✍️ഹാഫിള് ഫയാസ് ദേലംപാടി
9495840543
➖➖➖➖➖➖➖➖➖➖
ചില വേർപാടുകൾ നമ്മെ വല്ലാതെ നോവിക്കും.അത് നാം ഏറ്റവും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാകുമ്പോൾ തീരാ ദുഃഖമായി പരിണമിക്കുന്നു.അത്തരമൊരു വേർപാടാണ് ളിയാഉൽ മുസ്തഫ മാട്ടൂൽ തങ്ങളുടേത്.പതിനായിരങ്ങളുടെ അഭയ കേന്ദ്രമായിരുന്ന
സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ ദേലംപാടി എന്ന കൊച്ചു ഗ്രാമത്തിന് വേണ്ടി സമർപ്പിച്ച ത്യാഗങ്ങൾ ചെറുതല്ല.
1975ലാണ് മാട്ടൂൽ തങ്ങൾ താജുൽ ഉലമയുടെ നിർദ്ദേശാനുസരണം ദേമ്പാടിയിലേക്ക് കടന്നുവരുന്നത് .
എട്ടു വർഷക്കാലം
ദേലംപാടിയുടെ ആത്മീയ വൈജ്ഞാനിക രംഗത്ത് നേതൃപരമായ സേവനങ്ങൾ ചെയ്തു .
ഇടയിൽ ഉസ്താദിനെ കാഞ്ഞങ്ങാട് ഖാസിയായിരുന്ന പി.എഉസ്താദ്
അതിഞ്ഞാലിലേക്ക് ദർസിൻ വേണ്ടി ക്ഷണിച്ചെങ്കിലും
*തങ്ങൾ ഉസ്താദ് ഇല്ലാതെ ദേലംമ്പാടിയിൽ ഇനി ദർസ് വേണ്ട എന്ന് പറഞ്ഞ് നാട്ടുകാർ ഉറച്ചു നിന്നു .*
ദേലംപാടിയിൽ ഒരുപാട് പള്ളി നിർമാണങ്ങൾകും നേതൃത്വം നൽകിയത് തങ്ങളായിരുന്നു. ഉജംപാടി, ദേലംപാടി ടൗൺ ,
മുൻചിക്കാനം, കൊമ്പോട് എന്നിവിടങ്ങളിൽ തങ്ങളുടെ നേതൃത്വത്തിലാണ് പള്ളികൾ നിർമ്മിച്ചത്.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പിന്തള്ളപ്പെട്ടിരുന്ന ദേലംപാടി എന്ന കുഗ്രാമത്തിൻറെ
മുഖച്ഛായം തന്നെ മാറ്റിയത് തങ്ങളായിരുന്നു.
ദേലംപാടിക്ക് നഷ്ടപ്പെടാൻ പോകുന്ന ഹൈസ്കൂളിനെ നിലനിർത്തിയത്
തങ്ങളുപ്പാപ്പയാണ് .
പുറം നാടുകളിൽ നിന്നും 52 ഓളം കുട്ടികളെ കൊണ്ടുവന്ന് മദ്രസ പഠനത്തോടൊപ്പം സ്കൂൾ പഠനത്തിനും അവസരമൊരുക്കി.
ഇന്ന് ദേലംമ്പാടി ഹയർസെക്കൻഡറി സ്കൂൾ
കണ്ണട, മലയാളം
മീഡിയമുകളിലായി പ്ലസ്ടു വരെ എത്തി നിൽക്കുന്നു.
യാത്രാസൗകര്യം ദേലംപാടി യിലേക്ക് അന്നുണ്ടായിരുന്നില്ല. പരപ്പയിൽ ബസ്സിറങ്ങി കിലോമീറ്റരോളം വനത്തിലൂടെ കാൽനടയാത്ര ആവശ്യമായിരുന്നു .
ഈയൊരു ഘട്ടത്തിൽ
ദേലംപാടിയിലേക് ബസ് അനുവദിക്കണം എന്ന് പറഞ്ഞുകൊണ്ട് കാസർഗോഡ് പോയി അധികൃതരുമായി തങ്ങൾ സംവദിച്ചു. പിന്നീടാണ് ബസ് അനുവദിച്ചു കിട്ടിയത്. ചെറിയൊരു അസുഖം മൂലം ദേലംപാടി യിൽ നിന്ന് വിരമിക്കേണ്ടി വന്നു .
ഇന്നും ദേലംപാടിയുടെ
നേതൃ രംഗത്ത്
തങ്ങളുണ്ടായിരുന്നു.


No comments:
Post a Comment