോഗത്തെ സംബന്ധിച്ച് അങ്ങ് എന്താണ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് കേട്ടിട്ടുള്ളത്? അന്നേരം ഉസാമ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പ്ലേഗ് രോഗം ബനൂ ഇസ്റാഈൽ സമൂഹത്തിന്/നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരുടെ മേൽ ഇറക്കപ്പെട്ട ശിക്ഷയാണ്, അത് കൊണ്ട് ആ രോഗം എവിടെയെങ്കിലും ഉണ്ടെന്ന് നിങ്ങൾ കേട്ടാൽ അവിടേക്ക് നിങ്ങൾ പോകരുത്, നിങ്ങളുള്ള പ്രദേശത്താണ് അത് ഉണ്ടായതെങ്കിൽ അതിൽ നിന്ന് ഭയന്നോടി കൊണ്ട് അവിടെ നിന്ന് പുറത്ത് പോകുകയും അരുത് അബു നള്ർ (റ) പറഞ്ഞു: അതിൽ നിന്നുള്ള ഭയന്നോട്ടം നിങ്ങളെ പുറത്താക്കുന്നതല്ല(മുസ്ലിം)


No comments:
Post a Comment