Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 22, 2020

ഹദീസ് പാഠം 1354


┏══✿ഹദീസ് പാഠം 1354✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 29
              23 - 4 -2020 വ്യാഴം
وَعَنْ سِمَاكٍ رَضِيَ اللهُ عَنْهُ قَالَ : دَخَلْتُ عَلَى عِكْرِمَةَ رَضِيَ اللهُ عَنْهُ فِي يَوْمٍ قَدْ أُشْكِلَ ؛ مِنْ رَمَضَانَ هُوَ أَمْ مِنْ شَعْبَانَ، وَهُوَ يَأْكُلُ خُبْزًا وَبَقْلًا وَلَبَنًا ، فَقَالَ لِي : هَلُمَّ . فَقُلْتُ : إِنِّي صَائِمٌ . قَالَ - وَحَلَفَ بِاللهِ - : لَتُفْطِرَنَّ . قُلْتُ : سُبْحَانَ اللهِ مَرَّتَيْنِ ، فَلَمَّا رَأَيْتُهُ يَحْلِفُ لَا يَسْتَثْنِي تَقَدَّمْتُ ، قُلْتُ : هَاتِ الْآنَ مَا عِنْدَكَ . قَالَ : سَمِعْتُ ابْنَ عَبَّاسٍ رَضِيَ اللهُ عَنْهُمَا يَقُولُ : قَالَ رَسُولُ اللهِ ﷺ : صُومُوا لِرُؤْيَتِهِ ، وَأَفْطِرُوا لِرُؤْيَتِهِ ، فَإِنْ حَالَ بَيْنَكُمْ وَبَيْنَهُ سَحَابَةٌ أَوْ ظُلْمَةٌ ، فَأَكْمِلُوا الْعِدَّةَ عِدَّةَ شَعْبَانَ ، وَلَا تَسْتَقْبِلُوا الشَّهْرَ اسْتِقْبَالًا ، وَلَا تَصِلُوا رَمَضَانَ بِيَوْمٍ مِنْ شَعْبَانَ (رواه النسائي)
✿══════════════✿
സിമാക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: റമളാനാണോ അല്ല ശഅ്ബാനാണോ എന്ന് സംശയിക്കപ്പെടുന്ന ദിവസം (ശഅ്ബാൻ മുപ്പത്) ഞാൻ ഇക്രിമ (റ) യുടെ അടുത്ത് ചെന്നപ്പോൾ അവിടുന്ന് റൊട്ടിയും പച്ചക്കറിയും പാലും കഴിക്കുകയായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞു: ഇങ്ങോട്ട് വരൂ (കഴിക്കാം) ഞാൻ പറഞ്ഞു: ഞാൻ നോമ്പ്കാരനാണ്. മഹാൻ പറഞ്ഞു: അദ്ദേഹം അല്ലാഹുവിനെ കൊണ്ട് ആണയിട്ട് പറഞ്ഞു: തീർച്ചയായും നിങ്ങൾ നോമ്പ് മുറിക്കണമെന്ന്, ഞാൻ രണ്ട് പ്രാവശ്യം പറഞ്ഞു: "സുബ്ഹാനല്ലാഹ്", അദ്ദേഹം നിർത്താതെ സത്യം ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ മുന്നോട്ട് പോയി കൊണ്ട് പറഞ്ഞു: നിങ്ങളുടെ അടുത്തുള്ളത് കൊണ്ട് വരൂ, അന്നേരം മഹാൻ പറഞ്ഞു: ഇബ്നു അബ്ബാസ് (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:  അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മാസപ്പിറവി കണ്ടാൽ നോമ്പനുഷ്ഠിക്കുകയും പിറ ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ നോമ്പ് മുറിക്കുകയും (പെരുന്നാൾ ആഘോഷിക്കുകയും) ചെയ്യുക, ഇനി നിങ്ങളുടെയും അതിന്റെയും ഇടയിൽ മേഘമോ ഇരുളോ മറയിടുന്ന പക്ഷം നിങ്ങൾ ശഅ്ബാൻ പൂർത്തിയാക്കുകയും ചെയ്യുക, നിങ്ങൾ മാസത്തെ വരവേൽക്കണ്ട, റമളാനിനോട് ശഅ്ബാൻ മാസത്തിന്റെ ഒരു ദിവസം (നോമ്പ് അനുഷ്ഠിക്കൽ കൊണ്ട്) ചേർക്കുകയും ചെയ്യരുത്(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: