Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 19, 2020

ഇരുപത്തിയേഴാം രാവിലെ ബജറ്റ്

ഹാഫിള് ഫയാസ് ദേലംപാടി

റമദാൻ ഇരുപത്തിയേഴാം രാവ് 
ലൈലത്തുൽ ഖദ്ർ  പ്രതീക്ഷിക്കപ്പെടുന്ന വളരെ മഹത്വമേറിയ  ദിനമെന്നതോടൊപ്പം
വിശ്വാസികൾ വളരെ ആവേശത്തോടെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന തറാവീഹ് നമസ്കാരത്തിലുള്ള ഖത്മുൽ ഖുർആൻ ഓതി പൂർത്തിയാക്കുന്ന ദിവസവും കൂടിയാണ് .

പണ്ഡിതർ രേഖപ്പെടുത്തുന്നു :
വിശുദ്ധ ഖുർആൻ അവതരിച്ചത് ലൈലത്തുൽ ഖദ്റിലാണ്. ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാത്രികളിലാണെന്നും 
 അതിനുള്ള ചില അടയാളങ്ങളെ പണ്ഡിതർ വിളിച്ചോതുന്നു .
മുഫസ്സിരീങ്ങളുടെ നേതാവ് ഇബ്നു അബ്ബാസ്(റ) വ്യാഖ്യാനിക്കുന്നതായി കാണാം. ലൈലത്തുൽ ഖദ്ർ റമദാൻ ഇരുപത്തിയേഴാം 
രാവിലാണെന്നതാണ് .
ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുന്ന ന്യായങ്ങളും ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നുണ്ട് .
നാഥൻ ഏറ്റവും ഇഷ്ടപ്പെട്ട എണ്ണം ഒറ്റയും ,ഒറ്റയുടെ കൂട്ടത്തിൽ ഏഴുമാണെന്നും. അള്ളാഹു ആകാശവും, ഭൂമിയും ദിവസങ്ങളുമൊക്കേ സൃഷ്ടിച്ചത് 
ഏഴെണ്ണമായിട്ടാണ്.
തികച്ചും ന്യായമാകുന്ന 
മറ്റൊരു നിരീക്ഷണവും നൽകുന്നു.
 വിശുദ്ധ ഖുർആനിൻറെ ഗണിതപരമായ അർഥസൂചന കളിലേക്ക് വിരൽചൂണ്ടിയാണ് .
അറബിയിൽ ലൈലത്തുൽ ഖദ്റിനെ എഴുതാൻ 9 അക്ഷരങ്ങൾ ആവശ്യമായിവരുന്നു. സൂറത്തുൽ ഖദ്റിലാകട്ടെ 
നാഥൻ ലൈലത്തുൽ ഖദ്ർ എന്ന് മൂന്നു പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട് .
ഒമ്പതിനെ മൂന്നിനോട് ഗുണിച്ചാൽ കിട്ടുന്ന ഉത്തരം ഇരുപത്തിഏഴാണ്.  ഇതിൽനിന്ന് ലൈലത്തുൽഖദ്ർ 
റമദാൻ 27-നായിരിക്കാൻ 
കൂടുതൽ സാധ്യതയെന്ന് മഹാൻറെ വ്യാഖ്യാനത്തിലൂടെ 
മനസ്സിലാക്കാം.

 പ്രവാചകർ(സ)പഠിപ്പിക്കുന്നു: നിങ്ങൾ ഖുർആൻ 
പാരായണം ധാരാളം വർദ്ധിപ്പിക്കുക .
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ഖുർആൻ പാരായണം ചെയ്യുന്നവരുടെ ശബ്ദമാണെന്നും
നിങ്ങൾ നിസ്കാരത്തിൽ കൂടുതൽ ഖുർആൻ പാരായണം നടത്തുകയെന്നും 
അവിടുന്ന് ആജ്ഞാപിച്ചിട്ടുണ്ട്. പ്രവാചകർ (സ) നിസ്കാരത്തിൽ സൂറത്തുൽ ബഖറ 
മുഴുവനായും ഓതി 
തീർക്കാരുണ്ടായിരുന്നു വെന്ന് 
ചരിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

 പ്രവാചക മാതൃകയനുസരിച്ച് ഇന്ന് പല പള്ളികളിലും റമദാനിലെ തറാവീഹ് നമസ്കാരത്തിൽ ഖത്മുൽ ഖുർആൻ ഓതി തീർക്കുന്നു .
കേരളത്തിൽ കുറവാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണാൻ സാധിക്കും.
 ഹാഫിളീങ്ങളായ ഉസ്താദുമാർ റമദാനിലെ തൊട്ട് ദിവസം മുമ്പ് 
പള്ളിയിൽ ഹാജരായി റമദാനിലെ ഓരോ രാവും, പകലും തറാവീഹ് നമസ്കാരത്തിൽ ഓതാനുള്ള ഖുർആനിലെ ഭാഗങ്ങൾ ഒരു പിഴവും വരരുതെന്ന് ചിന്തിച്ച്
ആവർത്തിച്ചാവർത്തിച്ച് 
ഓതി പരിശീലിക്കും.
ശേഷമാണ്  നിസ്കാരത്തിലേക്ക് കടക്കുന്നത് .

ഖുർആൻ മനഃപാഠംമാക്കിയത് സൂക്ഷ്മതയോടെ നിലനിർത്താൻ ഇത്തരം ഘട്ടങ്ങൾ 
ഏറെ സഹായകമാകും .
നാട്ടിലെ തലവന്മാർക്ക് 
ഇത്തരമാൾക്കാരോട് 
ഏറെ സ്നേഹവും ബഹുമാനവമായിരിക്കും .
 കാരണം ഖുർആൻ മുഴുവൻ മന: പാഠമാക്കിയ വ്യക്തി എന്നതിനപ്പുറം നിസ്കാരത്തിൽ കേൾക്കുന്ന ഓത്തിൻ വല്ലാത്തൊരു ആകർഷണീയതയും സൗന്ദര്യവുമായിരിക്കും .

ഹാഫിളുകളായ ഇമാമുകളെ 
റമദാനിലെ തറാവീഹ് നിസ്കാര നേതൃത്വത്തിന്   വേണ്ടി   നിരന്തരം അന്വേഷിച്ചു കൊണ്ടേയിരിക്കുന്ന സമ്പ്രദായം ഇന്നും വ്യാപകമാണല്ലോ. 
 നോമ്പ് ഒന്നു മുതൽ 27 വരെ നിസ്കാരത്തിലായി  
 ഖത്മുൽ ഖുർആൻ ഓതി തീർത്ത് 
നാട്ടിലേക്ക് മടങ്ങുന്ന ദിവസവും 
കൂടിയാണ് 27ആം രാവ് .
പണ്ട് മുതൽക്കേയുള്ള ഒരു പാരമ്പര്യ രീതിയും കൂടിയാണിത് .
ചില പള്ളികളിൽ റമദാൻ 29-നായിരിക്കും തീർക്കുന്നത് .
മിക്ക പള്ളികളിലും ഓതി തീർക്കുന്നത് ഇരുപത്തിയേഴാം രാവിലാണ് .

നാട്ടിലേക്ക് മടങ്ങുന്ന ദിവസം ഖുർആൻ മനസ്സിലുറച്ചു എന്ന ആത്മവിശ്വാസത്തിനപുറം 
ഉസ്താദ് പോവുകയാണെന്ന് പറഞ്ഞു പലരുംദുആ ചെയ്യണമെന്ന് പറഞ്ഞ്
നെറുപുഞ്ചിരിയോടെ ഉസ്താദിൻറെ ഓത്ത് എന്തൊരു രസമാണ് !
അടുത്ത വർഷവും കൂടി ഇങ്ങോട്ട് തന്നെ തിരികെ വരണമെന്ന് പറഞ്ഞ്
യാത്രയാക്കലിലൂടെ 
കയ്യിലേക്ക് ഓരോ നാണയത്തട്ടുകൾ 
വെച്ച് തരും.
ഇതിലൂടെ സാമ്പത്തികമായി നല്ലൊരു മുന്നേറ്റം കൈവരിക്കാനും സാധിക്കുന്നു. വിനീതൻ രണ്ടുവർഷം ജോലി ചെയ്ത ഉള്ളാളതും ,
ഒരു വർഷം സേവനം  ചെയ്ത 
കിഴിശ്ശേരിയിലെയും ജനങ്ങൾ കാണിച്ചിരുന്ന വാത്സല്യവും, സ്നേഹവും ചെറുതല്ല. ഒരിക്കലും മറക്കാൻ പറ്റൂല്ലാ
ഈ വർഷം ലോക് ഡൗൺ ആയതിനാൽ പള്ളികൾ പൂട്ടിയിരിക്കുന്നു .
എല്ലാം നഷ്ട പ്രതാപത്തിലാണ് .

No comments: