Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 23, 2020

വീട്ടിലെ തറാവീഹ് നിസ്കാരം

ഹാഫിള് ഫയാസ് മയ്യളം      +91 9495840543


➖➖➖➖➖➖➖➖
വീട്ടിൽ പ്രാർത്ഥനക്കായി പ്രത്യേകം ഒരിടമുണ്ടെങ്കിൽ മനസ്സിൽ ലഭിക്കുന്ന എനർജി ചെറുതല്ല .
വീട്ടിലുള്ളവർക്ക് സംഘമായി നിസ്കരിക്കാം എന്നുമാത്രമല്ല .
ഒഴിവുസമയങ്ങളിൽ ആരാധനകൾ കൊണ്ട് സജീവമാക്കാനും സാധിക്കുന്നു. ഖുർആൻ പാരായണം ചെയ്തു സമയം ധന്യമാക്കാം എന്നതിനപ്പുറം പ്രാർഥനാ മുറിയിൽ കൂടുതൽ സമയം ചെലവഴിക്കാനും കഴിയുന്നൂ.

റമദാനിൽ പ്രത്യേക സുന്നത്തുള്ള കാര്യമാണല്ലോ! തറാവീഹ് നമസ്കാരം. വിശ്വാസികൾക്ക് ഏറെ
ആവേശവുമാണ് താറാവീഹ്.
നബി(സ) തങ്ങളുടെ കാലത്ത് സ്വഹാബത്തിൻറെ ആവേശം കണ്ട് ഈ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമായി മാറുമോ എന്ന് 
നബി (സ)തങ്ങൾ ഭയന്നിരുന്നുവെന്ന് ചരിത്രങ്ങളിൽ കാണാം.

 തറാവീഹ് ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണെന്ന് ബഹുഭൂരിപക്ഷം പണ്ഡിതരുടെ വീക്ഷണം.
 ഇമാം നവവി(റ) എഴുതുന്നു. തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതണോ അല്ല പള്ളിയിൽ വെച്ച് ജമാഅത്തായി നിർവ്വഹിക്കുന്നതാണോ കൂടുതൽ നല്ലത് ?
ഈ വിഷയത്തിൽ പണ്ഡിത ലോകത്ത് വീക്ഷണാന്തരമുണ്ട് .
ഇമാം ശാഫി (റ)യും അദ്ദേഹത്തിൻറെ ആ സ്വഹാബി നിന്ന് ബഹുഭൂരിഭാഗവും ഇമാം അബൂ ഹനീഫ(റ)യും
ഇമാം അഹ്മ്മദ് (റ)യും
മാലികി മദ്ഹബിലെ ചിലരും
മറ്റു പലരും അഭിപ്രായപ്പെടുന്നത് തറാവീഹ് ജമാഅത്തായി നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം .

സാധാരണ പുരുഷന്മാർ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ജമാഅത്ത് നിർവ്വഹിച്ചിരുന്നത്. ലോക് ഡൗൺ കാലമായതിനാൽ പള്ളികൾ പൂട്ടിയിരിക്കുന്നു .
ഈ സമയത്താണ് പല കാരണവന്മാരും ചിന്തിച്ചത് ഒരു മകനെങ്കിലും മോല്യാർ
ആവണമായിരുന്നുവെന്ന് .
ഈ സന്ദർഭത്തിൽ പല മുതഅല്ലിമീങ്ങൾക്കും ഡിമാൻഡ് വർധിച്ചിട്ടുണ്ട്. കാരണം എൻറെ കുടുംബത്തിൽ നിന്ന് തന്നെ ഇമാമായി നിൽക്കണമെന്ന് പറഞ്ഞ്
പല കോളുകളാണ് വന്നത്.
 അതിലൊന്നും വഴങ്ങാതെ സ്വന്തം വീട്ടിൽ ഉപ്പാക്കും തൊട്ടടുത്ത വീട്ടിൽ നിന്നുള്ള  അഞ്ചുപേർക്കോ അല്ലെങ്കിൽ ആറുപേർക്കോ 30 ദിവസത്തോളം 
വീട്ടിൽ തന്നെ ഇമാമായി കഴിച്ചുകൂട്ടി .

തറാവീഹിനു പുറമേ മറ്റുള്ള ജമാഅത്തും വീട്ടിൽ മുടങ്ങാതെ നടന്നിരുന്നു.
 തറാവീ ജമാഅത്തിനായി കുടുംബാംഗങ്ങൾ 8 .15 ഓടെ വീട്ടിലെത്തും .9 മണിക്ക് തറാവീഹ് നമസ്കാരം ആരംഭിക്കും.
 അതിനിടയിൽ ഹദ്ദാദും , ഇശാ  ജമാഅത്തും നടക്കും. ആദ്യദിവസം ഉപ്പ ചോദിച്ചൂ! അലംതറ ട്രിപ്പിൾ അടിക്കുന്നതാണോ അല്ല ജുസ്ഹ് ഓതുന്നതാണോ.
കാരണം എല്ലാ റമദാനിലും പല പള്ളികളിൽ 
നിസ്കാരത്തിലായി ഖുർആൻ ഖത്മ് തീർക്കാല്ലേ പതിവ്. അതുകൊണ്ടാണ് .
ഞാൻ പറഞ്ഞു! കുറച്ചു കുറച്ചായി ഓതി ഒരു 15 ജുസ്ഹ് നിസ്കാരത്തിലായി തീർക്കാം .
കൂടെയുള്ള എല്ലാവരും ആദ്യമായാണ് ഇത്തരം പ്രവണതകളിൽ ഏർപ്പെടുന്നത് .
അവർക്ക് വല്ലാത്ത ആവേശമായി തീർന്നു .

ഓരോ ദിവസവും തറാവീഹ് കഴിയുമ്പോഴേക്കും ഡൈനിങ് ടേബിളിൾ
ഉമ്മ കുടിക്കാനായി ജ്യൂസ് കൊണ്ടുവയ്ക്കും.
 പള്ളികളിൽ നിന്ന് ലഭിക്കാത്ത ഒരു പ്രത്യേക രീതിയല്ലേ?
കൂട്ടത്തിൽ നിന്ന് പലരും തമാശക്ക് പറയും ഇങ്ങനെയാണെങ്കിൽ എല്ലാവർഷവും വീട്ടിൽ 
തന്നെയാവട്ടെ തറാവീഹ്.

എല്ലായിപ്പോഴും നിസ്കാരത്തിൻ ശേഷം പ്രത്യേക രീതിയിലുള്ള സംസാരങ്ങളും, 
ചർച്ചകളുമായിരിക്കും .
നാട്ടിലെ പഴയ കാല ഓർമ്മകൾ, പൂർവ്വീകരുടെ ചരിത്രം, കൃഷിയിലേയും,
 തോട്ടത്തിലെയും വിളവെടുപ്പിനെ കുറിച്ച്, നോമ്പുതുറവിഭവം, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലേ കേട്ടറിവ് ,
ഇങ്ങനെ പലതരത്തിലുള്ള സംസാരങ്ങളായിരിക്കും .
ഓരോ ദിവസങ്ങൾ മാറിമറിയുമ്പോൾ പുതിയ പുതിയ അറിവുകൾ വന്നുതുടങ്ങി .
എല്ലാവരും ഒപ്പം നിസ്കരിച്ച് ഒരുപാട് സമയങ്ങൾ ദിഖ്റിലും മറ്റുമായി  പവിത്ര മാസം കഴിയുമ്പോൾ ദിവസത്തിന്റെ ശരവേഗത മനസ്സിലാക്കാനേയായില്ല.

No comments: