Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 7, 2020

ചാണകത്തറയിലെ യാസീൻ ഓത്തും കടലുണ്ടിയിലെ ബറാഅത്ത് മന്തിയും

ഇന്ന് ശഅബാൻ 14: ബറാഅത്ത് രാവ്

 ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681
ബറാഅത്തിനെ റമളാനിൻ്റെ മുന്നറിയിപ്പായ് കാണുന്നു. വീടും പരിസരവും വൃത്തിയാക്കി,വസ്ത്രങ്ങൾ അലക്കി ഒതുക്കി വെക്കുന്ന  പഴമക്കാല രീതികൾ തിരിച്ച് പിടിക്കേണ്ടതുണ്ട്.
കുട്ടിക്കാല ബറാഅത്ത് ഓർമ്മ ഇന്നും മനസ്സിൽ തെളിയുന്നു.
ശഅബാൻ ഒന്ന് മുതൽ വീട്ടിൽ ബറാഅത്തിൻ്റെ അനൗൺസ് മുഴങ്ങും.ഉമ്മയാണ് അനൗൺസർ... അടുക്കള സാധനങ്ങളെല്ലാം വാങ്ങി വെക്കും.ബറാഅത്താകുമ്പോൾ വീട്ടിൽ ഭോജന സാധനങ്ങളുടെ കുറവുണ്ടാകാൻ പാടില്ലെന്നത് ഉമ്മയുടെ നിർബന്ധമാണ്...
ഉപ്പ ജോലിക്ക് പോകുമ്പോൾ ആവശ്യ സാധനങ്ങളുടെ പട്ടിക കുറിച്ച് കൊടുക്കും. സന്ധ്യക്ക് വീട്ടിൽ സഞ്ചി നിറയെ സാധനങ്ങളുമായി ഉപ്പ തിരിച്ചെത്തും. അതോടെ വീട് നിറയും.
കട്ടിലും പായയും പുതുപ്പുമെല്ലാം തേച്ച് വൃത്തിയാക്കും.ഇരിക്കുന്ന പലകളും കട്ടിലും വൃത്തിയാക്കുന്നത് താളിച്ചപ്പ് കൊണ്ടാണ്. താളിച്ചപ്പ് പൊടയ്ക്കായ് പൊടിച്ചിട്ട വെള്ളത്തിൽ മുക്കി കഴുകും. അതോടെ കട്ടിലിൻ്റെ പുതു നിറം തിരിച്ച് വരും.
മൺചുമരും  വൈക്കോലും മേഞ്ഞ വീടായിരുന്നു അന്ന്.കുടുസമായ സൗകര്യം മാത്രം. ഒമ്പത് മക്കളും ഉപ്പയും ഉമ്മയുമടക്കം പതിനൊന്ന് പേർക്ക് കഷ്ടിച്ച് താമസിക്കാനുള്ള സൗകര്യം. മൺതറയിൽ പായ വിരിച്ച് കിടന്നിരുന്ന ജീവിത രീതി.
ബറാഅത്തും മറ്റ് വിശേഷ ദിനങ്ങളിലുമെല്ലാം ചാണകം തേച്ച് പുരവൃത്തിയാക്കുന്ന നാട്ടുരീതികളാണ് ബെളിഞ്ചയിലും പരിസരങ്ങളിലുമുണ്ടായിരുന്നത്.
കന്നുകാലികളെ വളർത്തി കൃഷിയിടങ്ങൾക്കും തോട്ടത്തിനും ആവശ്യമായ വളം സംഭരിച്ചിരുന്ന കാലമായിരുന്നു അത്.
വീടും മുറ്റവുമെല്ലാം ചാണകം തേച്ച് വൃത്തിയായി സൂക്ഷിക്കും.
ചാണകം നജസാണെന്നോ അശുദ്ധമാണെന്നോ അവർക്കറിയില്ല. വീട്ടിനകത്തെ ധൂളി പാത്രത്തിലും വസ്ത്രത്തിലും ആവാതിരിക്കാനാണ് അകത്ത് ചാണകം പുരട്ടിയിരുന്നത്. മുറ്റത്തും ഇതേ രീതിയിലാണ് ഉപയോഗിച്ചിരുന്നത്.
കുടുംബത്തിൽ നിന്ന് കുട്ടികൾ പള്ളി ദർസ് പഠിക്കാൻ പോയതോടെയാണ് ഇത്തരം പ്രവൃത്തികൾ നാടുകടന്നത്. ജ്യേഷ്ഠസഹോദരൻ മുഹമ്മദ് അമാനിയും സഹോദരൻ എ പി സർക്കിൾ സിദ്ദീഖ് മൗലവിയും പള്ളിദർസിൽ എത്തിയതോടെയാണ് കുടുംബ വീടുകളിലെ ഈ അജ്ഞതയ്ക്ക് മാറ്റം വന്നു.
മഗ്രിബ് നിസ്കാരം കഴിഞ്ഞാലുടൻ വീട്ടുകാർ യാസീൻ ഓതും. അധിക വീടുകളിലും യാസീൻ പാരായണം ഉണ്ടായിരുന്നില്ല. ഖുർആൻ ഓത്ത് അറിയാത്തതാണ് കാരണം. ചിലയിടങ്ങളിൽ ഒരു യാസീൻ മാത്രം.
ചക്കരച്ചോറായിരുന്നു ബറാഅത്ത് സ്പഷ്യൽ.വർഷത്തിൽ രണ്ട് പ്രാവശ്യം ചക്കരച്ചോറ് കിട്ടും.ബറാഅത്ത് രാവിനു പുറമെ പുതിയരിച്ചോറിനുമാണ് അത്. നെൽകൃഷി ചെയ്ത് വിളവെടുത്ത ദിവസം ആദ്യം ഉണ്ടാക്കുന്നത് ചക്കരച്ചോറായിരിക്കും.
പെരുന്നാൾ അമ്പിളിയെ കാത്ത് നിൽക്കുന്നത് പോലെയാണ് ചക്കരച്ചോറുണ്ണാൻ വീട്ടുകാർ കാത്തിരിക്കുക. ചാണകം തേച്ച തറയിൽ പായ വിരിച്ച് വീട്ടുകാരെല്ലാം ഒന്നായി ചക്കരച്ചോറ് തിന്നും. ആവശ്യത്തിനുള്ള പ്ലൈറ്റും ഗ്ലാസ്സും ഇല്ലാത്തതിനാൽ വാഴയിലയിലോ, വട്ടയിലയിലോ(ഉപ്പിലിങ്ങാനെറ് ഇല)ആണ് ചക്കരച്ചോറ് തിന്നുരുന്നത്.ചായ കുടിക്കാൻ ചിരട്ടയും...
മിച്ചം വരുന്നത് പിറ്റേ ദിവസം തിന്ന് തീർക്കും. ഉപ്പയും ഉമ്മയും ബറാഅത്തിൻ്റെ സുന്നത്ത് നോമ്പ് പിടിക്കും...
ബറാഅത്തിനുണ്ടാക്കിയ സ്പഷ്യൽ  വീടുകളിൽ നിന്നും പള്ളിയിൽ എത്തിക്കും. അവിടെ ഉസ്താദിൻ്റെ നേതൃത്വത്തിൽ യാസീൻ ഓത്തും ദുആയും നടക്കും. ഇശാ നിസ്കാരം കഴിഞ്ഞ്  ഖബർസ്ഥാനിനരികിൽ നിന്ന് പ്രത്യേക കൂട്ടുപ്രാർത്ഥനയും നടത്തി ചീരണി വാങ്ങി അവരവരുടെ വീട്ടിൽ പോകും.എല്ലാം കഴിഞ്ഞ് ജനങ്ങൾ വീട്ടിലേക്ക് മടങ്ങും...
ബറാഅത്ത് രാവ് കഴിയലോടെ റമളാനിലേക്കുള്ള മുന്നൊരുക്കം നടത്തും...
ജീവിതത്തിൽ മറക്കാൻ കഴിയാത്ത മറ്റൊരു ബറാഅത്ത് ഓർമ്മയാണ് കടലുണ്ടിയിലേത്*. ശൈഖുനാ സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് തങ്ങൾക്കൊപ്പമുള്ള ബറാഅത്തായിരുന്നു അത്.
തലേ ദിവസം മഞ്ചേശ്വരം മള്ഹറിൽ നിന്ന് ശൈഖുനാ പൊസോട്ട് തങ്ങളുസ്താദിന്റെ കൂടെ കാറിലായിരുന്നു യാത്ര. " സമദെ, ബെളിഞ്ചക്ക് നമ്മുടെ ബറാഅത്തൊന്ന് കാണിച്ച് കൊടുക്കണം,കണ്ട് പഠിക്കട്ടെ''. യാത്രക്കിടയിൽ പൊസോട്ട് തങ്ങൾ ഡ്രൈവറോട് പറഞ്ഞപ്പോൾ കാര്യത്തിന്റെ ഗൗരവം ഉൾകൊള്ളാനായില്ല.ബറാഅത്ത് രാവിൽ കുടുംബക്കാരെല്ലാം ഒത്തുകൂടുന്നതിന്റെ സന്തോഷം തങ്ങൾ യാത്രയിൽ പങ്കുവെച്ചു. അസുലഭമായ അവസരത്തിന് സർവ ശക്തൻ വിധിയേകി എന്ന് ചുരുക്കം.
   രാവിലെ മുതൽ ബറാഅത്ത് രാവിനെ വരവേൽക്കാനുള്ള തിരക്കിലാണ് വീട്ടുകാരെല്ലാം.പ്രിയ സുഹൃത്ത് കുഞ്ഞുമോൻ വീട്ടു സാധനങ്ങൾക്കായുള്ള ഓട്ടത്തിലാണ്.അസർ ബാങ്കിന് മുമ്പ് എല്ലാ ജോലികളും പൂർത്തിയാക്കി ബറാഅത്ത് രാവിനെ വരവേൽക്കാൻ ഒരുങ്ങണമെന്നത് അവരുടെ പാരമ്പര്യ നിബന്ധനയാണ്.
അസർ നിസ്കാരം കഴിഞ്ഞ്  സൂറത്ത് യാസീൻ മൂന്ന് പ്രാവശ്യം പാരായണം ചെയ്യണം. ഒപ്പം സൂറത്തു ദുഖാനും.ചൊല്ലാൻ ഒത്തിരി ദിഖ്റുകളും.തങ്ങളുടെ പിതാവും പ്രമുഖ ആത്മീയ നേതാവുമായിരുന്ന സയ്യിദ് അഹ്മദുൽ ബുഖാരിയിൽ നിന്ന് പകർന്ന് കിട്ടിയ ശൈലികളാണിതെന്ന് ശൈഖുനാ തങ്ങളുസ്താദ് യാത്രക്കിടയിൽ പറഞ്ഞത് ഓർമ്മയിലുണ്ട്.
വീട്ടിലുള്ളവരെല്ലാം ഇത് ചെയ്യണം. ആരും ഒഴിഞ്ഞ് പോവരുതെന്നത് മറ്റൊരു ശർത്താണ്.
ബറാഅത്തിന്റെ അസർ മുതൽ രാവുടനീളം പുണ്യങ്ങൾ ചെയ്തു കൂട്ടുന്ന ഈ ശൈലി അനുഗരണീയമല്ലെങ്കിൽ പിന്നെന്ത്!. 
മഗ്രിബ് കഴിഞ്ഞാൽ വീണ്ടും തൽ പ്രകാരം.. ഓതണം. ഓത്തും ദിഖ്റുമെല്ലാം കഴിഞ്ഞ് പരിസരത്തുള്ള മഖാമുകളിൽ സിയാറത്തിന് പുറപ്പെട്ടു.പ്രിയ കൂട്ടുകാരൻ കുഞ്ഞുമോനെന്ന ജമാൽ ഫാളിലിക്കൊപ്പമായിരുന്നു സിയാറത്ത്. ഓരോ മഖാമിലും അന്തിയുറങ്ങുന്ന മഹാന്മാരെപ്പറ്റി ഫാളിലി വിവരിച്ചു തന്നു.
  മഖാം സിയാറത്ത് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സ്വാദിഷ്ഠമായ മട്ടൻ മന്തിയുടെ ചെമ്പുമായി വണ്ടി മുറ്റത്തെത്തി.പൊതുവെ സൽക്കാര പ്രിയനായ പൊസോട്ട് തങ്ങൾ വീട്ടിലെത്തിയാൽ കുടുംബക്കാരെ വിളിച്ച് സൽക്കരിക്കുന്നത് പതിവാണ്.അന്നേ ദിവസം തങ്ങളുടെ നേതൃത്വത്തിൽ തന്നെ ചുറ്റുവട്ടത്തിലുള്ള വീടുകളിലും കുടുംബങ്ങളിലേക്കും  ഭക്ഷണം കൊടുത്തയച്ചു...
ഒടുവിൽ വീട്ടുലുള്ളവർക്കും ഒരുക്കി. ശൈഖുനയുടെ നേതൃത്വത്തിൽ  പുരുഷന്മാരെല്ലാം ഒന്നിച്ചിരുന്നു.
തളികക്ക് ചുറ്റുമിരുന്നാണ് കഴിക്കേണ്ടത്.
ജീവിതത്തിലാദ്യത്തെ അനിർവചനീയ ബറാഅത്ത് അനുഭവമാണിത്. പ്രസിദ്ധനായ ഒരു നേതാവിൽ നിന്നും ലഭിച്ച മാതൃകാ ജീവിതം.
മട്ടൻ മന്തിക്ക് പുറമെ പലതും ടൈനിംഗ് സുപ്രയിൽ മിഴി തുറന്നിട്ടിരിക്കുന്നു.പരസ്പരം തമാശകൾ പറഞ്ഞ് ഭോജന മര്യാദകൾ പാലിച്ച് നിലത്തിരുന്ന് തളികയിൽ കഴിച്ച മുഹൂർത്തം എത്ര ധന്യം...
പോളിംഗിന് ആക്കം കൂട്ടാൻ പൊസോട്ട് തങ്ങളുടെ ജാമാതാവും പ്രമുഖ പണ്ഡിതനുമായ മടക്കര സുഹൈൽ സഖാഫ് തങ്ങളുടെ നർമങ്ങളും...
ആ പുണ്യ രാവ് പകർന്ന ആത്മീയ അനുഭൂതിയും അനുഭവ സമ്പത്തും ജീവിതത്തിൽ നൽകിയ പാഠങ്ങൾ സമൂഹത്തിനും മാതൃകയാണ്.
ബറാഅത്ത് രാവിൽ കുടുംബങ്ങൾക്കൊപ്പമിരുന്ന് ഖുർആനോത്തും ദിഖ്റ് ദുഅയുമായി കഴിയാൻ വീണു കിട്ടിയ അവസരമാണ് ഈദിവസം....
 ഇമാംറാസി (റ)രേഖപ്പെടുത്തുന്നു :അഞ്ച് സിവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്.
ഒന്ന്:യുക്തിപൂര്ണമായ
എല്ലാ കാര്യങ്ങളും അതില്
തീരുമാനിക്കപ്പെടും.അല്ലാഹു
പറയുന്നു. "യുക്തിപൂര്ണമായ എല്ലാ
കാര്യങ്ങളും അതില്
തീരുമാനിക്കപ്പെടും” (സൂറത്തുല്
ദ്ദുഖാന് 4) 
രണ്ട്:,ബറാഅത്ത് രാവിലെ
ആരാധനകള്‍ അതിവിശിഷ്ടമാണ്.നബി (സ)പറയുന്നു.
ബറാഅത്ത് രാവില് കൂടുതല്‍ നിസ്കരിക്കുന്നവര്ക്ക്
മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗംകൊണ്ട്സന്തോഷവാര്‍ത്തയറിയിക്കും.
ആപത്തുകളില്‍ നിന്ന് അവനെ
രക്ഷപ്പെടുത്തും. പിശാചിന്റെ
ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ
തട്ടിമാറ്റും.
മൂന്ന്:,ബറാഅത്ത് രാവില്‍
അല്ലാഹുവിന്‍െറ അനുഗ്രഹം
വര്ഷിക്കും. നബി (സ) പറയുന്നു. കല്‍ബ്
ഗോത്രക്കാരുടെ ആടുകളുടെ
രോമത്തിന്റെ എണ്ണമനുസരിച്ച് ഈ
രാത്രിയില്‍ (ബറാഅത്ത് രാവില്‍) അല്ലാഹു
എന്‍െറ സമുദായത്തിന് അനുഗ്രഹം
ചൊരിയും.
നാല്:പ്രത്യേകം
പാപമോചനം നല്കപ്പെടും. നബി
(സ)പറയുന്നു. ബറാഅത്ത് രാവില് എല്ലാ
മുസ്ലിംകള്‍ക്കും അല്ലാഹു ദോഷങ്ങൾ
പൊറുത്തു കൊടുക്കും. അഞ്ച്
വിഭാഗം ആളുകള്ക്കൊഴികെ.
മദ്യപാനം ശീലമാക്കിയവന്, മനസ്സിൽ
വദ്വേഷവും പേറി നടക്കുന്നവന്, വ്യഭിചാരം
പതിവാക്കിയവന്‍, മാതാപിതാക്കളെ
വെറുപ്പിച്ചവന്, ജോത്സ്യന്‍/കൂടോത്രക്കാരന്‍എന്നിവരാണവര്‍.
അഞ്ച്:നബി(സ) തങ്ങൾക്ക് സമുദായത്തിന്
ശിപാര്ശ പറയാനുള്ള അധികാരം പൂര്ണമായി
നല്കപ്പെട്ട ദിവസമാണിത്. ശഅ്ബാന്
പതിമൂന്നിന് ശിപാര്ശക്കുള്ള മൂന്നിലൊന്ന്
അധികാരവും 14 ന് മൂന്നില് രണ്ട് അധികാരവും
15 ന് പൂര്ണ അധികാരവും നബി(സ) തങ്ങള്ക്ക്
നല്കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന്
രാവുകളിലും നബി (സ)ഏറെ സമയം
പ്രാര്ഥിച്ചിരുന്നതായും ഹദീസില്
കാണാം.
സൂറത്ത് യാസീൻ പാരായണം ചെയ്യേണ്ടത്👇
1:ദീർഘായുസ്സിനും ആരോഗ്യത്തിനും
2: ഭക്ഷണത്തിൽ ബർക്കത്ത് ലഭിക്കാൻ
3: അന്ത്യം നന്നാവാൻ
സൂറത്ത് ദുഖാനും പാരായണം ചെയ്യൽ സുന്നത്താണ്.

No comments: