Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 16, 2020

ഹദീസ് പാഠം 1377

┏══✿ഹദീസ് പാഠം 1377✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 23
                 16 - 5 -2020 ശനി
وَعَنْ أُمُّ حَكِيمٍ بِنْتُ دِينَارٍ رَضِيَ اللهُ عَنْهَا عَنْ مَوْلَاتِهَا أُمِّ إِسْحَاقَ رَضِيَ اللهُ عَنْهَا أَنَّهَا كَانَتْ عِنْدَ رَسُولِ اللهِ ﷺ فَأُتِيَ بِقَصْعَةٍ مِنْ ثَرِيدٍ ، فَأَكَلَتْ مَعَهُ ، وَمَعَهُ ذُو الْيَدَيْنِ فَنَاوَلَهَا رَسُولُ اللهِ ﷺ عَرْقًا . فَقَالَ : يَا أُمَّ إِسْحَاقَ ، أَصِيبِي مِنْ هَذَا فَذَكَرْتُ أَنِّي كُنْتُ صَائِمَةً، فَبَرَدَتْ يَدِي، لَا أُقَدِّمُهَا، وَلَا أُؤَخِّرُهَا. فَقَالَ النَّبِيُّ ﷺ : مَا لَكِ ؟ قَالَتْ : كُنْتُ صَائِمَةً، فَنَسِيتُ. فَقَالَ ذُو الْيَدَيْنِ : الْآنَ بَعْدَمَا شَبِعْتِ . فَقَالَ النَّبِيُّ ﷺ : أَتِمِّي صَوْمَكِ ؛ فَإِنَّمَا هُوَ رِزْقٌ سَاقَهُ اللهُ إِلَيْكِ(رواه أحمد)
✿══════════════✿
ഉമ്മു ഹകീം ബിൻതി ദീനാർ (റ) മഹതിയുടെ അടിമയായ ഉമ്മു ഇസ്ഹാഖ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹതി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലായിരിക്കെ സരീദ് (ഒരു ഭക്ഷണ വിഭവം) അടങ്ങിയ ഒരു പാത്രം കൊണ്ട് വരപ്പെട്ടപ്പോൾ മഹതി തിരു നബി ﷺ യോടൊപ്പം ഭക്ഷിച്ചു, കൂടെ ദുൽ യദൈൻ (റ) ഉണ്ടായിരുന്നു, അന്നേരം തിരു നബി ﷺ ഒരു "അർഖ്" (എല്ലോട് ചേർന്നു നിൽകുന്ന ഇറച്ചിയുള്ള കഷ്ണം) മഹതിയിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു: ഓ ഉമ്മു ഇസ്ഹാഖെ, ഇതെടുത്തോളൂ അന്നേരം ഞാൻ നോമ്പുകാരി ആയിരുന്നുവെന്ന് ഓർത്തത് , എന്റെ കൈ മുന്നോട്ടോ പിന്നോട്ടോ ചലിക്കാതെ സ്തംഭിച്ചു പോയി. അന്നേരം തിരു നബി ﷺ ചോദിച്ചു: എന്ത് പറ്റി നിങ്ങൾക്ക്?മഹതി പറഞ്ഞു: ഞാൻ നോമ്പുകാരിയായിരുന്നു, മറന്നു പോയതാണ്. അന്നേരം ദുൽയദൈനി (റ) പറഞ്ഞു: വയർ നിറഞ്ഞ ശേഷം ഇപ്പൗഴാണോ ? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നോമ്പ് പൂർത്തീകരിക്കുക, കാരണം നിശ്ചയം അത് അല്ലാഹു നിങ്ങൾക്ക് തന്ന വിഭവമാണ്*(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••

No comments: